ഈ അത്ഭുതങ്ങൾക്ക് സയൻസിനോട് നന്ദിപറയണം, വെറും അത്ഭുതമല്ല ഒന്നൊന്നര അത്ഭുതം !

76

Baijuraj – ശാസ്ത്ര ലോകം

2016 ഇൽ ബ്രസീലിൽ ജീവിച്ചിരുന്ന ഫ്രാങ്കിലൻ ഡാ സിൽവ സാംപോളി എന്ന യുവതിക്ക് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക്കമരണം സംഭവിച്ചു. മസ്തിഷ്ക്ക മരണം എന്ന് വച്ചാൽ.. കോമ സ്റ്റേറ്റ് എന്ന് നമ്മൾ പറയും. പരിസരത്തു നടക്കുന്ന ഒന്നും അറിയില്ല. കാണാനോ, കേൾക്കാനോ, പ്രതികരിക്കാനോ കഴിയില്ല. ശ്വാസോച്ഛാസവും, ഹാർട്ടബിറ്റും ഉണ്ടെന്നതൊഴിച്ചാൽ മറ്റൊന്നും ഉണ്ടാവില്ല. ഇങ്ങനെ സംഭവിച്ചാൽ ആൾ മരിച്ചതായി വൈദ്യശാസ്ത്രം വിലയിരുത്തും. പിന്നെ ആ വ്യക്തി ജീവിച്ചതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല.എന്നാൽ.. സാംപോളി അന്ന് ഏതാനും മാസം ഗർഭിണി ആയിരുന്നു. അവരെ തീവ്ര പരിചരണ വിഭാഗത്തിൽ സൂക്ഷിക്കുകയും, 123 ദിവസങ്ങൾക്കു ശേഷം ഡോക്ടർമാർ സിസേറിയൻ വഴി ഇരട്ടക്കുട്ടികളെ വിജയകരമായി പുറത്തെടുക്കുകയും ചെയ്തു

മറ്റൊരു സംഭവം, അഞ്ചുമാസം ഗർഭിണിയായ കാർല പെരസ് കടുത്ത തലവേദന വന്നപ്പോൾ പോയി കിടന്നു. പിന്നീട് ഉണർന്നിട്ടില്ല. അവർക്കും മസ്തിഷ്ക്ക മരണം സംഭവിച്ചു.ചെറുപ്പത്തിൽത്തന്നെ പെരസിന് ജുവനൈൽ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കുട്ടികൾ ഉണ്ടാവാൻ ബുദ്ധിമുട്ടാണെന്ന് അവരോട് ഡോക്ടർമാർ പറഞ്ഞിരുന്നു. 54 ദിവസത്തിനുശേഷം, സിസേറിയൻ വഴി ഒരു ആൺകുട്ടിയെ അവർ പ്രസവിച്ചു !
THANKS TO SCIENCE