മുത്തൂറ്റ് സമരത്തെക്കുറിച്ച് Baiju Swamy എഴുതുന്നു

മുത്തൂറ്റ് സമരത്തെ കുറിച്ച് വിശദമായി എഴുതണം എന്ന് കരുതിയിരുന്നതാണ്. പക്ഷേ ഡാറ്റാ വിശകലനം ചെയ്ത് എഴുതിയില്ലെങ്കിൽ തല്പര കക്ഷികൾ CITU ഗുണ്ടാപ്പട ലിസ്റ്റിൽ എന്നെയും പെടുത്തും, കമ്പനി അടച്ചു പൂട്ടാൻ നോയമ്പ് നോറ്റു നടക്കുന്ന അന്തം ആക്കുമെന്നത് കൊണ്ട് അവധി ദിവസം ആകട്ടെ എന്ന് കരുതി.

ഇനി ശ്രദ്ധിച്ചു വായിക്കുക.

മുത്തൂറ്റ് ജോർജ് ഗ്രൂപ്പ് ആയ റെഡ് മുത്തൂറ്റ് നേരത്തെ ഞാൻ എഴുതിയത് പോലെ ഇന്ത്യയിൽ എല്ലാവരേക്കാളും കൂടുതൽ ലാഭം ഉണ്ടാക്കുന്ന NBFC ആണ്. കേരളത്തിൽ എന്റെ അറിവിൽ ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കുന്ന സ്വകാര്യ മുതൽ പൊതുമേഖല ഉൾപ്പെടെ. 26000 പേര് ജോലി ചെയ്യുന്നു.

ഇക്കഴിഞ്ഞ 2019 മാർച്ചിൽ തീർന്ന ധനകാര്യ വർഷത്തിൽ 6878 കൊടി പലിശ വരുമാനം,കിട്ടാക്കടം, എഴുതി തള്ളൽ എല്ലാം കഴിഞ്ഞ് 1972 കോടി ലാഭം ഉണ്ടാക്കി. ഇനി ചില വസ്തുതകൾ മുത്തൂറ്റ് ഭക്ത ജനത്തിന്റെ അറിവിലേക്കായി പറയുന്നു.

36 വർഷം ജോലി ചെയ്ത മനുഷ്യന്റെ പേ സ്ലിപ്പ്
36 വർഷം ജോലി ചെയ്ത മനുഷ്യന്റെ പേ സ്ലിപ്പ്

മുത്തൂറ്റ് 2016 ൽ ഒരു സമരം ഉണ്ടായപ്പോൾ ശമ്പള വർദ്ധനവ് ഉൾപ്പെടെ ഒരു കരാർ ജീവനക്കാരുമായി ഒപ്പിട്ടിരുന്നു. ആ കരാർ 2019 ൽ എത്തിയിട്ടും നടപ്പാക്കാത്തതിന് കൃത്യമായി നോട്ടിസ് കൊടുത്തു്, ആദ്യം സൂചന പണിമുടക്ക് നടത്തിയിട്ട്, പിന്നീട് വീണ്ടും അനിശ്ചിത കലസമരം നോട്ടിസ് കൊടുത്തുമാണ് സമരം തുടങ്ങിയത്. മുത്തൂറ്റിൽ റഫറണ്ടം നടപ്പാക്കാൻ മാനേജ്മെന്റ് സമ്മതിക്കാത്തത് മൂലം ട്രേയ്ഡ് യൂണിയൻ ഉണ്ടായിരുന്നില്ല. CITU സമരം തുടങ്ങി ഒരാഴ്ച കഴിഞ്ഞാണ് രംഗത്തു പോലും വരുന്നത്.

ഉടമ പറയുന്ന അസംബന്ധം അല്പം ഫൈനാൻസ് പഠിച്ച ആർക്കും പൊളിക്കാൻ സാധിക്കും.

പുള്ളി എംപ്ലോയീസ് പ്രൊഡക്ടിവിറ്റി കേരളത്തിൽ 11%ൽ നിന്നും 4% എന്ന് പറയുന്നു. അതിന് കാരണം പലതുണ്ട്. ഒന്നാമത് കേരളം ഗോൾഡ് ലോൺ nbfc കളുടെ വിഹാര രംഗമാണ്. രാജ്യത്തെ ഏറ്റവും വലിയ പത്ത് gold loan nbfc കളിൽ 7 ഉം കേരളത്തിൽ ആണ്. അത് കൊണ്ട് ഇനി വളർച്ച ഉണ്ടാകില്ല എന്ന് മാത്രമല്ല, കുറയും.

മുത്തൂറ്റ് അടക്കം എല്ലാവരും ഇപ്പോൾ വടക്ക് ഇന്ത്യയിൽ മെട്രോ, സബാർബ്, മിനി മെട്രോ, വലിയ ഇൻഡസ്ട്രിയൽ, ട്രേയ്ഡ് സെന്ററിൽ ബ്രാഞ്ച് തുടങ്ങി ബിസിനസ് കഴിഞ്ഞ 3 കൊല്ലം കൊണ്ട് പലിശ വരുമാനം 4800 കോടിയിൽ നിന്ന് 6900 കോടി ആക്കി. 50% വളർന്നു. എന്നാൽ ലാഭം രണ്ടര ഇരട്ടി വർധിച്ചു. 800 കോടിയിൽ നിന്ന് 1972 കോടി.

ഇനി ഇവരുടെ ശമ്പളം നോക്കൂ. 2016 ലെ 661 കോടിയിൽ നിന്ന് 897 കോടി മാത്രം. ഇതിൽ ഉയർന്ന ശമ്പളം, ഇൻസെന്റീവ് വാങ്ങുന്ന മാനേജേരിയൽ ജീവനക്കാരും ഉണ്ട്. ലാഭം രണ്ടര ഇരട്ടി കൂടിയിട്ടും 2016 ൽ ഒപ്പിട്ട കരാർ പോലും നടപ്പാക്കാൻ വിഷമം.

മുത്തൂറ്റ് ഇപ്പോൾ ഒരു സ്ട്രാറ്റജിക് ഷിഫ്റ്റ്‌ നടത്തി ഗോൾഡ് ലോൺ ബിസിനസ് മൊത്ത ബിസിനസിൽ കുറച്ച് കൊണ്ട് വന്നു കൊണ്ട് housing ഫൈനാൻസ്, മൈക്രോ ഫൈനാൻസ് മേഖലയിൽ കടക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. അതിൽ അവരുടെ റിസ്ക് -reward ratio അനുകൂലമാണ്. PMAY സബ്‌സിഡി ഉള്ള ചെറിയ വീട് വെയ്ക്കുന്ന വായ്പയിൽ സബ്‌സിഡി ആകർഷകമാണ്. മോർട്ടഗേയ്ജ് ആണ് ഏറ്റവും സുഖം. ഊറ്റി എടുക്കാൻ എളുപ്പം, 10 കൊല്ലം ഒക്കെ. കൂടാതെ ലോൺ പോർട്ടഫോളിയോ right to legal recourse ഉൾപ്പെടെ വലിയ ബാങ്കുകൾക്ക് ആവശ്യം വന്നാൽ വിൽകാം, ബ്രാഞ്ചിൽ ഇത്രയും സ്റ്റാഫ്‌ വേണ്ട, വാടക പോലെയുള്ള operating cost കുറയും ഇങ്ങനെ ഒരു ഷിഫ്റ്റ്‌ ബോധപൂർവം നടത്തുന്നു.

ഇപ്പോൾ ബ്രാഞ്ചിൽ ജോലി ചെയ്യുന്ന ആളുകൾ ആ പ്രോഡക്റ്റ് ചെയ്യാൻ യോഗ്യത ഇല്ലാത്തവരും ഇത്രയും ആളും ബ്രാഞ്ചും കേരളത്തിലും ആവശ്യമില്ല. അതാണ് പിരിഞ്ഞു പോകട്ടെ എന്ന ഉദ്ദേശത്തോടെ 2016 മുതൽ ഇങ്ങനെ തുടരുന്നതും, സ്റ്റാഫിനെ തിരഞ്ഞു പിടിച്ച് ദൂരേയ്ക്ക് പറപ്പിക്കുന്നതും. പെൺകുട്ടികൾ, വീട്ടമ്മ, പെൻഷൻ പറ്റിയ ബാങ്ക് മാനേജർ, ക്ലെർക് ഒക്കെ പ്രൊഫൈലിൽ ഉള്ള സ്റ്റാഫ്‌ പിരിഞ്ഞു പോകുമെന്ന് അവർക്ക് അറിയാം.

ഇനി ചില പുറത്തു പറയാത്ത രഹസ്യം.

കേരളത്തിലെ ഗോൾഡ് ലോൺ എന്ന ബ്ലേഡ് കമ്പനികൾ 75000 ആളുകളെ ജോലിക് വെച്ച് ഉദ്ദേശം 5000 കോടി ലാഭം ഉണ്ടാക്കുന്നു. ഇവർ എല്ലാവരും കൂടി ആകെ 1000 കോടി മാത്രമാണ് അഭ്യസ്ത വിദ്യരായ ആളുകൾക്ക് ശമ്പളം കൊടുക്കുന്നത്. നശിച്ചു നാറാണക്കല്ലു പിടിച്ചു കിടക്കുന്ന അൻപത് കൊല്ലമായി ലാഭം കണ്ടിട്ട് പോലുമില്ലാത്ത പൊതുമേഖല സ്ഥാപനം മുതൽ KSEB വരെയും നോക്കിയാൽ തൂപ്പുകാർക് പോലും ഈ കള്ളന്മാർ, ചോര കുടിച് വളർന്ന ഇവന്മാരെ അപേക്ഷിച്ച് ശമ്പളം ഉണ്ട്. ലാഭം കുതിച്ചു കയറുമ്പോൾ ആണെന്ന് ഓർക്കുക.

ഈ ബിസിനസ് highly localised ആണ്. ബ്രാഞ്ച് ലെവലിൽ ഉള്ള സ്റ്റാഫിന്റെ പബ്ലിക് റിലേഷൻ, കോൺടാക്ട് ഒക്കെ മാത്രമാണ് ഇവരുടെ ലോൺ, ലാഭം എല്ലാം. അതായത് അവിടെ ഒരു ജീവനക്കാരൻ ഒരു കമ്പിനി മൈക്രോ യുണിറ്റ് സമ്പൂർണമായി നടത്തുന്നു.

ഉദാഹരണത്തിന് ഇവർ ഡിപ്പോസിറ്റ് എന്ന് പറഞ്ഞു കൊണ്ട് NCD സ്വന്തക്കാർക്ക്, പരിചയക്കാർക് വിൽക്കുന്നു. പണ്ട് കണ്ട കടച്ചാണി എല്ലാം ബ്രാഞ്ചിലൂടെ വിൽക്കുന്ന പരിപാടി ഉണ്ടായിരുന്നു. തേപ്പ് പെട്ടി, ഫാൻ ഇങ്ങനെ. ഇതൊക്കെ സ്റ്റാഫ് ചെയ്യണം.

ഈ ഗോൾഡ് ലോൺ NBFC കൾ കള്ളപ്പണം NCD വഴി സൂക്ഷിക്കുന്ന സ്ഥാപനം ആണ്. ഇവരുടെ സബോർഡിനെറ്റഡ് ബോണ്ട്‌, പ്രീഫെറൻസ് ഷെയർ എന്നിവ തപ്പി നോക്കിയാൽ സഭ, പാറ മട, സ്വാശ്രയ കോളേജ് കൈകൂലി മുതൽ പോലീസ് ഉന്നതർ, രാഷ്ട്രീയ നേതാക്കൾ എന്നിവരുടെ പൈസയാണ് എന്ന് ഞാൻ സാക്ഷ്യം പറയാം. കൂടാതെ കള്ള പണം എപ്പോൾ വേണമെങ്കിലും തിരിച്ചു കിട്ടുന്ന പ്രൈവറ്റ് പ്ലേസ്മെന്റ് NCD, NRI ആണെന്ന് കാണിച്‌ കള്ള പണം TDS ഇല്ലാതെ ഡിപ്പോസിറ്റ് ചെയ്തു കൊടുക്കൽ മുതൽ സ്വർണമായി സൂക്ഷിച്ചു വെച്ച ഭീകര കള്ള പണത്തിന്റെ ലോക്കർ സർവീസ് പോലുമുണ്ട്.

ഇവരാണ് കേരളത്തിലെ യഥാർത്ഥ അധോലോകം.

ഇവർ ശമ്പളം ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് കൊടുക്കണം എന്ന WPS ഉണ്ടാകണം എന്നാണ്. എന്നാൽ NBFC WELFARE ASSOCIATION OF KERALA 2017 ഏപ്രിൽ 12 ന് അതിൽ സ്റ്റേ വാങ്ങി. വിപ്ലവ സർക്കാർ ഇന്ന് വരെയും ആ കേസിൽ നടപടി എടുത്തിട്ടില്ല. ഇതാണ് സമരത്തോട് സർക്കാരിന്റെ യഥാർത്ഥ നിലപാട്. സമരത്തിൽ ഉള്ളതും ഇല്ലാത്തതുമായ സകല അന്തങ്ങളും ഇതും ഓർക്കുക.

ഈ സമരം കേരളത്തിൽ നല്ലതാണ്. അസംഘടിത തൊഴിൽ ചൂഷണം അത്ര ഭീകരമാണ് കേരളത്തിൽ. ഇവർ വ്യവസായമൊന്നും നടത്തുന്നില്ല. മുത്തൂറ്റ് മുതലാളി കേരളത്തിൽ ഒരു ടാക്‌സും കൊടുക്കുന്നില്ല. ഈ മേഖലയിൽ gst ഇല്ല. ഇൻകം tax കേന്ദ്ര നികുതി. അത് ഓഫീസ് എവിടെ കൊണ്ട് വെച്ചാലും ലാഭം ഉണ്ടെങ്കിൽ കൊടുത്തേ പറ്റൂ. കഴിഞ്ഞ വർഷം അയാൾ കൊടുത്ത 1100 കോടി tax ന്റെ പത്തിൽ ഒന്ന് relocate ചെയ്താൽ 26000 പേരിൽ 20000 പേർക്ക് ജീവിതം മെച്ചപ്പെടും. അമിത ലാഭം അത്രയും കുറച്ച് മതി എന്ന ആറ്റിട്യൂട് ഉണ്ടാകണം.

ഇവിടെ അമേരിക്കയിൽ ഇരുന്നും വലിയ ബിസിനസ് തലപ്പത് ഇരുന്നും ജീവനക്കാരുടെ മുഷ്ക് എന്ന് പറയുന്നവർ ഓർക്കുക, അവരെപ്പോലെ ജീവിതം വഴിമുട്ടിയ സഹോദരിമാരുടെ കെട്ടു താലിയും കൈകുഞ്ഞിന്റെ അരഞ്ഞാണവും ഈ കൊള്ളക്കാരുടെ ലാഭം ആക്കി കൊടുക്കുന്ന കൊട്ടേഷൻ ജോലി ചെയ്യിച്ചിട്ട് ശമ്പളം ആണവർക് നിഷേധിക്കുന്നത്.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.