Science
പകുതി തലയുള്ള മനുഷ്യൻ !
ഇയാൾ തികച്ചും സാധാരണക്കാരനായിരുന്നു. കൗമാരപ്രായത്തിൽ കാർലോസ് ഒരു മോശം കൂട്ടുകെട്ടിൽ പെടുകയും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുവാനും തുടങ്ങി.14 വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തെ
140 total views

പകുതി തലയുള്ള മനുഷ്യൻ! കാർലോസ് റോഡ്രിഗസ്:
ഇയാൾ തികച്ചും സാധാരണക്കാരനായിരുന്നു. കൗമാരപ്രായത്തിൽ കാർലോസ് ഒരു മോശം കൂട്ടുകെട്ടിൽ പെടുകയും മദ്യവും മയക്കുമരുന്നും ഉപയോഗിക്കുവാനും തുടങ്ങി.14 വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ച ദുരന്തം സംഭവിച്ചു.മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അവസ്ഥയിൽ ആയിരുന്ന കാർലോസ് ഒരു കാർ മോഷ്ടിച്ച് അപകടത്തിൽപ്പെട്ടു.കൂട്ടിയിടിക്കിടെ, വാഹനത്തിന്റെ വിൻഡ്ഷീൽഡ് പറന്ന് തലയിൽ തട്ടി.അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞു, പക്ഷേ തലയോടിന്റെയും തലച്ചോറിന്റെയും ഒരു പ്രധാന ഭാഗം നീക്കം ചെയ്യേണ്ടിവന്നു


* തലച്ചോറിന് ഏൽക്കുന്ന പരിക്കുകൾ എല്ലായ്പ്പോഴും മാരകം ആവണമെന്നില്ല.
* തല ഇല്ലാതെ ഒന്നര വര്ഷം ജീവിച്ച ഒരു കോഴിയുടെ വാർത്ത പലരും കണ്ടിരിക്കും.
ഇവിടെ തലച്ചോറിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ട കാർലോസിന് ഒരു മാറ്റവും സംഭവിച്ചില്ല. എല്ലാ ഓർമ്മകളും മാനസിക കഴിവുകളും അദ്ദേഹം നിലനിർത്തി.
താങ്ക്സ് ടു ന്യൂറോ-പ്ലാസ്റ്റിറ്റിസിറ്റി. തലച്ചോറിന്റെ മറ്റു ഭാഗങ്ങൾക്ക് പുതിയ പ്രവർത്തനങ്ങൾ നൽകാൻ തലച്ചോറിന് കഴിയും.നഷ്ടപ്പെട്ട മസ്തിഷ്ക മേഖലയുടെ പ്രവർത്തനത്തിൽ യഥാർത്ഥത്തിൽ ഉൾപ്പെട്ടിട്ടില്ലാത്ത പ്രദേശങ്ങൾ, നഷ്ടപ്പെട്ട പ്രദേശത്തിന്റെ പ്രവർത്തനം സ്വീകരിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനം മസ്തിഷ്ക കോശങ്ങളുടെ അളവിനെ ആശ്രയിച്ചിരിക്കണമെന്നില്ല, പ്രത്യേക പ്രദേശങ്ങളുടെ ലഭ്യതയെ പോലും ആശ്രയിക്കുന്നില്ല.തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗം നഷ്ട്ടപ്പെട്ടാൽപോലും മറ്റൊരു ഭാഗം അത് മുഴുവനായി എറ്റെടുത്തേക്കാം.
141 total views, 1 views today
Continue Reading