സ്പേസിൽ രണ്ടുപേരുടെ ഹെല്മെറ്റുകൾ മുട്ടിച്ചു വച്ചാൽ മൈക്കും ഹെഡ് ഫോണും ഇല്ലാതെ അവർക്കു പരസ്പ്പരം സംസാരിക്കാം

158


Baijuraj

  • സ്പേസിൽ രണ്ടുപേരുടെ ഹെല്മെറ്റുകൾ മുട്ടിച്ചു വച്ചാൽ മൈക്കും ഹെഡ് ഫോണും ഇല്ലാതെ അവർക്കു പരസ്പ്പരം സംസാരിക്കാം

.ശബ്ദം സഞ്ചരിക്കാൻ ഒരു മീഡിയം വേണം. അത് വായുവോ, വെള്ളമോ, മറ്റു പദാർതങ്ങളോ ആവാം.

2 തീപ്പെട്ടിക്കൂട്ടുകൾ എടിത്ത് അതിൽ ഒരു നൂൽ കോർത്തു, പരസ്പ്പരം അകന്നുനിന്നു അതിലൂടെ ഫോൺ കണക്കെ സംസാരിച്ചിട്ടുള്ളത് ചിലർക്കെങ്കിലും ഓർമ കാണും 

നമ്മൾ ആഹാരം കഴിക്കുമ്പോൾ തോന്നുന്ന ശബ്ദവും, നമ്മടെത്തന്നെ സംസാരവും, നമ്മൾ ശ്വസിക്കുന്നത്, എന്തിനു രകതം ഒഴുകുന്ന ശബ്ദം വരെ നമുക്ക് നമ്മുടെ ശരീരത്തിലൂടെ കേൾക്കാം. എന്നാൽ..ഇവിടെ ഭൂമിയിൽ അത്യാവശ്യം ശബ്ദം എപ്പോഴും ഉണ്ടായിരിക്കും. ഒരിക്കലും നിശബ്ദം അല്ല. അതുകൊണ്ടാണ് റെക്കോഡിങ് സ്റ്റുഡിയോകളിൽ പ്രത്യേക സംവിധാനം ഒരുക്കി നിശബ്ദത സൃഷ്ടിക്കുന്നത്.
സ്‌പേസിൽ പോയാൽ പേടകത്തിലെ ഉപകരണങ്ങൾ പ്രവർത്തിക്കുന്ന ശബ്ദം ഒഴിച്ച് മിക്കവാറും നിശബ്ദം ആയിരിക്കും. അപ്പോൾ നമുക്ക് നമ്മുടെതന്നെ ഉള്ളിലെ രകതം ഒഴുകുന്ന ശബ്ദം വരെ കേൾക്കാം. അത് പലർക്കും മാനസീക പിരിമുറുക്കം സൃഷ്ടിച്ചേക്കാം. അതുകൊണ്ട് സ്‌പേസ് യാത്രികർ കയ്യിൽ കരുതിയിരിക്കുന്ന ഉപകരണം വഴി പാട്ടോ, റേഡിയോയോ മറ്റോ എപ്പൊഴും കേട്ടുകൊണ്ടിരിക്കും.

സ്പേസിൽ വായു ഇല്ലാത്തതിനാൽ അസ്റ്റ്രനോട്ടുകൾക്കു പരസ്പ്പരം സംസാരിക്കുവാൻ സാധിക്കില്ല. ശബ്ദം സൂന്യതയിലൂടെ സഞ്ചരിക്കില്ല.

പേടകത്തിന് അകത്തു കൃത്രിമമായി വായു നിറച്ചോ, അല്ലെങ്കിൽ സ്പേസ് വാക്കിനു ഇറങ്ങുംബോൾ മൈക്കും, ഹെഡ് ഫോണും ഉപയോഗിച്ചും മാത്രമേ അവർക്കു പരസ്പ്പരം സംസാരിക്കുവാൻ സാധിക്കൂ.

എന്നാൽ 2 പേരുടേയും ഹെല്മെറ്റുകൾ പരസ്പ്പരം മുട്ടിച്ചു വച്ചാൽ മൈക്കും ഹെഡ് ഫോണും ഇല്ലാതെ അവർക്ക് പരസ്പ്പരം സംസാരിക്കാം.

സാസാരിക്കുന്ന ആളിൻറെ ശബ്ദം ആദ്യം അയാളുടെ സ്‌പേസ് സൂട്ടിനകത്തെ വായുവിലൂടെ സഞ്ചരിച്ചു ഹെൽമെറ്റിൽ എത്തും. പിന്നീട് അതുമായി മുട്ടിയിരിക്കുന്ന രണ്ടാമന്റെ ഹെൽമെറ്റിൽ എത്തും. പിന്നീട് അത് ഹെലെറ്റിലെ വായുവിലൂടെ രണ്ടാമന്റെ ചെവിയിൽ എത്തും.

ഇവിടെ ഹെൽമെറ്റിന്റെ ലോഹ ഭാഗങ്ങൾ ശബ്ദത്തിനു ഒരു മീഡിയം ആയി