Baijuraj – Sasthralokam
വിമാനം ഓടിക്കുന്ന പൈലറ്റുമാർ അവിടിരുന്നു ഉറങ്ങാറുണ്ട് എന്ന് എത്രപേക്കറിയാം ?
അതെ.. ഏകദേശം പകുതി പൈലറ്റുമാരും വിമാനങ്ങളുടെ കോക്ക്പിറ്റിലിരുന്നു ഉറങ്ങാറുണ്ട് എന്നാണ് ഗവേഷണങ്ങൾ കാണിക്കുന്നത്.
.
✈️ ബ്രിട്ടീഷ് പൈലറ്റ്സ് അസോസിയേഷനായ ‘Balpa’ നടത്തിയ ഒരു പഠനത്തിൽ 43% പ്രൊഫഷണൽ പൈലറ്റുമാരും ഫ്ലൈറ്റ് സമയത്ത് ഉറങ്ങുന്നതായി കണ്ടെത്തി !
.
✈️ ദീർഘദൂര യാത്രകളിൽ പരസ്പ്പര സമ്മതപ്രകാരം ഒരു പൈലറ്റിന് ഉറങ്ങുവാനുള്ള അനുവാദം ഉണ്ട്. ഇതിനു “Controlled rest” എന്ന് പറയും. ഇത് ക്യാബിൻ ക്രൂവിനെ മുൻകൂട്ടി അറിയിക്കുകയും വേണം.
💥എന്നാൽ രണ്ടുപേർക്കും ഒരേ സമയം ഉറങ്ങാൻ അനുവാദം ഇല്ല.
കൂടാതെ ഉറക്കക്ഷീണം കാരണം പൈലറ്റ് ഉണരുമ്പോൾ അടുത്ത 15 മിനിറ്റ് സമയത്തേക്ക് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുവാൻ അനുവാദവും ഇല്ല.
.
✈️ നേരിട്ട് അഭിപ്രായം ആരാഞ്ഞപ്പോൾ പൈലറ്റുമാരിൽ 29% പേരും ഉറങ്ങുന്നതായി സമ്മതിച്ചു,☝️
ഉറക്കമുണർന്നതിനുശേഷം കൂടെയുള്ള പൈലറ്റും ഉറങ്ങുന്നതായി അവർ കാണാറുണ്ട് എന്നും ചിലർ പറഞ്ഞു