” രണ്ടാഴ്ച്ച മുൻപ് അടക്കം ചെയ്ത ആളെ ജീവനോടെ കണ്ടെത്തി…” എന്താണ് യാഥാർഥ്യം ?

6773

Baiju Raju എഴുതുന്നു

” കല്ലറയിൽ നിന്നുമുണ്ടായ അജ്ഞാത ശബ്ദത്തെ തുടർന്നുള്ള അന്വേഷണത്തിൽ രണ്ടാഴ്ച്ച മുൻപ് അടക്കം ചെയ്ത ആളെ ജീവനോടെ കണ്ടെത്തി…ശരീരം ഏകദേശം അഴുകിയ നിലയിലാണ് കണ്ടെത്തിയത്..!! “

Baiju Raju

ഇങ്ങനെ ഒരു കുറിപ്പോടുകൂടിയുള്ള വീഡിയോ നിങ്ങൾക്കു കിട്ടിയോ ?

വീഡിയോയിൽ ഒരാൾ എല്ലും തോലുമായി ശരീരം അഴുകിത്തുടങ്ങി, പക്ഷെ ചോദ്യം കേട്ട് അയാൾ കൃത്യമായി മറുപടിയും തരുന്ന രീതിയിലാണ്. തീർത്തും അവിശ്വസനീയം !

ഒരു മനുഷ്യനു കല്ലറയിൽ രണ്ടാഴ്ച ജീവിച്ചിരിക്കുവാൻ സാധിക്കുമോ ?
ചിലപ്പോൾ പറ്റും. അയാൾ യഥാർത്ഥത്തിൽ മരിച്ചിട്ടില്ല എങ്കിൽ. അല്ലെങ്കിൽ അയാളുടെ ഹൃദയവും, ശ്വാസകോശവും പ്രവർത്തിക്കുന്നുണ്ടെങ്കിൽ, കൂടാതെ ആ കല്ലറയിൽ അത്യാവശ്യത്തിനു ഓക്സിജനും ഉണ്ടെങ്കിൽ ഒരാൾക്ക് രണ്ടാഴ്ചയൊക്കെ ചിലപ്പോൾ ജീവനോടെ ഇരിക്കാം.
പക്ഷെ മരിച്ചു എന്ന് മറ്റുള്ളവർ കരുതിയ ആൾക്ക് തിരിച്ചു ജീവൻ വരികയും, രണ്ടാഴ്ച ഇതുപോലെ ജീവിക്കുകയും ചെയ്യുക എന്നതിന്റെ സാധ്യത വളരെ വളരെ കുറവാണ്.
അതവിടെ നിൽക്കട്ടെ. ഇവിടെ ഈ ആൾക്ക് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് എന്നുള്ള വാർത്ത നെറ്റിൽ ഉണ്ട്.
ആ വാർത്ത ഇങ്ങനെ ആണ് :

https://www.thescottishsun.co.uk/…/man-found-alive-mummy-b…/

റഷ്യയിലെ ആൾതാമസം ഇല്ലാത്ത തുവ എന്നെ പ്രദേശത്തു അലക്‌സാണ്ടർ എന്ന ആളെ അത്യാസന്ന നിലയിൽ കണ്ടെത്തി. വേട്ടപ്പട്ടികളാണ് ഇയാളെ കണ്ടെത്തിയത്.
 Medics say its a miracle Alexander survived after being found close to death inside the bear's denഒരു മാസം മുന്നേ ഇയാളെ കരടി പിടിക്കുകയും നട്ടെല്ലിന് മുറിവേൽപ്പിക്കുകയും ചെയ്തതിനു ശേഷം പിന്നീടുള്ള ഭക്ഷണത്തിനായി അയാളെ കരടിക്കൂട്ടിൽ കൊണ്ട് ഇടുകയും ചെയ്തു. നടു തളർന്നതുമൂലം എഴുന്നേൽക്കാൻ പറ്റാതിരുന്ന അലക്‌സാണ്ടർ സ്വന്തം മൂത്രം കുടിച്ചാണ് ദാഹം മാറ്റിയത് എന്നും അലക്‌സാണ്ടർതന്നെ പറഞ്ഞു.

ഇപ്പോൾ അയാൾ ആശുപത്രിയുടെ പരിചരണത്തിൽ ആണ്.

Advertisements