ഇല്ലാത്ത നിറം നമുക്ക് കാണുവാൻ സാധിക്കുമോ ?

39
Baijuraj – ശാസ്ത്ര ലോകം
ഇല്ലാത്ത നിറം നമുക്ക് കാണുവാൻ സാധിക്കുമോ ?
.
ചോദ്യം ഒരു വിരോധാഭാസം ആയി തോന്നുന്നുണ്ടല്ലേ.. 🙂
ശരിയാണ് നാം കാണുന്ന വസ്തുക്കൾക്കൊക്കെ നിറം ഉണ്ട്. മഞ്ഞ, പച്ച, ചുവപ്പ്.. അങ്ങനെ..
അതുപോലെതന്നെ നാം കാണുന്ന ഒരു നിറമാണ് മജന്തയും.എന്നാൽ മജന്ത ഒരു യഥാർത്ഥ നിറം അല്ല.അത് നമ്മുടെ തോന്നൽ മാത്രമാണ് 😮
പിന്നെയും കൺഫ്യൂഷൻ ആയി.. അല്ലെ ?ശരിയാണ്.. നമ്മൾ കാണുന്ന എല്ലാ നിറങ്ങളും പ്രകാശത്തിന്റെ തരംഗദൈഘ്യത്തിന് അനുസരിച്ചുള്ള നമ്മുടെ വിലയിരുത്തലുകൾ അല്ലെങ്കിൽ തോന്നലുകൾ ആണ്. വലിയ വിശദീകരണം അതിനു വേണ്ടിവരും. അതുകൊണ്ട് തൽക്കാലം അതിലേക്കു കടക്കണ്ട. നമ്മൾ കാണുന്ന നിറങ്ങളുടെ കാര്യം പറയാം.മഴവില്ലിലെ നിറങ്ങൾ എല്ലാം നമുക്ക് അറിയാമല്ലോ.. അത് നമുക്ക് കാണാവുന്ന നിറങ്ങളുടെ തരംഗദൈഘ്യത്തിന് അനുസരിച്ചുള്ള കൃത്യമായ അടുക്ക് ആണ്. അതുതന്നെയാണ് visible spectrum ആയി ഇവിടെ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.
വലത്തേ അറ്റത്തു നമുക്ക് കാണാൻ കഴിയാത്ത തരംഗദൈഘ്യമുള്ള റേഡിയോ, TV തരംഗങ്ങൾ,പിന്നെ റഡാർ തരംഗങ്ങൾ, പിന്നെ ഇൻഫ്രാ റെഡ്.. അതുകഴിഞ്ഞു നാം കാണുന്ന ചുവപ്പു, ഓറഞ്ച്, പിന്നെ പച്ച, മഞ്ഞ, നീല, ഇൻഡിഗോ, വയലറ്റ്, പിന്നെ കാണുവാൻ സാധിക്കാത്ത അൾട്രാ വയലറ്റ് .. അങ്ങനെ പോവും.ഇവിടെ നമുക്കു കാണാൻ സാധിക്കുന്ന തരംഗങ്ങൾ ചുവപ്പു മുതൽ വയലറ്റ് വരെ ആണ്. പക്ഷെ ഇവയിൽ ഒരിടത്തും മജന്ത വരുന്നില്ല 😮
ശരിയാണ്.. നമുക്ക് നിറങ്ങൾ മിക്സ് ചെയ്തു മറ്റു നിറങ്ങൾ ഉണ്ടാക്കാം.നീലയും, പച്ചയും മിക്സ് ചെയ്‌താൽ സിയാൻ നിറം ആവും.പച്ചയും, ചുവപ്പും മിക്സ് ചെയ്‌താൽ മഞ്ഞ ആവും.
പക്ഷെ അവയൊക്കെ മഴവില്ലിൽ ഉള്ള നിറങ്ങളാണ്.എന്നാൽ.. ചുവപ്പും, നീലയും മിക്സ് ചെയ്തുണ്ടാക്കിയാൽ അത് നാം കാണേണ്ടത് ഒന്നുകിൽ ഇൻഫ്‌റാർഡ്‌ ആയോ, അല്ലെങ്കിൽ അൾട്രാ വയലറ്റായോ ഒക്കെ ആയാണ് കാണേണ്ടത്. പക്ഷെ അത് കാണുവാനുള്ള കഴിവ് നമുക്കില്ല. അതിനാൽ ആ നിറങ്ങളെ റോസ് ആയും, മജന്ത ആയും നാം കാണുന്നു !അവ ശരിയായ നിറങ്ങൾ അല്ല. വ്യാജ നിറങ്ങളാണ്.
.
ഇനിയും മനസിലാകാത്തവർക്കായി മറ്റൊരു കാര്യം പറയാം.എന്താണ് ചുവപ്പിന്റെ frequency ?
ചുവപ്പിന്റെ അൽപസ്വൽപം വിത്യാസത്തിനനുസരിച്ചു 430–480 ടെറാ ഹേർട്സ് വരെആണ് ചുവപ്പായി നാം മനസിലാക്കുന്നത്.ഓറഞ്ച്: 480–510 ടെറാ ഹേർട്സ്, മഞ്ഞ: 510–540 ടെറാ ഹേർട്സ് അങ്ങനെ..അപ്പോൾ മജന്തയുടെ frequency എത്രയാണ് ?മജന്തയ്ക്കു കൃത്യമായ ഫ്രീക്കവൻസിയോ, തരംഗദൈർഘ്യമോ ഇല്ല.നമുക്ക് കാഴ്‌ചയുടെ അനുഭവം കൂടുതൽ ഉണ്ടാക്കുവാൻ പരിണാമത്തിലൂടെ നാം ആർജ്ജിച്ചെടുത്തതാണ് മജന്ത എന്ന നിറം.