ബലൂണില്ലാതെ വിഷമിച്ചുനിൽക്കുന്ന ഭൂമിക്കു വ്യാഴം ഒരെണ്ണംകൊടുക്കുന്നു, ആ ബലൂൺ എന്താണെന്നറിയാമോ ?

40

Baijuraj – ശാസ്ത്ര ലോകം

ഈ ചിത്രം കണ്ടിട്ട് എന്താണ് മനസിലാകുന്നത് എന്ന് ആദ്യം ആലോചിച്ചു നോക്കുക.
പിന്നെ മാത്രം ബാക്കി വായിക്കുക. OK …

YES. ചന്ദ്രൻ ( ബലൂൺ ) ഇല്ലാതെ വിഷമിച്ചു നിൽക്കുന്ന ഭൂമി. അധികം ചന്ദ്രന്മാരുള്ള വ്യാഴം ഗ്രഹം അതിൽനിന്നു ഒന്ന് ഭൂമിക്ക് കൊടുക്കുന്നു.  ഈ ചിത്രം ആരോ വരച്ചതാണ്. ആരാണെന്ന് അറിയില്ല. എങ്കിലും കൊള്ളാം.. ല്ലേ.. ചന്ദ്രൻ എങ്ങനെ രൂപപ്പെട്ടു എന്നതിനെക്കുറിച്ചുള്ള മൂന്ന് സിദ്ധാന്തങ്ങളാണ് പ്രധാനമായും അപ്പോളോ മിഷന് മുൻപ് ഉണ്ടായിരുന്നത്.
.
1) ക്യാപ്ചർ സിദ്ധാന്തം: ചന്ദ്രൻ സൗരയൂഥത്തിൽ മറ്റെവിടെയെങ്കിലും രൂപംകൊണ്ട് ഒരു ഛിന്നഗ്രഹം കണക്കെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്നു.
ഒരിക്കൽ സമീപത്തുകൂടി കടന്നുപോകുമ്പോൾ ഭൂമിയുടെ ഗുരുത്വാകർഷണത്താൽ പെട്ട് ഭൂമിയെ വലയം ചെയ്യുവാൻ തുടങ്ങി. അങ്ങനെ നമ്മുടെ ചന്ദ്രനായി.
2) അക്രീഷൻ സിദ്ധാന്തം: ഭൂമിയോടൊപ്പം അതിന്റെ രൂപവത്കരണത്തിൽ ചന്ദ്രനും സൃഷ്ടിക്കപ്പെട്ടു.
3) വിഭജന സിദ്ധാന്തം: ഭൂമി വളരെ വേഗത്തിൽ കറങ്ങിക്കൊണ്ടിരുന്നു, അതിനാൽ ചില വസ്തുക്കൾ വിഘടിച്ച് ഭൂമിയെ പരിക്രമണം ചെയ്യാൻ തുടങ്ങി.
.
എന്നാൽ.. ഇന്ന് ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത് ഭീമൻ-ഇംപാക്ട് സിദ്ധാന്തമാണ്: ഭൂമിയും ചൊവ്വയുടെ വലിപ്പമുള്ള മറ്റൊരു ഗ്രഹവും തമ്മിലുള്ള കൂട്ടിയിടിയിൽ ഭൂമിയുടെ കുറച്ചു ഭാഗം അടർന്നുപോയി ഭൂമിയെ ചുറ്റുവാൻ തുടങ്ങി. അവ കൂടിച്ചേർന്നു രുപം കൊണ്ടതാണ്ചന്ദൻ.എന്തായാലും ചന്ദ്രൻ ഭൂമിയുടെ ഉപഗ്രഹമായ സൗരയൂഥത്തിന്റെ ആരംഭകാലത്തു ഉണ്ടായിരുന്നില്ല. ഭൂമിയിൽ ജീവൻ ഉണ്ടാവുന്നതിൽ വളരെ വലിയ പങ്കാണ് ചന്ദ്രനുള്ളത്.ജീവൻ ഉണ്ടാവുന്നതിൽ മാത്രമല്ല.. നമ്മൾ ജീവികളുടെ സ്വഭാവത്തെയും, ചിന്തകളെയും ചന്ദ്രൻ സ്വാധീനിക്കുന്നുണ്ട്. എത്ര എത്ര കവിതകളും, സിനിമാ ഗാനങ്ങളുമാണ് ചന്ദ്രനെക്കുറിച്ചു ഉള്ളത്.