Baijuraj – ശാസ്ത്ര ലോകം

ഈ കഴിഞ്ഞ ഏപ്രിൽ 28 നു ആണ് March 5B rocket വിക്ഷേപിച്ചത്. വിക്ഷേപണം വിജയമായിരുന്നു.
ഭാവിയിലെ ചൈനീസ് ബഹിരാകാശ നിലയത്തിന്റെ ടിയാൻഹെ മൊഡ്യൂൾ ആയിരുന്നു അതിൽ. ഇത് ഭാവിയിലെ ചൈനീസ് ബഹിരാകാശ നിലയത്തിന്റെ താമസ സ്ഥലമായി മാറും. നിർഭാഗ്യവശാൽ, 30 മീറ്റർ നീളമുള്ള റോക്കറ്റും ഭ്രമണപഥത്തിലെത്തി. ഒപ്പം അതിന്റെ നിയന്ത്രണവും നഷ്ടമായി. അല്ലായിരുന്നു എങ്കിൽ പ്ലാൻ ചെയ്തപടി നിർദിഷ്ട്ട സ്ഥാനത്തു വീഴ്‍ത്തി കത്തിച്ചു കളയാമായിരുന്നു.

ഈ നീളം കൂടിയ റോക്കറ്റ് ആയ March 5B rocket നിയന്ത്രണം നഷ്ടപ്പെട്ടു എങ്കിലും വളരെ വേഗത്തിൽ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയാണ്. അതിൻറെ പാത നാസയുടെ ബഹിരാകാശ നിലയമായ ISS ന്റേതിന് സമാനമാണ്. അതിനാൽ ഭൂമധ്യരേഖയ്ക്കു 4500 കിലോമീറ്റർ വടക്കു മുതൽ ഭൂമധ്യരേഖയ്ക്കു 4500 കിലോമീറ്റർ തെക്കുവരെയുള്ള സ്ഥലത്തിനിടയ്ക്കു എവിടെയും ഇത് വീഴാം.

അത് ചിലപ്പോൾ ഇന്ത്യയിൽ ആവാം, ആഫ്രിക്കയിൽ ആവാം, ഓസ്‌ട്രേലിയയിൽ ആവാം, അമേരിക്കയിലോ ആവാം. പക്ഷെ യൂറോപ്പിലോ, റഷ്യയിലോ, ന്യൂസിലൻഡിന്റെ തെക്കു ഭാഗത്തോ ഒന്നും വീഴാൻ സാധ്യത ഇല്ല.ഇതുപോലെ നിയന്ത്രണം നഷ്ട്ടപ്പെട്ടു വീണ മറ്റു ചില സംഭവങ്ങൾ:

 • 1979 ൽ 77 ടൺ യുഎസ് ബഹിരാകാശനിലയമായ സ്കൈലാബ് നിയന്ത്രണം നഷ്ടപ്പെട്ട് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിക്കു മുകളിൽ എരിഞ്ഞടങ്ങി.
  ആളുകളൊക്കെ ശരിക്കും പേടിച്ച സംഭവം ആയിരുന്നു അന്നത് ????
  സ്കൈലാബ്ന്റെ ഭാരം 76 ടൺ ആയിരുന്നു !
  50 വയസെങ്കിലും പ്രായമുള്ളവർക്ക് അത് ഓർമ കാണും.
 • ചൈനയുടെ ആദ്യ ബഹിരാകാശനിലയമായ സ്വർഗ്ഗത്തിലെ കൊട്ടാരം-1 എന്ന അർത്ഥമുള്ള Tiangong-1, 2011 ലാണ് വിക്ഷേപിച്ചത്.
  2018 ഇൽ അത് നിയന്ത്രണം നഷ്ട്ടപ്പെട്ട അന്തരീക്ഷത്തിൽ വീണു കത്തിത്തീർന്നു. അതിന്റെ ഭാരം 8 ടൺ ആയിരുന്നു.
 • ചൈനയുടെ രണ്ടാമത്തെ ബഹിരാകാശനിലയമായ സ്വർഗ്ഗത്തിലെ കൊട്ടാരം-2 എന്ന അർത്ഥമുള്ള Tiangong-2, 2016 ഇൽ വിക്ഷേപിച്ചു. 2019 ഇൽ അതും നിയന്ത്രണം നഷ്ട്ടപ്പെട്ട അന്തരീക്ഷത്തിൽ വീണു കത്തിത്തീർന്നു. നിയന്ത്രിച്ചു വീഴ്തിയതാന്നെനും പറയുന്നുണ്ട്. അതിന്റെ ഭാരം 10 ടൺ ആയിരുന്നു.

എന്നാൽ ഈ റോക്കറ്റിന്റെ ഭാരം 22.5 ടൺ ആണു്. 30 മീറ്റർ നീളം. 5 മീറ്റർ വ്യാസം !
ഭ്രമണപഥത്തിലെത്താൻ ആവശ്യമായ വേഗതയിൽ റോക്കറ്റുകൾ എത്തുന്നത് അസാധാരണമാണ്.
ഇത് ഇപ്പോൾ 90 മിനിറ്റിലൊരിക്കൽ അതായത് ഓരോ സെക്കൻഡിലും ഏഴ് കിലോമീറ്ററിനു മുകളിൽ വേഗത്തിൽ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്നു. ന്യൂയോർക്ക്, മാഡ്രിഡ്, ബീജിംഗ് എന്നിവിടങ്ങളുടെ വടക്കുഭാഗത്തും ചിലി, ന്യൂസിലാന്റ് എന്നിവിടങ്ങൾക്ക് മുകളിലൂടെയും അത് കടന്നു പോവുന്നു.

ജനവാസമുള്ള പ്രദേശത്ത് റോക്കറ്റ് വീഴുമെന്ന ആശങ്കയുണ്ട്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഒരു ലോംഗ് മാർച്ച് റോക്കറ്റ് വിക്ഷേപിച്ചപ്പോൾ ഐവറി കോസ്റ്റിലെ ഗ്രാമങ്ങളിൽ അവശിഷ്ടങ്ങൾ പതിച്ചതായി റിപ്പോർട്ടുണ്ട്.
ഈ റോക്കറ്റിന്റെ വേഗത കൂടുതലുള്ളതിനാൽ അത് എപ്പോൾ, എവിടെ വീഴുമെന്ന് ശാസ്ത്രജ്ഞർക്ക് ഇപ്പോഴും അറിയില്ല, പക്ഷേ ഈ മെയ് 10 ന് മുമ്പ് വീഴാൻ സാധ്യതയുണ്ട്.വീണാലും അതിന്റെ ഒട്ടുമിക്ക ഭാഗങ്ങളും അന്തരീക്ഷത്തിൽ വച്ചുതന്നെ കത്തിത്തീരും. എന്നാലും കട്ടി കൂടിയ ഭാഗങ്ങൾ ഭൂമിയിൽ പതിച്ചേക്കാം.

 • എന്തായാലും ഒന്ന് ശ്രദ്ധിച്ചോളൂ.. ചിലപ്പോൾ ആകാശത്തു ഒരു തൃശൂർപൂരം കാണാം ????
You May Also Like

കുതിച്ചു പായുന്ന വിമാനം മുന്നില്‍; മരണത്തെ മുഖാമുഖം കാണുന്ന വീഡിയോ

റണ്‍വേയില്‍ നിന്നും തെറ്റി കുതിച്ചു പായുന്ന വിമാനം മുന്നില്‍ . അതും പാഞ്ഞു വരുന്നത് നിങ്ങളുടെ നേരെയും. നിങ്ങളെന്തു ചെയ്യും ആ നിമിഷത്തില്‍?

തലച്ചോറും വികാരങ്ങളും – മോഹന്‍ പൂവത്തിങ്കല്‍..

തിരക്കുള്ള ഒരു ബസ്സില്‍ നാം യാത്ര ചെയ്യുമ്പോള്‍ സഹയാത്രീകനായ ഒരാള്‍ കാലില്‍ ചവുട്ടിപ്പോയാല്‍ നാം ഒരു നിമിഷം ചിന്തിച്ച ശേഷം പ്രതികരിക്കുകയോ , പ്രതികരിക്കാതിരിക്കുകയോ ചെയ്യാം.

100 രൂപയ്ക്ക് ഇനി പോസ്റ്റ് ഓഫീസില്‍ നിന്നും പാസ്‌പോര്‍ട്ട്..

രാജ്യത്തിന്റെ മുക്കിലും മൂലയിലും തപാല്‍ ഓഫീസുകള്‍ ഉള്ളതിനാല്‍ പുതിയ സംവിധാനം പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് വലിയ ആശ്വാസമാകും.

ഉര്‍വ്വശിക്ക് ഉണ്ണിപിറന്നു – ചോറൂണിന് കുഞ്ഞാറ്റയും എത്തി..

മകള്‍ക്ക് വേണ്ടി മനോജും ഉര്‍വശിയും ദീര്‍ഘകാലം നിയമപോരാട്ടം നടത്തിയെങ്കിലും, വിധി മനോജിന് അനുകൂലമായിരുന്നു.