ഭൂമിയിലെ ഓരോ മണൽത്തരിക്കും ഏകദേശം 10,000 നക്ഷത്രങ്ങൾ വീതം, അത്രയേറെ നക്ഷത്രങ്ങളുണ്ട്

61

Baijuraj ( ശാസ്ത്ര ലോകം) ന്റെ കുറിപ്പ്

എല്ലാ കടൽത്തീരങ്ങളിലും, മരുഭൂമികളിലും ഉള്ള മണൽത്തരികളേക്കാൾ എണ്ണം നക്ഷത്രങ്ങൾ നമ്മുടെ ദൃശ്യപ്രപഞ്ചത്തിൽ ഉണ്ട്! ഇതിനൊക്കെ എന്താ തെളിവ് എന്ന് ചോദിച്ചാൽ. ഹബിൾ ബഹിരാകാശ ദൂരദർശിനിയുടെ സർവേകൾക്കായുള്ള നൂതന ക്യാമറ (ACS) പകർത്തിയ ധനു രാശിയുടെ (Sagittarius) ആകാശത്തിന്റെ വളരെ ചെറിയ ഒരു ഭാഗത്തിന്റെ ചിത്രം ആണിത്. നമ്മുടെ ഗാലക്സിയിലെ ധാരാളം നക്ഷത്രങ്ങളും, അതിനു പിന്നിലായി ആയിരക്കണക്കിന് അന്യ ഗാലക്സികളും കാണാം.ഒരു മണൽതരിയുടെ ശരാശരി വലുപ്പം കണക്കാക്കും. തുടർന്ന് ഒരു ലിറ്റർ ജഗ്ഗ് നിറയ്ക്കാൻ എത്ര മണൽ തരികൾ എടുക്കുമെന്ന് കണക്കാക്കുന്നു.

Study: Dying stars breathe life into Earth | Hubഏറ്റവും പുതിയ ഭൗമശാസ്ത്ര പഠനങ്ങൾ ഉപയോഗിച്ച് അവർ ഭൂമിയിലെ മൊത്തം മണലിന്റെ അളവ് കണക്കാക്കുന്നു.ഭൂമിയിൽ 7.5 സെക്സ്റ്റില്യൺ മണൽ തരികളുണ്ടെന്നു അവർ കണക്കാക്കി. അതായത് 75 എഴുതി 17 പൂജ്യങ്ങൾ ഇട്ടാലുള്ള സംഖ്യ !അടുത്തുള്ള ഗാലക്സികളെ പഠിച്ചുകൊണ്ട് അതിലുള്ള നക്ഷത്രങ്ങളുടെ എണ്ണം കണക്കാക്കും. ഏറ്റവും കുഞ്ഞു ഗാലക്‌സി.. അഥവാ കുള്ളൻ ഗാലക്സിയിലെത്തന്നെ 10 കോടി നക്ഷത്രങ്ങൾ ഉണ്ടാവും. അത്ര ചെറുത് മുതൽ കോടി-കോടി നക്ഷത്രങ്ങളുള്ള ഭീമൻ ഗാലക്സികൾവരെ ഉണ്ട് !!

നമുക്ക് കാണാൻ കഴിയുന്ന താരാപഥങ്ങളുടെ വിശദമായ എണ്ണത്തെ അടിസ്ഥാനമാക്കി, നമുക്ക് എത്രയെണ്ണം കാണാൻ കഴിയും, എത്ര എണ്ണം കാണാൻ കഴിയില്ലെന്ന് യാഥാസ്ഥിതിക കണക്കെടുപ്പ് നടത്തും. അതനുസരിച്ചു പ്രപഞ്ചത്തിലെ മൊത്തം നക്ഷത്രങ്ങളുടെ എണ്ണം കണക്കാക്കുന്നു. നമ്മുടെ പ്രപഞ്ചത്തിൽ കുറഞ്ഞത് 70 സെപ്റ്റില്യൻ നക്ഷത്രങ്ങളെങ്കിലും ഉണ്ട്. അതായത് 7 കഴിഞ്ഞു 23 പൂജ്യം ഇട്ടാലുള്ള സംഖ്യ.അതായത് ഭൂമിയിലെ ഓരോ മണൽത്തരിക്കും ഏകദേശം 10,000 നക്ഷത്രങ്ങൾ വീതം ! !