ചൊവ്വയിൽ ഐസിന്റെ ഒരു തടാകം.

658
ചൊവ്വയിൽ ഐസിന്റെ ഒരു തടാകം നമ്മൾ ഈയിടെ വാർത്തകളിൽ കണ്ടു. എന്താണ് ഇതിന്റെ പ്രസക്തി ??

ആദ്യമേ പറയട്ടെ.. ഇത് ഒരു തടാകം അല്ല. ഉൽക്കാപതനം വഴി ഉണ്ടായ ഒരു ഭീമൻ ഗർത്തം ആണിത്. കൊറോലെവ് ഗർത്തം എന്നാണ് പേരു്. നമ്മുടെ എറണാകുളം ജില്ലയുടെ ഒന്നര മടങ്ങിൽ കൂടുതൽ വലിപ്പമുണ്ട് ഇതിനു !
80 കിലോമീറ്റർ വ്യാസമുള്ള ഈ ഗർത്തത്തിൽ ഏതാണ്ട് 65 കിലോമീറ്റർ വ്യാസത്തിൽ, രണ്ട് കിലോമീറ്ററിലധികം താഴ്ചയിൽ ഐസ് അടിഞ്ഞുകൂടിക്കിടക്കുകയാണ് !
ഈ ഗർത്തത്തിൽ ഐസിനു മുകളിലായി ധാരാളം തണുത്ത വായു ഗർത്തത്തിനു പുറത്തേക്കു പോകാൻ പറ്റാതെ കുടിങ്ങിക്കിടക്കുന്നുണ്ട്. അതിനാൽ ചൊവ്വയിൽ ഈ ഗർത്തതിന് ചുറ്റുമുണ്ടാകുന്ന ചൂട്കാലത്തുപോലും ഈ ഐസ് ഉരുകാതെ കാലാകാലങ്ങളായി കിടക്കുന്നു ! അതിനാൽ ഈ പ്രതിഫലാസത്തെ ‘cold trap’ എന്ന് പറയുന്നു.

ഇതിൽ ഇപ്പോൾ കെട്ടിനിൽക്കുന്ന ഐസ് എത്രമാത്രമുണ്ട്ന്നു ചിത്രം കണ്ടിട്ട് വല്ല ഊഹവും കിട്ടിയോ ?
ഇല്ല..ല്ലേ.
ഇതിലെ ഐസ് ഉരുകിയാൽ നമ്മുടെ ഇടുക്കി ഡാമുകളിൽ കെട്ടി നിൽക്കുന്ന വെള്ളത്തിന്റെ ഏതാണ്ട് 5500 മടങ്ങു വെള്ളം ഉണ്ടാവും !!

ഈ ഐസ് നമുക്ക് ഭാവിയിൽ ഉപകരിച്ചേക്കാം.
ചൊവ്വാ യാത്രയ്ക്ക് പോകുമ്പോൾ അവിടത്തെ ആവശ്യങ്ങൾക്കായി നാം വെള്ളം ഇവിടന്നു കൊണ്ടുപോവേണ്ട.
വെള്ളം നേരിട്ട് ചെടികൾക്കും, ശുദ്ധീകരിച്ചു മനുഷ്യർക്കും ഉപയോഗിക്കാം.
വെള്ളം വൈദ്യുതി ഉപയോഗിച്ച് വിഘടിപ്പിച്ചാൽ ഓക്സിജൻ നമുക്ക് ശ്വസിക്കുവാനും, ഹൈഡ്രജൻ റോക്കറ്റിൽ ഇന്ധനമായും ഉപയോഗിക്കാം 

ഈ ഗർത്തത്തിൽ രണ്ട് കിലോമീറ്ററായോളം കട്ടിയിൽ ഐസ് അട്ടിക്ക് കിടക്കുന്നതിനാൽ ഭീമമായ മർദത്തിലും, ചൂടിലും താഴെ ഉള്ള ഐസ് ഉരുകി ദ്രാവകരൂപത്തിലുള്ള ജലം ഉണ്ടാവാം. അതിനാൽ അവിടെ ബാക്ടീരിയയോ, സൂക്ഷമജീവികളോ കാണാം.

ഈ ഗർത്തം കൂടാതെ അൽപ്പം ചെറുതായ ‘ ലൗത് ഗർത്തവും’ ഇതിനടുത്തായുണ്ട്.
കൂടാതെ വടക്കേ ധ്രുവപ്രദേശത്തു മഞ്ഞുകൊണ്ടുള്ള ഭീമൻ തൊപ്പിയും ചോവ്വയ്ക്കുണ്ട്. കൂടാതെ രണ്ട് ധ്രുവപദേശങ്ങളിലും ധാരാളം ഐസ് നിക്ഷേപങ്ങളും ഉണ്ട്.

ചുരുക്കി പറഞ്ഞാൽ.. ജീവിക്കാൻ പ്രതികൂലമായ കാലാവസ്ഥയാണ് ചൊവ്വയിൽ എങ്കിലും.. നമുക്ക് അവിടെ താമസിക്കുവാൻ അത്യാവശ്യമായ പലതും കൃത്രിമമായി ഉണ്ടാകുവാനുള്ള ചേരുവകൾ അവിടെത്തന്നെയുണ്ട്.
അതിനാൽ മനുഷ്യൻ അധികം വൈകാതെ ചൊവ്വയിലേക്ക് കുടിയേറും. അതിനു ഇനി ഏതാനും വർഷത്തങ്ങൾ മാത്രം !

Written by Baiju Raj
Advertisements