3 വർഷത്തിന് ശേഷം അവിടെ മഴപെയ്തിട്ടും ലില്ലിച്ചെടികൾ മുളച്ചുപൊങ്ങി പൂവിട്ടു

0
78
Baijuraj( ശാസ്ത്ര ലോകം) ന്റെ കുറിപ്പ്
മരുഭൂമിയിൽ വിടർന്ന ലില്ലിപ്പൂക്കൾ !
.
2019 മാർച്ചിൽ…ഇതേ സമയത്തു നമീബയിലെ സാൻ‌ഹോഫ് മരുഭൂമിയിൽ മഴ പെയ്തു. 3 വർഷത്തിന് ശേഷമുള്ള മഴ. അതും വളരെ ശക്തമായ മഴ.ആ മരുഭൂമിക്ക് നടുവിലായി കളിമണ്ണ് നിറഞ്ഞ കുറച്ചു ഭാഗം ഉണ്ട്. അവിടെ പൊടുന്നനെ ലില്ലിച്ചെടികൾ മുളയ്ക്കുകയും, ഒരാഴ്ചയ്ക്കകം പൂവിടും ചെയ്തു ! അങ്ങനെ 2000 ഏക്കർ ഏരിയയിൽ മുഴുവൻ ലില്ലിപ്പൂക്കൾ കൊണ്ട് നിറഞ്ഞു !
* മഴ കഴിഞ്ഞു ഒരാഴ്ചയ്ക്കകം എടുത്ത ചിത്രമാണിത്. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവ കൊഴിയുകയും ചെയ്തു.
.* അര അടിക്കു മുകളിൽ വെള്ളം ഉണ്ടെങ്കിലേ ഈ ചെടികൾ കിളിർക്കു..
കിളിർത്താൽ 5-6 ദിവസത്തിനകം പൂക്കൾ ഉണ്ടാവും. രണ്ടുമൂന്നു ദിവസത്തിനകം അത് വാടിപ്പോവുകയോ, അല്ലെങ്കിൽ പ്രാണികൾ തിന്നു പോവുകയോ ചെയ്യും !
അതിനിടയ്ക്കുള്ള രണ്ടുമൂന്നു ദിവസവും.. അതി മനോഹരമായ പൂന്തോട്ടം ആയിരിക്കും അവിടം
. മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകൾ..