കാർ ഓടിക്കുവാനാണോ അതോ ട്രെയിൻ ഓടിക്കുവാനാണോ കൂടുതൽ എളുപ്പം ?

92

·
Baijuraj

കാർ ഓടിക്കുവാനാണോ അതോ ട്രെയിൻ ഓടിക്കുവാനാണോ കൂടുതൽ എളുപ്പം ?

ആദ്യം ഒരു ട്രെയിൻ ഓടിക്കാൻ നമ്മൾ എന്തുചെയ്യണം എന്ന് നോക്കാം.
1) ബ്രേക്കുകൾ റിലീസ് ചെയ്യുക.
2) ലിവറു തട്ടിയിട്ടു മോട്ടോറുകളിലേക്കുള്ള വൈദ്യുതി കടന്നുപോവാൻ അനുവദിക്കുക.
അപ്പോൾ ട്രെയിൻ നീക്കാൻ തുടങ്ങും.

ഇനി.. ഒരു കാർ ഓടിക്കാൻ നമ്മൾ എന്തുചെയ്യണം എന്ന് നോക്കാം.
1) ഗിയർ ന്യൂട്രലിൽ നിന്ന് മാറ്റി ഒന്നിൽ ആക്കുക.
2) ഹാൻഡ് ബ്രേക്കുകൾ വിടുവിക്കുക.
3) ആക്‌സിലറേറ്റർ പെഡൽ അമർത്തുക.
അപ്പോൾ കാർ നീക്കാൻ തുടങ്ങും.
രണ്ടും എളുപ്പമാണ്.

ഇനി ട്രെയിൻ ഓടിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.ഒരു ലോക്കോമോട്ടീവ് നിയന്ത്രണത്തിനായി അതിൽ വിവിധതരം ഉപകരണങ്ങളും, മീറ്ററുകളും ഉണ്ട്. ട്രെയിൻ എഞ്ചിനെ ആണ് locomotive എന്നാണ് പറയുക. ഈ വാക്ക് ലാറ്റിൻപദമായ loco യിൽ നിന്നാണ് ഉത്ഭവിച്ചത് – “ഒരു സ്ഥലത്ത് നിന്ന്” എന്ന അർത്ഥം. motivus “ചലനത്തിന് കാരണമാകുന്നു” എന്ന അർത്ഥം. ഇതിന്റെ ചുരുക്കിയ രൂപമാണ് locomotive

ഒരു ലോക്കോമോട്ടീവ് നിയന്ത്രണത്തിനായി അതിൽ വിവിധതരം ഉപകരണങ്ങളും, മീറ്ററുകളും ഉണ്ട് എന്ന് പറഞ്ഞുവല്ലോ.ലോക്കോമോട്ടീവ് സുഗമമായി പ്രവർത്തിക്കാൻ ഇവയിൽ പലതും വളരെ പ്രധാനമാണ്.ലോക്കോമോട്ടീവ് ഡ്രൈവിംഗ് ക്യാബിലും പിന്നിലെ ക്യാബിലും സ്വിച്ച്ബോർഡ്, റിലേകൾ, വിവിധ ഇൻഡിക്കേഷൻ ലാമ്പുകൾ, ഗേജുകൾ തുടങ്ങിയവ ഘടിപ്പിച്ചിരിക്കുന്നു. ലോക്കോമോട്ടീവിന്റെ സുഗമമായ പ്രവർത്തനത്തിന് ഇവയുടെ ഏകോപിപ്പിച്ചുകൊണ്ടുള്ള നിയന്ത്രണം ആവശ്യമാണ്. നമ്മൾ ഈ ഉപകരണങ്ങളെ എണ്ണിയാൽ അവയെല്ലാം ചേർന്ന് 100 ഇൽ കൂടുതൽ ഉണ്ടാവാം.ട്രെയിൻ ഓടിക്കുന്ന സമയത്ത്, ഒരു ലോക്കോ പൈലറ്റ് വളരെ ശ്രദ്ധാലുവായിരിക്കണം, മാത്രമല്ല മുകളിൽ പറഞ്ഞ എല്ലാ സ്വിച്ചുകളും, റിലേകളും, ഗേജുകളുമൊക്കെ ശ്രദ്ധയോടെ നിരീക്ഷിക്കുകയും വേണം.സിഗ്നൽ അനുസരിച്ചു അയാൾക്ക് ട്രെയിൻ ഓടിക്കണം. സിഗ്നലിനനുസരിച്ച് ട്രെയിനിന്റെ വേഗത കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യണം.

ട്രെയിൻ ബ്രേക്കിംഗ് ആണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. ട്രെയിനിന്റെ കൂടിയ ഭാരം മൂലമുള്ള മൊമെന്റം കാരണം ആണിത്. ഒരു പ്രത്യേക ഘട്ടത്തിൽ ട്രെയിൻ നിർത്താൻ എത്ര ശക്തിയിൽ ബ്രെക്ക് കൊടുക്കണം എന്ന് കണക്കുകൂട്ടൽ വളരെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാണ് പറയുക.എന്നാൽ ട്രെയിൻ ഓടിക്കുന്നതിനിടയിൽ ഒരു വിശ്രമമുണ്ട്. ശരിയായ സിഗ്നൽ ഉപയോഗിച്ച് ട്രെയിൻ ഓടിക്കുമ്പോൾ മറ്റൊരു ട്രെയിനുമായി കൂട്ടിയിടിക്കാൻ പ്രായോഗികമായി അവസരമില്ല. അതിനാൽ ലോക്കോ പൈലറ്റിന് അതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല.എന്നാൽ കാറിന്റെ കാര്യം അങ്ങനെ അല്ല. റോഡിൽ വാഹനമോടിക്കുമ്പോൾ എല്ലായ്പ്പോഴും മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഉണ്ട്.

എന്നാൽ കാറിന്റെ പ്രവർത്തനവുമായി നേരിട്ട് ബന്ധമുള്ള അധികം ഉപകരണങ്ങളൊന്നും കാറിൽ ഇല്ല. അതിനാൽത്തന്നെ എല്ലാ സ്വിച്ചുകളും, റിലേകളും, ഗേജുകളുമൊക്കെ ശ്രദ്ധയോടെ നിരീക്ഷിക്കുകയും വേണ്ട.ചെറിയ വാഹനമായ കാറിന്റെ ബ്രെക്കിങ് വളരെ വലിയ വാഹനമായ ട്രെയിനിനെ അപേക്ഷിച്ചു വളരെ എളുപ്പമാണ്.ബ്രെക്കിങ് ആണ് വലിയ വാഹനങ്ങളുടെ തലവേദന 😮
കാറിനും ട്രെയിനിനും ഇടയ്ക്കു ഭാരമുള്ള വലിയ ട്രക്കുകളുടെ കാര്യവും ഇങ്ങനെത്തന്നെ. പലപ്പോഴും ട്രക്കുകൾ ബ്രെക്ക് കിട്ടാതെ മുന്നോട്ട് ട്രക്ക് ഇടിച്ചു കയറുന്നതു പലരും കണ്ടിരിക്കും. അതുപോലെ.. ബ്രെക്ക് കിട്ടാതെയുള്ള വിമാന ദുരന്തങ്ങളും.