ചീറ്റിപ്പോയ പരന്ന ഭൂമിക്കാരുടെ പരീക്ഷണം

0
225

Baijuraj – Sasthralokam

ചീറ്റിപ്പോയ പരന്ന ഭൂമിക്കാരുടെ പരീക്ഷണം

ഭൂമി പരന്നതാണെന്നു വിശ്വസിപ്പിക്കാൻ ഫ്‌ളാറ്റ് ഏർത് സൊസൈറ്റിയിലെ ഒരാൾ കഴിഞ്ഞ വർഷം ഒരു പരീക്ഷണം നടത്തി. സാധാരണ രീതിയിൽ ഇക്കൂട്ടർ പരീക്ഷണത്തിനൊന്നും നിൽക്കാറില്ല. എന്നാൽ തന്റെ YouTube ചാനലിനുവേണ്ടി, അതിനു ഒരു മുതൽക്കൂട്ടാകും എന്ന് കരുതിയാണ് അൽപ്പം പണം മുടക്കി ചെയ്യാൻ തീരുമാനിച്ചത്.

Flat Earth USA: Fanatics descend on conference promising to 'reveal NASA  space lies' | Weird | News | Express.co.ukഏകദേശം 15 ലക്ഷം രൂപ ചിലവിൽ അടിപൊളി ഒരു ഗൈറോസ്‌കോപ്പും, പരീക്ഷണം നടത്തുവാനുള്ള സംവിധാങ്ങളും ചാനലിന് വേണ്ടി സെറ്റപ്പ് ചെയ്തു.എന്നാൽ പരീക്ഷണ നടത്തിയപ്പോഴോ…

ഭൂമി മണിക്കൂറിൽ 15 ഡിഗ്രി വീതം കറങ്ങുന്നു അല്ലെങ്കിൽ കിഴക്കോട്ട് താഴുന്നു എന്ന് ഗൈറോസ്‌കോപ്പിൽ കാണിച്ചു. യഥാർത്ഥത്തിൽ ഭൂമി ഗോളമാണെന്നും, കറങ്ങുന്നു എന്നും തെളിഞ്ഞു .എന്നിട്ടും അവർ തങ്ങളുടെ ആ പരീക്ഷണ ഫലം അംഗീകരിക്കാൻ തയ്യാറായില്ല. എവിടെയോ തങ്ങൾക്കു തെറ്റു പറ്റി എന്ന് പറഞ്ഞു ഒഴിഞ്ഞു.” Behind the Curve ” എന്നായിരുന്നു ചാനലിന്റെ പേര്