മനുഷ്യർ ഒന്നിച്ചു ഭൂമിയിൽ താമസിക്കാതായിട്ട് നാളേയ്ക്ക് 20 വർഷം !

40

Baijuraj – ശാസ്ത്ര ലോകം

മനുഷ്യർ ഒന്നിച്ചു ഭൂമിയിൽ താമസിക്കാതായിട്ട് നാളേയ്ക്ക് 20 വർഷം ആവും ! 😮
.
2000 നവംബർ 2 നു 3 ആളുകൾ ആദ്യമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തി, താമസം ആരംഭിച്ചു. ( അന്താരാഷ്‌ട്ര ബഹിരാകാശം അങ്ങ് ബഹിരാകാശത്താണ്. ആണ്. )
അതായത് 2000 നവംബർ 2 മുതൽ ബഹിരാകാശ നിലയത്തിൽ ആളുകൾ വന്നും, പോയും കൊണ്ടിരുന്നു. ചിലപ്പോൾ 6 ആളുകൾ, ചിലപ്പോൾ അഞ്ചോ, നാലോ ഒക്കെ ഉണ്ടാവും. ഏറ്റവും ചുരുങ്ങിയത് 2 പേരെങ്കിലും ഏറ്റവും കുറഞ്ഞത് ഇത്രയും നാൾ അവിടെ ഒന്നിച്ചുണ്ടായിരുന്നു !

Soyuz (spacecraft) - Wikipedia2000 ഒക്ടോബർ 31 ന്, ഒരു റഷ്യൻ സോയൂസ് ബഹിരാകാശവാഹനം കസാക്കിസ്ഥാനിലെ ഇന്നത്തെ ഐക്കണിക് ബൈക്കോനൂർ കോസ്മോഡ്രോമിൽ നിന്ന് മൂന്ന് ബഹിരാകാശയാത്രികരുമായി പറന്നുയർന്നു. രണ്ട് ദിവസത്തിന് ശേഷം, നവംബർ 2 ന്, ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിൽ ഭൂമിയെ പരിക്രമണം ചെയ്യുന്ന പ്ലാറ്റ്ഫോമുകളുടെയും പരീക്ഷണ ക്വാർട്ടേഴ്സുകളുടെയും അന്നത്തെ അടിസ്ഥാനപരമായ ബഹിരാകാശ നിലയത്തിലേക്കു ഷട്ടിൽ എത്തി. അങ്ങനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിരന്തരമായ മനുഷ്യ സാന്നിധ്യത്തിന്റെ ഒരു ശൃംഖല ആരംഭിച്ചു, അതിന്റെ ഫലമായി, കഴിഞ്ഞ രണ്ട് ദശകങ്ങളിൽ മനുഷ്യവർഗമെല്ലാം ഭൂമിയിൽ ഒന്നിച്ചു ഉണ്ടായിരുന്ന ഒരു നിമിഷം പോലും ഉണ്ടായിട്ടില്ല.

ഇപ്പോൾ എല്ലാ മൂന്നു മാസവും കൂടുമ്പോൾ 3 യാത്രീകരും, നിലയത്തിലെ ആളുകൾക്ക് വേണ്ടിയുള്ള ആഹാര സാമഗ്രികളുമായി റഷ്യയിൽനിന്നു അവരുടെ റോക്കറ്റായ സോയൂസ് റോക്കറ്റ് നിലയത്തിലേക്കു പോവും. രണ്ടാഴച കഴിഞ്ഞു നിലയത്തിൽനിന്നു 3 ആളുകളും, ഉപയോഗ സൂന്യമായ വസ്തുക്കളുമായി തിരിച്ചു ഭൂമിയിലേക്ക് എത്തും. ഇതാണ് പതിവ്.2030 ആവുമ്പോഴേക്കും നിലയത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയോ, മറ്റു പൊതുമേഖലാ സ്ഥാപങ്ങൾക്കു കൈമാറുവാനോ ആണ് ഇപ്പോഴുള്ള തീരുമാനം.അന്താരാഷ്ട്ര ബഹിരാകാശത്തിനു 20 വയസ്സ് ! ഒത്തിരി സന്തോഷത്തോടെ ശാസ്ത്രലോകം 🙂
നിലയത്തിലേക്കു ആദ്യം പോയ 3 ചുള്ളന്മാരാണ് ചിത്രത്തിൽ.