Baijuraj Sasthralokam
പാമ്പിന് ഹൃദയവും, ശ്വാസകോശവും, കുടലും മറ്റും ഉണ്ടോ.. എന്ന് പണ്ട് ആലോചിച്ചിട്ടുണ്ട്. ദഹനേന്ദ്രിയങ്ങൾ ഉണ്ടാവും. അതില്ലെങ്കിൽ ആഹാരം ദഹിക്കില്ലല്ലോ. പക്ഷെ ശരീരം കണ്ടാൽ അതെവിടെ, എങ്ങനെ എന്ന് മനസിലാവില്ല..ല്ലേ.
.
എന്തൊക്കെയാണ് പാമ്പിന്റെ ശരീരത്തിൽ ഉള്ളത് ?
.
പാമ്പിന്റെ ശരീരത്തിനുൾഭാഗം കാണുന്ന നല്ലൊരു ചിത്രമാണിത്.മനുഷ്യർക്കുള്ള ഒട്ടുമിക്ക ആന്തരീകാവയവങ്ങളും പാമ്പിനുമുണ്ട്.രണ്ട് ശ്വാസകോശമുണ്ട്. ഇടതും ശ്വാസകോശം ആദ്യവും, വലതു ശ്വാസകോശം അല്പം പിന്നിലും.പാമ്പു ശ്വസിക്കുമ്പോൾ ശരീരം വികസിക്കുന്നതും, ചുരുങ്ങുന്നതും നമുക്ക് നന്നയി കാണാം.പിറ്റിയൂറ്ററി ഗ്ലാൻഡ്, ഹൃദയം, കരൾ, ആമാശയം, പാൻക്രിയാസ്, ചെറു കുടൽ, വൻ കുടൽ, മലദ്വാരം എന്നിവ വായ മുതൽ പിന്നോട്ട് ഓർഡറിൽ കാണാം.
.
കൺപോളകളും, ചെവിയും പാമ്പിനില്ല.
നമുക്ക് വായ വെറും 26° മാത്രം തുറക്കാൻ പറ്റുമ്പോൾ പാമ്പുകൾക്ക് വായ 160° വരെ തുറക്കാൻ കഴിയും ! കൂടാതെ അവ ആവശ്യാനുസരണം പരസ്പ്പരം അകന്നു മാറുകയും ചെയ്യും ! പാമ്പുകൾ പ്രസിദ്ധമായത് അവയുടെ വിഷപ്പല്ലിലൂടെ ആണെങ്കിലും വെറും 7% പാമ്പുകൾക്ക് മാത്രമേ വിഷപ്പല്ലും, കാര്യമായ വിഷവും ഉള്ളൂ !പാമ്പുകളുടെ പല്ലുകൾ ചവയ്ക്കുവാൻ വേണ്ടി അല്ല. പകരം വായിൽനിന്നു ഇര രക്ഷപെട്ടു പോകാതിരിക്കാനുള്ള കൊളുത്തുകൾ ആണ്.