Science
ഇന്നും, നാളെയും , മറ്റന്നാളും ഉൽക്കാ വർഷം വളരെ കൂടുതലായി ഉണ്ടാവും
ബഹിരാകാശത്തു കൂടി സഞ്ചരിക്കുന്ന ചെറിയ ലോഹീയമോ അല്ലാത്തതോ ആയ ശിലാശകലങ്ങളെയാണ് ഉൽക്കകൾ എന്നു പറയുന്നത്.
675 total views

Baijuraj – Sasthralokam
ഇന്നും, നാളെയും , മറ്റന്നാളും.. അതായത് ഓഗസ്റ്റ് -11, 12 ,13 തീയതികളിൽ ഓഗസ്റ്റ് മാസത്തിലെ ഉൽക്കാ വർഷം വളരെ കൂടുതലായി ഉണ്ടാവും.
.
ബഹിരാകാശത്തു കൂടി സഞ്ചരിക്കുന്ന ചെറിയ ലോഹീയമോ അല്ലാത്തതോ ആയ ശിലാശകലങ്ങളെയാണ് ഉൽക്കകൾ എന്നു പറയുന്നത്. ധൂളീകണങ്ങൾ മുതൽ ഒരു മീറ്റർ വരെ വലിപ്പമുള്ളവയാണ് ഇവ.
.
ഇവയിൽ ഭൂരിഭാഗവും വരുന്നത് ധൂമകേതു, ഛിന്നഗ്രഹങ്ങൾ എന്നിവയിൽ നിന്നാണ്.
വളരെ അപൂർവ്വമായി ചന്ദ്രൻ, ചൊവ്വ എന്നിവയിൽ നിന്നും ഉൽക്കകൾ എത്താറുണ്ട്.
സെക്കന്റിൽ 40 കിലോമീറ്ററിന് മുകളിൽ വേഗത്തിലാണ് സാധാരണയായി ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നത്. ഇവ ഭൂമിയുടെ അന്തരീക്ഷവുമായി ഉരഞ്ഞ് കത്തുന്നു. ഇങ്ങനെ കത്തിവീഴുന്ന ഉൽക്കകൾ ആകാശത്ത് ഒരു അഗ്നിരേഖ സൃഷ്ടിക്കുന്നു. ഇവയെയാണ് നമ്മൾ പൊതുവെ ഉൽക്ക അല്ലെങ്കിൽ കൊള്ളിമീനുകൾ എന്നു വിളിക്കുന്നത്.
.
ടെലസ്കോപ്പോ, ബൈനോക്കുലർറോ ഒന്നും ആവശ്യമില്ല നേരിട്ട് കണ്ണുകൊണ്ട് കാണാം. കൂടാതെ സൂര്യഗ്രഹണം പോലെ കണ്ണ് പോവും എന്ന പേടിയും വേണ്ട. പക്ഷെ അതി രാവിലെ ഉണർന്ന് ആകാശം നോക്കണം എന്ന് മാത്രം.
.
ഉൽക്കാ പതനം ഓഗസ്റ്റ് മാസം മുഴുവൻ ഉണ്ടാവും. എന്നിരുന്നാലും 12 ആം തീയതി അർധരാത്രി മുതൽ സൂര്യോദയം വരെയും, 13 നു സൂര്യോദയത്തിനു കുറച്ചു മണിക്കൂർ മുൻപും ആയിരിക്കും ഉൽക്കർഷം ഈ വർഷം കൂടുതലായി കാണുക.
ഓഗസ്റ്റ് മാസത്തിലെ ഉൽക്കാ മഴയെ ‘പഴ്സീയഡ് ഷവര്‍’ എന്നാണു പറയുക. പഴ്സീയഡ് നക്ഷത്ര സമൂഹത്തിൽ നിന്നും വരുന്നതുപോലെ തോന്നുന്നതുകൊണ്ടാണ് ഈ പേര് വന്നത്.
130 വർഷം കൂടുമ്പോൾ സൂര്യന് അടുത്തേക്ക് വരാറുള്ള ” സ്വിഫ്റ്റ്–ടട്ട്ല്‍” എന്ന വാൽനക്ഷത്രത്തിൽ നിന്നും പുറംതള്ളിയ പൊടിപടലങ്ങൾ ഓഗസ്റ്റ് മാസം ഭൂമി അതിനു അടുത്തുകൂടെ പോവുമ്പോൾ ഭൂമിയുടെ ആകർഷണത്തിൽ പെടുകയും, ഷൂട്ടിംഗ് സ്റ്റാർ ആയി ഭൂമിയുടെ അന്തരീക്ഷത്തിൽ കത്തി തീരുകയും ആണ് ചെയ്യുക.
നന്നായി നക്ഷത്രങ്ങൾ കാണുന്ന ആകാശത്തു ഏതു സ്ഥലത്തു നിന്നും ഇത് കാണാം. ഇനിയുള്ള 1 മാസക്കാലം രാത്രി ഏതു സമയത്തും വടക്കു-കിഴക്കു ഭാഗത്തു നോക്കിയാൽ വല്ലപ്പോഴുമായി ഷൂട്ടിങ് സ്റ്റാർ കാണാം. എന്നാലും ഓഗസ്റ്റ് 12, 13 നും ആയിരിക്കും ഏറ്റവും കൂടുതൽ കാണുക. മണിക്കൂറിൽ 100 എണ്ണം വരെ കാണും എന്ന് പ്രതീക്ഷിക്കുന്നു.
.
ഈ ദിവസങ്ങളിൽ ചന്ദ്രൻ ആകാശത്തു ഉണ്ടാവില്ല എന്നതുകൊണ്ട് ഈ വർഷത്തെ ഉൽക്കാ മഴ വളരെ നന്നയി കാണാം.
.
അപ്പോൾ മറക്കണ്ട. 12 ആം തീയതി അർധരാത്രി മുതൽ സൂര്യോദയം വരെയും, 13 നു സൂര്യോദയത്തിനു കുറച്ചു മണിക്കൂർ മുൻപും വടക്കു-കിഴക്കു ആകാശം നോക്കുക.
676 total views, 1 views today