Baiju Swamy

ബെർലിൻ വോൾ എന്ന മനുഷ്യത്ത ഹീനമായ മതിൽ വീണതിന്റെ വാർഷികമാണിന്ന്. ദൂരദർശൻ മാത്രമുള്ള യുഗത്തിൽ ഞാൻ കണ്ട ചില കാഴ്ചകൾ മൂന്ന് ദശാബ്ദം കഴിഞ്ഞിട്ടും എനിക്ക് രോമാഞ്ചം ഉണ്ടാക്കുന്നു.

അതിന് കാരണം സ്കോര്പിയോൺസ് എന്ന റോക്ക് ബാൻഡിന്റെ വിഖ്യാതമായ Winds of Change എന്ന ഗാനമായിരുന്നു. ആ ഗാനം യുവാവായിരുന്നപ്പോൾ അത്രക് എന്നേ സ്വാധീനിച്ചിരുന്നു. അതിന്നും തുടരുന്നു.

സോവിയറ്റ് യൂനിയനും ഈസ്റ്റേൺ യൂറോപ്പിലെ കപട കമ്യുണിസ്റ്റുകളും യാങ്കി കഴുകനും ചേർന്ന് ഒരു ജനതയെ വീതിച്ചെടുത്തു നിർമിച്ച മതിൽ 1989ൽ മനുഷ്യന്റെ അടങ്ങാത്ത സ്വാതന്ത്ര്യം, സ്നേഹം എന്നി വികാരങ്ങൾ തകർത്തെറിഞ്ഞു. തലമുറകൾ ഒന്നിച്ചു ജീവിച്ച, സ്വന്തം രക്തത്തെ പോലെയുള്ള സഹോദരങ്ങളെ അധികാരക്കൊതി മൂത്ത പിശാചുക്കൾ ബെർലിൻ വോൾ എന്ന മതിൽ കെട്ടി. മനുഷ്യരെ വേർതിരിച്ചത് അവിടത്തെ സ്വതന്ത്ര ചിന്തയുള്ള പൊതു ജനങ്ങൾ പൊളിച്ചു കളഞ്ഞു.

ബെർലിൻ വോൾ എന്നത് മനുഷ്യരുടെ സ്വാതന്ത്ര്യത്തിനു മേലുള്ള അധികാരത്തിന്റെ,നിഗൂഢ താല്പര്യങ്ങളുടെ മതിൽ എന്നതിന്റെ ജീവിക്കുന്ന സ്മാരകം ആയിരുന്നു. യൂറോപ്പിലെ ഫാസിസത്തിന്റെയും മതങ്ങൾ രാഷ്ട്രീയം കയ്യാളിയിട്ട് മനുഷ്യരെ ബന്ദിയാക്കി മതിലുകൾക്കുള്ളിൽ തടവുകാർ ആക്കിയതിന്റെയും പ്രതീകം. ബെർലിൻ വോൾ പൊളിച്ചപ്പോൾ മുതൽ പിൽക്കാലത്തു ജർമ്മനി നേടിയ പുരോഗതി അത്ഭുതകരമാണ്. മതങ്ങളെയും മറ്റു ചൂഷകരെയും പുറത്തെറിഞ്ഞ സ്വതന്ത്ര ജനതയുടെ ജനാധിപത്യ ബോധത്തിന്റെ വിജയം.

മതങ്ങളും ഫാസിസവും കമ്യുണിസം എന്ന ഏകാധിപത്യവും സമൂഹത്തിലും വ്യക്തി സ്വാതന്ത്ര്യത്തിലും സമാധാനത്തിനും ഉണ്ടാക്കുന്ന പ്രതിബന്ധം ആണ് യെതാർത്ഥത്തിൽ പാരതന്ത്ര്യം. ഭരണകൂട അടിമത്തം, മത ശക്തികൾ സാധാരണ പൗരനുണ്ടാക്കുന്ന ഗുരുതര പ്രശ്നങ്ങൾ എന്നിവ തീഷ്ണമായ അനുഭവങ്ങളിലൂടെ തലമുറകളായി ജീവിതം ബലികൊടുത്ത ജർമൻ ജനത മനസിലാക്കി.

അത് കൊണ്ട് അവർ ആദ്യം കിട്ടിയ അവസരത്തിൽ തന്നെ ബെർലിൻ വോൾ പൊളിച്ചു കളഞ്ഞു.

അതായിരുന്നു അവരുടെ സ്വാതന്ത്ര്യ പ്രഖ്യാപനം.

എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ എല്ലാ മതിലുകളും മനസിന് അതിരുകൾ തന്നെയാണ്.തടവറയുടെ പ്രതീകം. ഇന്നും പാലസ്റ്റീനിലും മെക്സിക്കൻ അതിർത്തിയിലും യൂറോപ്പിൽ തന്നെയും പുതിയ മതിലുകൾ ഉയരുന്നു.

അത്‌ മഹാനായ ബേപ്പൂർ സുൽത്താൻ വേറെയൊരു മതിലുകളിൽ പറഞ്ഞു തന്നു. മതിലുകൾക്കു അപ്പുറത്ത് വെളിയിൽ കാത്തു നിൽക്കുന്ന സ്വാതന്ത്ര്യം എന്ന നാരായണിയെ ശബ്ദം കേട്ട് പ്രേമിക്കുന്ന തടവ് പുള്ളികൾ ആണ് ഇന്നത്തെ ലോകത്തിലെ സാധാരണ പൗരൻ.അവനെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭരണ കൂടങ്ങളും ശാക്തിക ചേരികളും വീതിച്ചെടുക്കുന്നു.

എന്തായാലും ആ വിഖ്യാത ഗാനം കേൾക്കുക. സ്വാതന്ത്ര്യത്തിനു വേണ്ടി ഭരണകൂടങ്ങളോട്, നിഗൂഢ ശാക്തിക ചേരികളോട് വീറോടെ ജീവൻ കൊടുത്തും പൊരുതുന്നവരുടെ റിയൽ ന്യുസ് ഫുട്ടേജ് കാണുക.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.