എന്തുകൊണ്ടാണു പശ അതിന്റെ ഡബ്ബയിൽ ഒട്ടാത്തത് ?
.
ഇത് തമാശ ആയി പലരും ചോദിക്കുന്നതാ. പക്ഷെ അതിന്റെ കാരണം അറിയുമോ ?
ഉത്തരം ലളിതം ആണ്. പശ ഉണങ്ങാത്തതുകൊണ്ടാണ് ഒട്ടാത്തതു.

പശ പല തരം ഉണ്ട്. എന്നാലും പ്രധാനമായി 2 തരം ആയി തിരിക്കാം.

1 ) നമ്മൾ സാധാരണ ഉപയോഗിക്കുന്ന പശകൾ അല്പനേരം വായു തട്ടിയാൽ ഒട്ടിപ്പിടിക്കുന്ന തരം പശകൾ ആണ്. ഈ പശയിൽ പോളിമറുകളെ ഒരു ലായകത്തിൽ ( solvent ) കലക്കി വച്ചിരിക്കുന്നതാണ്. കുപ്പിക്കുള്ളിൽ വച്ച് ഈ പോളിമറുകൾക്ക് പരസ്പരം ബോണ്ട് ചെയ്യാൻ പറ്റാത്തതിന് കാരണം കുപ്പിക്കുള്ളിലെ ലായകം ആ പോളിമർ ബോണ്ടിംഗ് ഉണ്ടാകാതെ തടഞ്ഞ് നിർത്തുന്നു. ഈ പശയെ നമ്മൾ തടി, പേപ്പർ, തുണി, എന്നിങ്ങനെ ഏതെങ്കിലും പ്രതലത്തിൽ പുരട്ടുമ്പോൾ ഈ ലായകം പതിയേ നീരാവി ആയി ഇല്ലാതാവും, അപ്പോൾ അവിടെ ഉള്ള പോളിമറുകൾക്ക് തമ്മിൽ തമ്മിൽ ബോണ്ടിംഗ് സാധ്യമാകും.

കുപ്പിയിൽ പശ ഒട്ടുമുക്കാലും തീർന്ന് വരുമ്പോൾ ബാക്കി ഉള്ള പശ ഒട്ടിപ്പിടിച്ച് കട്ട ആകുന്നതിന് കാരണം കുറേ ലായകം കുപ്പിക്കകത്ത് തന്നെയുള്ള വായുവിലേക്ക് ചേരുന്നതുകൊണ്ടാണ്.

2 ) സൂപ്പർ ഗ്ലൂ പോലെയുള്ള പശയുടെ പ്രവർത്തനം നേരെ തിരിച്ചാണ്.
അതായത്, പശയിൽ വെള്ളം തട്ടിയാൽ മാത്രമേ ഇവിടെ ബോണ്ടിംഗ് നടക്കൂ. അതിന് നമ്മൾ പ്രത്യേകിച്ച് വെള്ളം നൽകുന്നില്ല പകരം ആ സൂപ്പർഗ്ലൂ തുറന്ന് പുരട്ടുമ്പോൾ തന്നെ അന്തരീക്ഷത്തിൽ നിന്ന് ജലബാഷ്പം (വെള്ളം) വന്ന് ആ പോളിമറുകളിൽ തട്ടി കട്ട പിടിക്കും. അതുകൊണ്ട് അത്തരം ട്യൂബുകൾ തുറന്നാൽ, ആ ട്യുബിനുള്ളിലേക്ക് ജലബാഷ്പം കയറിയാൽ, ബാക്കിയുള്ള പശ അതിനകത്തിരുന്ന് കട്ട പിടിക്കുകയും ചെയ്യും.

ഇനി ഒന്നുകൂടെ ചോദ്യത്തിലേക്ക് പോവാം.
എന്തുകൊണ്ടാണു പശ അതിന്റെ ഡബ്ബയിൽ ഒട്ടാത്തതു..?
ഡബ്ബ കുറ നേരം തുറന്നു വച്ചാൽ ഡബ്ബയിലും പശ ഒട്ടും

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.