Space
ഉടൻ മനുഷ്യർ ചൊവ്വയിൽ കാലു കുത്തും, പക്ഷെ ഭൂമിയിലേക്ക് തിരിച്ചു വരില്ല , കാരണമുണ്ട്
ഏതാനും വർഷങ്ങൾക്കുള്ളിൽ മനുഷ്യർ ചൊവ്വയിൽ കാലു കുത്തും. കാലു കുത്തിയവരാരും ഭൂമിയിലേക്ക് തിരിച്ചു വരില്ല
2,064 total views

Baijuraj – Sasthralokam
ചൊവ്വയിലേക്ക് പോകുവാൻ മനുഷ്യർ തയ്യാറെടുക്കുകയാണ്..
ഏതാനും വർഷങ്ങൾക്കുള്ളിൽ മനുഷ്യർ ചൊവ്വയിൽ കാലു കുത്തും. കാലു കുത്തിയവരാരും ഭൂമിയിലേക്ക് തിരിച്ചു വരില്ല. കാരണം തിരിച്ചു വരുവാനുള്ള റോക്കറ്റു തല്ക്കാലം നമുക്കില്ല എന്നത് തന്നെയാണ്. അതെ.. ചൊവ്വയിലേക്കുള്ളത് വൺവേ ട്രിപ്പ് തന്നെയാണ് ( ഇപ്പോൾ ). ഭാവിയിൽ തീർച്ചയായും തിരിച്ചു വരാനുള്ള സാങ്കേതീക മികവ് നമുക്ക് ഉണ്ടാവും.എന്തായാലും കുറച്ചു മനുഷ്യർ ചൊവ്വയിലേക്ക് കുടിയേറുകയാണു. അതിൽ ഇന്ത്യക്കാരും, മലയാളികളും ഉണ്ടാവും…
.
ചന്ദ്രനിൽ മനുഷ്യർ കാലു കുത്തിയപ്പോൾ അത് ഒരു കാലു കുത്തലിനുപരി മാനവരാശിയുടെ കുതിച്ചുചാട്ടം എന്നാണ് വിലയിരുത്തിയത്. എന്നാൽ ചൊവ്വയിലേക്ക് മനുഷ്യർ കുടിയേറുമ്പോൾ അത് ഒരു പുതു യുഗം അല്ലെങ്കിൽ പുതിയൊരു ലോകം മനുഷ്യരാക്കായി സൃഷ്ടിക്കുന്നതിന് സമാനമാണ്. കാരണം ഭാവിയിൽ ഭൂമി നശിച്ചാൽ പോലും മനുഷ്യകുലം നാസിക്കില്ല എന്നതുതന്നെ ! മനുഷ്യരും, മറ്റു മൃഗങ്ങളും, വൈറസ് മുതൽ ചെടികളും, മരങ്ങളും വരെ മനുഷ്യരുടെ കൂടെ ചൊവ്വയിൽ താമസമാക്കും.
.
2,065 total views, 1 views today