നിക്ഷേപങ്ങൾ കുറച്ചുകാലം നടത്തരുതേ, കടം വാങ്ങരുതേ, ചിലവ് കുറയ്ക്കണേ

119

Baiju Swamy യുടെ പോസ്റ്റ്

കോവിഡ് കാലത്തെ ബിസിനസ് ചിന്തകൾ…

ഒന്നാം വരവിലെത് പോലെ ഇത്തവണ കേന്ദ്ര സംസ്ഥാന സർക്കാരുകൾ lockdown ഒന്നും പ്രഖ്യാപിക്കില്ല. പക്ഷേ അപ്രഖ്യാപിത lockdown ഉണ്ടാകുമെന്നാണ് സൂചന. ആദ്യത്തെ വരവിൽ നാട്ടുകാർക്ക്‌ ഇതിന്റെ പ്രഹര ശേഷി പൂർണമായും പിടികിട്ടിയില്ലയെങ്കിലും ഇപ്പോൾ ഏകദേശം പിടികിട്ടി. പ്രത്യേകിച്ച് ഉത്തരേന്ത്യൻ ജനതക്ക്.

മോദിജി പറയുന്നത് പോലെ പാട്ട കൊട്ടിയും ഭജന നടത്തിയുമൊന്നും ഇതിനെ മറികടക്കാൻ ആകില്ല എന്നും അടുത്ത മൂന്ന് മാസം എങ്കിലും അനുസരണയോടെ വീട്ടിൽ ഇരുന്നില്ലെങ്കിൽ ഫോട്ടോ ആകുമെന്നും തലയിൽ ആൾതാമസമില്ലെന്ന് കരുതിയ കുംഭ മേള ടീമുകൾക്ക് പോലും പിടികിട്ടി. അവനവന്റെ രക്ഷ അവനവന്റെ ചുമതല എന്ന മോഡിൽ ആണ് ഇന്ത്യ മുഴുവൻ.

അപ്രഖ്യാപിത lockdown കുറഞ്ഞത് 3 മാസം അല്ലെങ്കിൽ വാക്‌സിനേഷൻ 70% മനുഷ്യരിൽ കഴിയുന്നത് വരെയും മിക്കവാറും ഉണ്ടാകും. കഴിഞ്ഞ തവണ സർക്കാരുകൾ തന്ന സൗജന്യമൊന്നും പ്രതീക്ഷിക്കേണ്ട. എന്തെങ്കിലും കിട്ടിയാൽ കിട്ടി, അത് ഭാഗ്യം എന്ന് കരുതുക.
ചെറുകിട, ഇടത്തരം വ്യാപാരം, വ്യവസായം, സ്വയം തൊഴിൽ ചെയ്യുന്നവർ എന്നിവർക്ക് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മുന്നിലുണ്ട്. കട ബാധ്യത ഉള്ളത് ഇനിയും ഒരു മൊറട്ടോറിയം ഉണ്ടാകാൻ സാധ്യത തീരെയില്ല. അത്‌ കൊണ്ട് തന്നെ ഇനിയും കടം എടുക്കരുത്. വ്യാപകമായി ജോലിയിൽ നിന്ന് പിരിച്ചു വിടൽ, ശമ്പളം വെട്ടികുറക്കൽ, അത് പോലും കൃത്യമായി കിട്ടാതെ വരുന്ന അവസ്ഥ പ്രശ്നം ആയി മുന്നിലുണ്ട്. പക്ഷേ ആർക്കും ആരെയും കുറ്റപ്പെടുത്താൻ ആവില്ല. തൊഴിൽ ഉടമ സർക്കാരോ ഏതെങ്കിലും പാടുകൂറ്റൻ വ്യവസായ ഗ്രൂപ്പോ അല്ലെങ്കിൽ അവരുടെ അവസ്ഥയും ഇതൊക്കെ തന്നെ. ഇനി കുറച്ചു കാലം നമ്മൾ കാണാൻ പോകുന്നതാണ് യഥാർത്ഥ recession.

ഈ അവസ്ഥയിൽ വ്യക്തികൾ അവരുടെ ചിലവ് അത്യാവശ്യം ഉള്ളവയൊഴിച്ച് പൂർണമായും വേണ്ടെന്നു വെക്കുക. കടം എടുക്കാതെ ഇരിക്കുക, കൊടുക്കാതെയും ഇരിക്കുക. അതിനെ സ്വാർത്ഥത എന്ന് വിളിച്ചോട്ടെ, മൈൻഡ് ചെയ്യേണ്ട.
യാതൊരു നിക്ഷേപവും അടുത്ത ഒരു വർഷം വേണ്ടെന്നു വെക്കുക. ബാങ്കിൽ FD കിടക്കുന്ന പൈസ പോലും mature ആയാൽ സേവിങ്സ് അക്കൗണ്ടിൽ ആക്കി സൂക്ഷിക്കുക. അല്ലെങ്കിൽ 30 to 180 day ഡെപ്പോസിറ്റ്. കാരണം ഇങ്ങനെ ഉള്ള അവസ്ഥയിൽ പെട്ടെന്ന് ഒരാവശ്യം വന്നാൽ ലിക്വിഡിറ്റി വേണം. ബേസിക് ആണെങ്കിലും ഒരു ഹെൽത്ത് പോളിസി എടുക്കുക.

യാതൊരു കാരണ വശാലും ബ്ലേഡ്, NBFC കളുടെ കടപ്പാത്രങ്ങളിൽ നിക്ഷേപം അരുത്. എത്ര വലിയ ഓഫർ ഏത് കൊടി കെട്ടിയ ഗ്രൂപ്പിൽ നിന്ന് വന്നാലും വേണ്ടെന്ന് വെയ്ക്കുക. ഇപ്പോൾ അവരുടെ കയ്യിൽ അകപ്പെട്ടു പോയ നിക്ഷേപം ബഹളം വെച്ചാണെങ്കിലും തിരികെ വാങ്ങി സേവിങ്സ് അക്കൗണ്ടിൽ ഇടുക. യാതൊരു വരുമാനവുമില്ലാത്ത ആളുകൾക്ക് ലോൺ കൊടുത്ത് നിങ്ങൾക്ക് അവർ കൂടിയ പലിശ തരുമെന്ന വ്യാമോഹം വെറും വാചകമടിയാണ്.ഈ പ്രതിസന്ധിയും മനുഷ്യൻ അതിജീവിക്കും. പക്ഷേ ആ മനുഷ്യരിൽ നിങ്ങളും ഉണ്ടാകണം എങ്കിൽ സാമൂഹ്യവും സാമ്പത്തികവുമായ അച്ചടക്കം ഉണ്ടാകണം.


കേരളത്തിൽ ഇപ്പോൾ കുറച്ചു ദിവസം ആയിട്ടുള്ള ടെസ്റ്റിംഗ് മേള കൊണ്ട് മാത്രമല്ലെ കോവിഡ് ഇത്രയധികം ആളുകളിൽ ഉണ്ടെന്നും ഏതാണ്ട് അഞ്ചിൽ ഒരാൾ കോവിഡ് പോസിറ്റീവ് ആകാമെന്നുമുള്ള indicative റേറ്റ് കിട്ടിയത്?ചുരുക്കി പറഞ്ഞാൽ കുറേ നാളായി കേരളത്തിൽ കോവിഡ് സാമൂഹ്യ വ്യാപനത്തിൽ ആയിരുന്നു. പട്ടിക്ക് ബെൽറ്റ്‌ പോലെ ഒരു ഫേസ്മാസ്ക് മുഖത്ത് ഇട്ടത് ലൂസ് ആക്കി താഴ്ത്തിയിട്ടുള്ള കരുതൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ട് മൂന്ന് മാസമായി അപൂർവം ചിലയിടങ്ങളിൽ അല്ലാതെ sanitizer ഒന്നും ഒരു തുള്ളി പോലുമില്ല. ആദ്യമാദ്യം ഒരു ബുക്കിൽ പേര്, ഫോൺ നമ്പർ, എവിടെ നിന്ന് വരുന്നു എന്നൊക്കെ എഴുതി വെയ്ക്കുമായിരുന്നു. ആ ബുക്കൊക്കെ എന്ത് ചെയ്യാൻ ആയിരുന്നു? ആരെങ്കിലും ആ ഡാറ്റാ ഉപയോഗിച്ചിരുന്നോ ആവോ? എന്തൊക്കെ പ്രഹസനം ആയിരുന്നു സജി