ഇന്നലത്തെ KSRTC അപകടത്തിന്റെ പശ്ചാത്തലത്തിൽ ഒരു സത്യം പറയാം

111

ഇന്നലത്തെ KSRTC അപകടത്തിന്റെ പശ്ചാത്തലത്തിൽ ഒരു സത്യം പറയാം.

ഇന്ത്യയിൽ law unto themselves ആയി ചില കൊളോണിയൽ അവശിഷ്ടങ്ങൾ ഉണ്ട്. അവരുടെ പരാജയങ്ങൾ നമ്മുടെ തലേവര എന്നാണ് പൊതുവെ പറയാറുള്ളത്.ഇവയിൽ തലപ്പത്ത് സ്വയം പ്രഖ്യാപിത തവിട്ട് സായിപ്പ് കയറിയിരുന്ന് കൊണ്ട് പ്രിവിലേജ്ഡ് ക്‌ളാസ് ആയി സാദാ പൗരന്റെ മേൽ സർവാധിപത്യം സ്ഥാപിച് അർമാദിച്ചു ജീവിക്കുന്നുണ്ട്. അതിൽ ഒന്നാണ് റെയിൽവേ. മറ്റൊന്നാണ് കോടതി. പ്രതി മുടി നീട്ടി വളർത്തിയത് കൊണ്ട് മജിസ്‌ട്രേട് പറഞ്ഞത് പോലെ പോയി മുടി വെട്ടിയിട്ട് വരൂ എന്നതൊന്നും ഒറിജിനൽ സായിപ്പ് പോലും പറയാൻ സാധ്യത ഇല്ല. ഡ്യുപ്ലികേറ്റ് തവിട്ട് സായിപ്പ് പറയും. ഇവിടെ പ്രധാന വിഷയം റെയിൽവേ ആണല്ലോ?

റെയിൽവേ ഇപ്പോളും പ്രവർത്തിക്കുന്നത് കുറച്ചു ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കൾക്കു വേണ്ടിയാണ്. അതിന് റെയിൽവേ സ്റ്റേഷനിൽ പോയി നോക്കിയാൽ മതി. അതിന്റെ ഡിസൈൻ നോക്കുക. സായിപ്പ് പഴയ കാലത്ത് ഗ്രാമങ്ങളിൽ പോകുമ്പോൾ കോട്ട് സൂക്ഷിച്ചു വെയ്ക്കാൻ ഉള്ള മുറി ആയിരുന്നു cloak room. ഇപ്പോളും പ്രധാന സ്റ്റേഷനിൽ ക്ലോക്ക് റൂം ഉണ്ട്. Luggage room എന്ന് പേര് പോലും മാറ്റിയിട്ടില്ല.

പറഞ്ഞു വരുന്നത് കേരളത്തിൽ നിന്നും ഇന്നും ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്, മംഗളൂരു എന്നിവിടങ്ങളിലേക്ക് ലക്ഷക്കണക്കിന് ആളുകൾ ദിവസേന പോകുന്നുണ്ടെങ്കിലും ചുരുങ്ങിയ ട്രെയ്‌നുകളേയുള്ളൂ. ഡിമാൻഡ് ഉള്ളയിടത്തു ലാഭം ഉണ്ടാകും എന്നത് റെയിൽവേക്ക് അറിയാഞ്ഞിട്ടല്ല. ഓ, അതൊക്കെ ചെയ്താൽ പണിയെടുക്കേണ്ടേ, വെറുതെ ഇരുന്നാൽ പോരേ ലൈൻ.

കേരള സർക്കാർ ചെയ്യേണ്ടത് റെയിൽവേ റൂട്ട് സ്വകാര്യ വൽക്കരണം വരുമ്പോൾ കുറേ ട്രെയിനുകൾ മേല്പറഞ്ഞ സ്ഥലങ്ങളിലേക്കും ഡൽഹി, മുംബൈ, കൊൽക്കൊത്ത, ഗുവാഹത്തി എന്നിവിടങ്ങളിൽ ഓടിക്കാൻ KSRTC യുടെ കീഴിൽ റെയിൽ റോഡ് കമ്പനി ഉണ്ടാക്കണം. അത് പ്രൊഫഷണൽ ടീം ആയി നടത്തിയാൽ മതി. IAS ഭരണം വേണ്ട. കൊച്ചി മെട്രോ പോലെ, കഴിയുമെങ്കിൽ അവർ ഓപ്പറേറ്റർ ആയിക്കൊള്ളട്ടെ. ഇങ്ങനെ വല്ല ഇന്നൊവേഷൻ ഇല്ലെങ്കിൽ ഇനിയും ഈ അപകട റൂട്ടിൽ ജീവൻ പൊലിയും.