രാജ്യം എത്ര അപകടകരമായ ഏകാധിപത്യത്തിലായി എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജമ്മു കാശ്മീരിൽ ഒമർ അബ്ദുല്ലയുടെ ഡീറ്റെൻഷൻ

0
112

Baiju Swamy 

നമ്മുടെ രാജ്യം എത്ര അപകടകരമായ ഏകാധിപത്യത്തിന്റ കീഴിൽ എന്നതിന്റെയും കോടതികൾ പോലും പരിഹാരം അല്ലാതെയാവുന്നതിന്റെയും ഉത്തമ ഉദാഹരണമാണ് ജമ്മു കാശ്മീരിൽ ഒമർ അബ്ദുല്ലയുടെ ഡീറ്റെൻഷൻ. ഏകദേശം ഒരു വർഷത്തോളമായി വീട്ട് തടങ്കലിൽ ആയിരുന്നു മുഖ്യമന്ത്രി കൂടിയായിരുന്ന അദ്ദേഹം. തുടർന്ന് ഫെബ്രുവരി 5 ന് PSA എന്ന കരിനിയമം ചുമത്തി വിചാരണ കൂടാതെ NSA പോലെ ദേശവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ പ്രയോഗിക്കുന്ന ജാമ്യമില്ലാത്ത വകുപ്പിൽ പെടുത്തി ഇനി പുറത്ത് വരാത്ത രീതിയിൽ അകത്തിടാനാണ് മോദിയുടെ പ്ലാൻ. അദേഹത്തിന്റെ സഹോദരിയായ സാറ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ജസ്റ്റീസ് ശന്തനു ഗൗഡർ യാതൊരു കാരണവും പറയാതെ കേസ്‌ കേൾക്കുന്ന ബെഞ്ചിൽ നിന്ന് പിന്മാറി. ഫെബ്രുവരി 14 ന് യുക്തമായ ബെഞ്ച് കേൾക്കാൻ ചീഫ് ജസ്റ്റീസ് ലിസ്റ്റ് ചെയ്‌തെങ്കിലും ഒമർ അബ്ദുള്ള ഫിക്സ് ചെയ്യപ്പെട്ടു എന്ന് കരുതാൻ ന്യായമുണ്ട്. മഹാനായ ഷെയ്ഖ് അബ്ദുള്ള യുടെ ഇന്ത്യൻ ചായ്‌വ് കൊണ്ടു മാത്രം ആണ് കശ്മീർ ഇന്ത്യയുടെത് ആയി തുടർന്നതും വിഘടന വാദികളുടെ കയ്യിൽ കശ്മീർ സമ്പൂർണമായി അമരാതെ ഇരുന്നതിൽ അബ്ദുള്ള കുടുംബം വഹിച്ച പങ്കും മറന്നു കൊണ്ടാണ് ആ കുടുംബത്തോട് ഇങ്ങനെ ചെയ്യുന്നത് എന്നോർക്കണം. മൂന്ന് കശ്മീർ മുഖ്യമന്ത്രിമാർ ഉണ്ടായ അവിടത്തെ എറ്റവും പ്രമുഖ കുടുംബത്തോട് ഇതാണ്‌ നയമെങ്കിൽ പാവപ്പെട്ട കാഷ്മീരിയോടെന്താവും എന്ന് ആലോചിച്ചു നോക്കൂ. ആ സംസ്ഥാനത് അല്പമെങ്കിലും നിലനിൽക്കുന്ന ഇന്ത്യ അനുകൂല വികാരം കൂടി തകർക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ അമിറ്റിനുള്ളൂ. തീക്കൊള്ളി കൊണ്ട് തല ചൊറിയൽ. കഷണ്ടി ആയ എനിക്ക് കത്താൻ മുടിയില്ല എന്നാണ് അമിട്ടിന്റെ ഊള ചിരി.

Advertisements