കപ്പലുകൾ കൊണ്ടുപോവുന്ന കപ്പലുകളെ കൊണ്ടുപോകുന്ന കപ്പലാണ് ഈ കപ്പൽ !

98

Baijuraj – ശാസ്ത്ര ലോകം

കപ്പലുകൾ കൊണ്ടുപോവുന്ന കപ്പലുകളെ കൊണ്ടുപോകുന്ന കപ്പലാണ് ഈ കപ്പൽ !
.
കപ്പലുകൾക്ക് എത്ര വലിപ്പം വേണമെങ്കിലും ആവാം. മുകളിൽ കൊടുത്തിരിക്കുന്ന വലിയ കപ്പലിനെ കൊണ്ടുപോകുന്ന കപ്പലോ. അതിനെയും കൊണ്ട് പോകുന്ന കപ്പലോ ഒക്കെ ഉണ്ടാക്കാം .എന്നാൽ.. വിമാനം അങ്ങനെ അല്ല. ചെറിയ വിമാനങ്ങളെ കൊണ്ടുപോകുന്ന വലിയ വിമാനങ്ങൾ ഉണ്ട്. ഒരു പ്രാവശ്യം സ്‌പേസ് ഷട്ടിലിനെ വരെ ഒരു വിമാനത്തിന് പുറത്തു ഉറപ്പിച്ചു വച്ചു പറന്നിട്ടുണ്ട്. Antonov An-225 ആണ് ഇപ്പോഴുള്ള ഏറ്റവും വലിയ വിമാനം. അതിലും വലിയ വിമാനം ഉണ്ടാക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടാണ് 😮 വിമാനം ഓടാതിരുന്നാൽ ഭാരം ഉണ്ട്. വായുവിൽ പൊങ്ങി നിൽക്കുവാനോ, പറക്കുവാനോ ധാരാളം ഊർജം വേണം. വലിപ്പം കൂട്ടിയാൽ കൂടുതൽ ഇന്ധനം വേണം. കൂടുതൽ ഇന്ധനം ഉണ്ടേൽ കൂടുതൽ ഭാരം വരും.കൂടുതൽ ഭാരം ചുമക്കാൻ വളരെ കൂടുതൽ ഇന്ധനം വേണം 😮 അതുകൊണ്ട് വിമാനത്തിന്റെ വലിപ്പത്തിന് ഒരു പരിധി ഉണ്ട്. അതിൽ കൂടുതൽ വലിപ്പം ഇപ്പോൾ ഉപയോഗിക്കുന്ന ഇന്ധനം ഉപയോഗിച്ച് ഒരിക്കലും സാധിക്കില്ല .എന്നാൽ കപ്പലുകൾ അങ്ങനെ അല്ല.ഒരു സിറ്റി മുഴുവനായോ, ജില്ലയോ വരെ ഉൾക്കൊള്ളുവാൻ തക്ക വലിപ്പമുള്ള കപ്പലുകൾ ഉണ്ടാക്കാം. കാരണം.. വെള്ളത്തിൽ കപ്പലിനു ഭാരം ഇല്ല എന്നതാണ്. പൊങ്ങിക്കിടക്കുന്ന കപ്പലിനെ തള്ളി മാറ്റാൻ മാത്രം ഊർജം ചിലവഴിച്ചാൽ മതി