ചൊവ്വയിലേക്കുള്ള ദൗത്യങ്ങളുടെ വേഗത കുറച്ചു നാസ ശുക്രനിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നു

36

Baijuraj – ശാസ്ത്ര ലോകം

ചൊവ്വയിലേക്കുള്ള ദൗത്യങ്ങളുടെ വേഗത കുറച്ചു NASA ശുക്രനിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നു
.
ചൊവ്വ:
ചൊവ്വയിൽ മനുഷ്യരെപ്പോലെ അല്ലെങ്കിൽ മനുഷ്യരെക്കാൾ ബുദ്ധിയുള്ള ജീവികൾ ഉണ്ടാവും എന്ന് ഒരിടയ്ക്കു നമ്മൾ കരുതിയിരുന്നു.Martian (The War of the Worlds) എന്ന സിനിമ കണ്ടാൽ അത് മനസിലാവും.എന്നാൽ ചൊവ്വയിൽ ജീവികളെ കണ്ടെത്തുവാൻ നമുക്ക് ഇതുവരെ സാധിച്ചില്ല. എങ്കിലും.. ചൊവ്വയിൽ ഏതെങ്കിലും തരത്തിലുള്ള ജാവനുകൾ മണ്ണിനടിയിലെങ്കിലും ഉണ്ടോ എന്നുള്ള അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ട്.
.
ശുക്രൻ:
കാർബൺ ഡൈ ഓക്സൈഡും സാന്ദ്രീകൃത സൾഫ്യൂറിക് ആസിഡിന്റെ മേഘങ്ങളും ഉപയോഗിച്ച് ശ്വാസം മുട്ടിക്കാൻ തക്ക കട്ടിയുള്ള അന്തരീക്ഷവും, ഉപരിതലത്തിൽ ഈയം ഉരുകാൻ പോന്ന ചൂടും ശുക്രനുണ്ട്.സൂര്യന് അടുത്തായതുകൊണ്ടും, അവിടത്തെ അന്തരീക്ഷം നമ്മളെ ഒരു സെക്കന്റിനുള്ളിൽ കൊല്ലുവാൻ തക്ക ചൂടും, മർദവും ഉള്ളതിനാലും ശുക്രനിൽ ജീവികൾ ഉണ്ടാവും എന്ന് നാം ഇതുവരെ കരുതിയിരുന്നില്ല.എന്നാൽ.. ഈയിടെ ശുക്രന്റെ അന്തരീക്ഷത്തിൽ ജീവന്റെ സാധ്യമായ അടയാളങ്ങൾ കണ്ടെത്തിയതായി അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘം പറയുന്നു.

ഭൂമിയിലെ ചതുപ്പുനിലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന ഫോസ്ഫൈൻ എന്ന വാതകം ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ 50 കിലോമീറ്റർ ഉയരത്തിലാണ് കണ്ടെത്തിയത്. ഫോസ്ഫൈൻ എന്ന വാതകം അവിടെ സ്ഥിരമായി ഉണ്ടായിക്കൊണ്ടിരിക്കുന്നതായും കണ്ടെത്തി. ഇത് ശുക്രന്റെ മേഘങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ജീവജാലങ്ങൾ ഉണ്ടാകുവാനുള്ള സാധ്യത ആയാണ് കരുതുന്നത്.