കത്തികൊണ്ട് മുറിക്കുമ്പോൾ നാം ആറ്റങ്ങളെ മുറിക്കുമോ ?

76

Baijuraj

കത്തികൊണ്ട് മുറിക്കുമ്പോൾ നാം ആറ്റങ്ങളെ മുറിക്കുമോ ?

ഇല്ല,ഒരു കത്തി ഒരു ആറ്റത്തിലൂടെ മുറിക്കുന്നില്ല, എന്തിനു കത്തി തന്മാത്രയെപ്പോലും മുറിക്കില്ല. തമാത്ര എന്താണെന്ന് അറിയാമല്ലോ..ല്ലേ..ഒന്നിൽ കൂടുതൽ ആറ്റങ്ങൾ പ്രത്യേക രീതിയിൽ ചേർന്നുണ്ടാവുന്നതാണ് തന്മാത്ര. ഉദാഹരണത്തിന്.. ജലം: H2O. രണ്ട് ഹൈഡ്രജനും, ഒരു ഓക്സിജനും.ഇവിടെ കത്തി ഉപയോഗിച്ച് ജലത്തിലെ ഹൈഡ്രജനെയും, ഓക്സിജനെയും വേർപെടുത്താൻ സാധിക്കില്ല. കാരണം… തന്മാത്രയിൽ ആറ്റങ്ങളെ വേർപെടുത്താൻ ആവശ്യമായ ശക്തി നമുക്കു ഒരു കത്തി ഉപയോഗിച്ച് ചെലുത്തുവാൻ കഴിയുന്നതിനേക്കാൾ വളരെ കൂടുതലാണ്.

ഒരു ഇലക്ട്രോൺ മൈക്രോസ്‌കോപ്പിലൂടെ കത്തിയുടെ അരികിലെ കാഴ്ച ഇതാ.( ചിത്രം ) , ഇവിടെ കത്തിയുടെ മൂർച്ചയുള്ള ഭാഗം ഏകദേശം 1000 നാനോ മീറ്റർ.. അതായത് ഒരു ആറ്റത്തേക്കാൾ 10,000 മടങ്ങ് വലുതാണ് ! ഒരു കൊറോണ വൈറസ്സിനെക്കാൾ 10 മടങ്ങു വലുത് !കത്തി മുറിക്കുകയില്ല, പകരം.. അതിന്റെ മൂർച്ചയുള്ള അറ്റം തന്മാത്രകളെ ഇടിച്ചു തള്ളി നീങ്ങുകയാണ് ചെയ്യുക.
ഉദാ: വളരെ നൈസ് ആയ മണലിൽ നമ്മൾ ഒരു വലിയ പലക കുത്തി താഴത്തുമ്പോൾ മണൽ തരികൾ സൈഡിലേക്ക് മാറി ആ പലക മണലിൽ താഴുന്നു. അതുപോലെ ആണ് ഒരു കത്തിവച്ചു പച്ചക്കറി അരിയുമ്പോൾ സംഭവിക്കുന്നത്.ഇവിടെ മണൽത്തരികൾ എന്നത് ആറ്റം പോലെയും, പലക എന്നത് കത്തി ആയും സങ്കൽപ്പിക്കാം.

വീതി കൂടിയ പലക ആണെങ്കിൽ മണലിൽ താഴാൻ ബുദ്ധിമുട്ടാണ്. എന്നാൽ വീതി കുറഞ്ഞ പലക ആണെങ്കിൽ എളുപ്പം താഴും. അതാണ് കത്തി മൂർച്ച കൂട്ടുമ്പോൾ യഥാർത്ഥത്തിൽ സംഭവിക്കുന്നത്.ഒരു കൊറോണ വൈറസ്സിനെപ്പോലും കാത്തുകൊണ്ട് മുറിക്കുവാൻ സാധിക്കില്ല. കാരണം ഏറ്റവും മൂർച്ചയുള്ള കത്തിക്കുപോലും വൈറസ്സിനെക്കാൾ 10 മടങ്ങു വീതി ഉണ്ട്.