Science
ഓസ്ട്രേലിയയിൽ നിന്ന് നോക്കുമ്പോൾ ചന്ദ്രൻ തലകീഴായി കാണുന്നത് എന്തുകൊണ്ട് ?
നമ്മൾ കേരളീയർ ഉത്തരധ്രുവത്തിൽ നിൽക്കുന്നു. നമ്മുടെ സുഹൃത്ത് ദക്ഷിണധ്രുവത്തിൽ നിൽക്കുന്നുവെങ്കിൽ, അവരുടെ തല “മുകളിലേക്ക്” നിലവുമായി താരതമ്യപ്പെടുത്തുമ്പോൾ
219 total views

ഓസ്ട്രേലിയയിൽ നിന്ന് നോക്കുമ്പോൾ ചന്ദ്രൻ തലകീഴായി കാണുന്നത് എന്തുകൊണ്ട് ? ഭൂമിക്ക് ഗോളാകൃതിയിലുള്ളതിനാലാണിത്.
.
നമ്മൾ കേരളീയർ ഉത്തരധ്രുവത്തിൽ നിൽക്കുന്നു. നമ്മുടെ സുഹൃത്ത് ദക്ഷിണധ്രുവത്തിൽ നിൽക്കുന്നുവെങ്കിൽ, അവരുടെ തല “മുകളിലേക്ക്” നിലവുമായി താരതമ്യപ്പെടുത്തുമ്പോൾ, നമ്മുടെ രണ്ട് തലകളും നേരെ വിപരീത ദിശകളിലേക്ക് ആയിരിക്കും. അതായത് ഉത്തര ധ്രുവത്തിലുള്ള ഒരാളുടെ ‘ താഴെ ‘ എന്ന് പറയുന്നത് ദക്ഷിണ ധ്രുവത്തിൽ നിൽക്കുന്ന ആളിന്റെ ‘ മുകളിൽ ‘ ആയിരിക്കും.
കൂടുതൽ തെക്കോട്ടും, വടക്കോട്ടും പോകുമ്പോഴായിരുക്കും ഇത് കൂടുതൽ അനുഭവപ്പെടുക.
- നമ്മൾ കേരളീയർ ഭൂമധ്യരേഖയ്ക്കു വളരെ അടുത്തായതിനാൽ നമുക്ക് ഇത് അത്ര മനസിലാണണം എന്നില്ല. എന്നാൽ വടക്ക് കിടക്കുന്ന കാശ്മീരോ, റഷ്യയിലോ, കാനഡയിലോ, അലാസ്ക്കയിലോ ഒക്കെ ഉള്ള ഒരാൾ ഓസ്ട്രേലിയയിലോ, ന്യൂസിലൻഡിന്റെ ഒക്കെ പോയി ആകാശം നോക്കിയാൽ തീർത്തും തല തിരിഞ്ഞായിരിക്കും അവർ കാണുക !ഉദാഹരണത്തിന് ഓറിയോൺ നക്ഷത്രസമൂഹം ചിത്രത്തിൽ കാണിച്ചിരിക്കുന്നു.അതുപോലെതന്നെ.. കേരളത്തിൽനിന്ന് ഇപ്പോൾ നട്ടുച്ചയ്ക്ക് സൂര്യനെ നോക്കിയാൽ സൂര്യൻ തലയ്ക്കു മുകളിൽനിന്നു അൽപ്പം തെക്കു മാറി ആണ് കാണപ്പെടുക. അതായത് ഉത്തരധ്രുവത്തിലുള്ള നമ്മൾ സൂര്യനെ കാണുന്നത് എപ്പോഴും കിഴക്കു ഉദിച്ചു തെക്കുഭാഗത്തുകൂടി പോയി പടിഞ്ഞാറ് അസ്തമിക്കുന്നതായിരിക്കും.എന്നാൽ ദക്ഷിണാർദ്ധ ഗോളത്തിലുള്ളവർ കാണുന്നത് നേരെ തിരിച്ചായിരിക്കും. സൂര്യൻ കിഴക്കുദിച്ചു വടക്കു ഭാഗത്തുകൂടി പോയി പടിഞ്ഞാറ് അസ്തമിക്കുന്നതായി ആണ് അവർ കാണുക.* ഭൂമി ഗോളാകൃതിയിലാണ് എന്ന് മനസ്സിലാക്കുവാനുള്ള നല്ലൊരു നിരീക്ഷണം കൂടിയാണിത്
220 total views, 1 views today