Baijuraj – Sasthralokam

ഇതൊരു അന്ധവിശ്വാസമാണോ ? ഇതിൽ സത്യമുണ്ടോ ?

നീല വെള്ളം കുപ്പിയിൽ തൂക്കി ഇട്ടാൽ നായയുടെ ശല്യം കുറയുമോ ?

ചില തെരുവുകളിൽ.. പ്രത്യേകിച്ച് തമിഴ്‍നാട്ടിലും മറ്റും നായ്ക്കളുടെ ശല്യം ഇല്ലാതിരിക്കാൻ ഉജാലവെള്ളം കുപ്പികളിൽ തൂക്കി ഇടാറുണ്ട്. ആ തെരുവ് മൊത്തമായി ഇത് കാണാം. പലരും പറയുന്നത് അങ്ങനെ ചെയ്‌താൽ നായ വരില്ല എന്നാണ്. അത് കുറച്ചു ശരിയുമാണെന്ന് ചില അനുഭവസ്ഥർ പറയുന്നത് ????
.
കുപ്പി തറയിൽ വയ്ക്കുകയാണെങ്കിൽ നായക്ക് ഇരിക്കുവാനുള്ള സ്ഥലം അത്രയും കുറയും. അത് ഒരു കാരണം ആയിരിക്കാം.
പക്ഷെ തൂക്കി ഇട്ടാലും നായ ശല്യം കുറയുന്നുണ്ട് എന്നാണു പറയുന്നത് ????
.
ശാസ്ത്രീയമായി ഇതിനു കാരണങ്ങൾ ഒന്നും ഇല്ല.
കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ആളുകൾ ആചരിച്ചുപോരുന്ന ഒരു അന്ധവിശ്വാസം ആണ് ഇതെന്ന് പറയാം.
ചിലപ്പോൾ ഫലിക്കും, ചിലപ്പോൾ ഫലിക്കില്ല.
.
ആദ്യം നായകൾക്ക് നിറങ്ങൾ തിരിച്ചറിയുവാൻ സാധിക്കുമോ എന്ന് നോക്കാം..
.
ചിത്രത്തിൽ നമ്മൾ മനുഷ്യർ കാണുന്ന നിറങ്ങളും, നായ കാണുന്ന നിറങ്ങളും തരംഗ ദൈർഖ്യം അനുസരിച്ചു കൊടുത്തിട്ടുണ്ട്.
.
നമ്മൾ ചുവപ്പു മുതൽ.. ഓറഞ്ച്. മഞ്ഞ, പച്ച, നീല, വയലറ്റ് എന്നീ നിറങ്ങളുടെ നിര കാണുമ്പോൾ.. നായകൾക്ക് ആ നിറങ്ങളിൽ ഒട്ടു ഒട്ടുമിക്കതും ആ നിറങ്ങളിൽ കാണാൻ സാധിക്കില്ല.
നമ്മൾ കാണുന്ന കടും ചുവപ്പ് നിറം അവർ കാണില്ല.
നിറം ഇല്ലാതെ.. അല്ലെങ്കിൽ കറുപ്പായിരിക്കും അവർ കാണുക.
ഓറഞ്ചും, മഞ്ഞയും, പച്ചയും നിറങ്ങൾ അവർ കാണുന്നത് വിളറിയ മഞ്ഞ നിറത്തിലാണ്.
എന്നാൽ നീല നിറം.. പ്രത്യേകിച്ച് കടും നീലനിറം അവർ കാണുന്നത് ഏതാണ്ട് നമ്മൾ കാണുന്നതുപോലെതന്നെയാണു.
നമ്മൾ കാണുന്ന നീലാകാശം നായകൾ കാണുന്നത് വെളുത്തിട്ടാണ്. കാരണം ആ നീല കടും നീല അല്ലാത്തതിനാലാണ്.
അതിനാൽ നായകൾ എപ്പോഴും കാണുന്ന നിറങ്ങൾ ഒന്നുകിൽ വെളുപ്പോ. അല്ലെങ്കിൽ വിളറിയ മഞ്ഞയോ ആയിരിക്കും. കടും നീല അവർക്കു കാണാനുള്ള കഴിവുണ്ട് എങ്കിലും നീലനിറം സാധാരണ അവർ കാണുവാനുള്ള സാധ്യത ഇല്ല.
എന്നാൽ കുപ്പിയിൽ ഉജാല വെള്ളം വച്ചാൽ അത് അവർ പെട്ടന്ന് ശ്രദ്ധിക്കും. കാരണം പരിചിതമല്ലാത്ത കാഴ്ച ആയതുകൊണ്ട് തന്നെ. പ്രത്യേകിച്ച് കുപ്പി കെട്ടിത്തൂക്കി വെയിലത്ത് ഇട്ടാൽ അതിലെ നീല നിറം പ്രകാശത്തിൽ തിളങ്ങുന്നതായി അവർക്കു കാണാം.
പരിചിതമല്ലാത്തതിനാൽ അവർ അതിൽനിന്നു പൊതുവെ അകന്നു പോവാം.
ചിലർ കരുതും അൾട്രാവയലറ്റ് പ്രകാശം കാണുന്നതുകൊണ്ടാവും എന്ന്.
എന്നാൽ അൾട്രാവയലറ്റ് നായകൾക്ക് കാണുവാൻ സാധിക്കില്ല.
.
ചുരുക്കിപ്പറഞ്ഞാൽ.. നായക്ക് നീല കുപ്പി പരിചയം ആകുന്നതുവരെ ചിലപ്പോൾ നായ ചിലപ്പോൾ അവിടന്ന് മാറി നിന്നേക്കാം. എന്നാൽ പരിചയം ആയിക്കഴിഞ്ഞാൽ ഇത് ഫലിക്കില്ല.
നീലക്കുപ്പികളുടെ ഇടയ്ക്ക് കിടക്കുന്ന നായകളുടെ ഫോട്ടോകളും ഗൂഗിളിൽ നമുക്ക് കാണാം.

video

You May Also Like

റോസ ഒരു ജൂത പെൺകുട്ടിയെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഹിറ്റ്ലർ അവളെ സ്നേഹിച്ചതിന് കാരണമുണ്ടായിരുന്നു

ഹിറ്റ്‌ലര്‍ക്ക് വളരെ പ്രിയപ്പെട്ട ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. അതൊരു ജൂതപ്പെൺകുട്ടിയായിരുന്നു ലക്ഷക്കണക്കിന് ജൂതരെ കൊന്നൊടുക്കാന്‍ നേതൃത്വം നല്‍കിയ

നിങ്ങള്‍ കഴിക്കുന്ന മദ്യം യഥാർത്ഥത്തിൽ എന്താണ് ? വിവിധ തരം മദ്യങ്ങളുടെ പ്രത്യേകതകള്‍ നിര്‍മ്മാണ രീതികള്‍

കേരളീയരുടെ മദ്യപാനശീലം വലിയ ചര്‍ച്ചാ വിഷയമാണ്. കേരളത്തിലെ മദ്യപാനികള്‍ കുടിച്ചു തീര്‍ക്കുന്നത് പലപ്പോഴും റെക്കോര്‍ഡ് തുകയ്ക്കാണ്. ഓണത്തിനും

നിങ്ങൾ ജപ്പാനിലെ കറുത്ത മുട്ട (കരിഞ്ഞതല്ല) കഴിച്ചിട്ടുണ്ടോ?

ജപ്പാന്റെ ദേശീയ പ്രതീകമത്രേ മൗണ്ട് ഫുജി. രാജ്യത്തിന്റെ ഏതാണ്ട് മധ്യഭാഗത്ത് പസഫിക് സമുദ്ര തീരത്തോട് ചേർന്ന്, ഏത് ദിശയിൽ നിന്ന് നോക്കിയാലും perfect cone ആകൃതിയിൽ, 3700 മീറ്റർ ഉയരത്തിൽ

പോലീസും കാക്കി യൂണിഫോമും – കാക്കിയുടെ ചരിത്രം

കാക്കി യൂണിഫോം മറ്റ് സർ‍ക്കാർ ജീവനക്കാർ ധരിക്കുന്നത് നിർത്തണമെന്ന് ഡിജിപി. കേരള സർക്കാറിനോട് ആവശ്യപ്പെട്ട വാർത്തയുടെ അടിസ്ഥാനത്തിൽ കാക്കിയുടെ