ജയിൽചാട്ടം കുറ്റകരം അല്ലാത്ത രാജ്യങ്ങളുണ്ട്, വിചിത്രം അല്ലെ ?

36

Baijuraj 

ജയിലിൽനിന്നു ചാടി രക്ഷപെടാൻ ശ്രമിക്കുന്നത് കുറ്റകരമോ ?എന്തൊരു ചോദ്യമാണിത്..ന്ന് വിചാരിക്കുന്നുണ്ടാവും.. ല്ലേ 🙂എന്നാൽ ജർമനി, മെക്സിക്കോ, റഷ്യ, ചൈന മുതലായ രാജ്യങ്ങളിൽ ജയിൽചാട്ടം ഒരു കുറ്റകൃത്യമായി കരുതുന്നില്ല. രക്ഷപ്പെടുവാനുള്ള ആഗ്രഹം എല്ലാ ജീവികൾക്കും സ്വതസിദ്ധമായി കാണും; പ്രത്യേകിച്ച് ബുദ്ധിയുള്ള മനുഷ്യർക്ക്‌. ആ കാരണം പരിഗണിച്ചാണ് തടവുചാട്ടം കുറ്റകൃത്യങ്ങളുടെ പട്ടികയിൽനിന്ന് അവർ മാറ്റിയിരിക്കുന്നത്.എന്നാൽ ജനലോ, വാതിലോ പൊളിച്ചാണ് ഒരാൾ രക്ഷപ്പെടുന്നതെങ്കിൽ.. അവ നശിപ്പിച്ചതിനുള്ള ശിക്ഷ വേറെ ഉണ്ടാവും 😃നാശനഷ്ടം വരുത്തിയത് വേറെ, ജയിൽ ചട്ടം വേറെ 🙂പിടിക്കപ്പെടുകയാണെങ്കിൽ അയാളെ തിരികെ ജയിലിൽ കൊണ്ടുവന്നിടും. പക്ഷെ ചാട്ടം കാരണം ശിക്ഷയുടെ കാലാവധിയൊന്നും നീട്ടില്ല. എന്നാൽ.. അവസാനം നല്ലനടപ്പിനുള്ള സർട്ടിഫിക്കറ്റ് കിട്ടുമ്പോൾ ജയിൽചാട്ടത്തിന്റെ കാര്യം അതിൽ പ്രത്യേകം പറഞ്ഞിട്ടുണ്ടാവും 😛പ്രത്യേക ശ്രദ്ധയ്ക്ക്: ഈ നിയമം ഇന്ത്യയിലും, ഗൾഫിലും ബാധകമല്ല.