ഭജ്രംഗി ഭായ്ജാൻ ….. ♥️
Das Anjalil
പാകിസ്ഥാനിലെ സുൽത്താൻപൂർ കുന്നിൻ ചെരുവകളിൽ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന സംസാര ശേഷി ഇല്ലാത്ത ഷാഹിദ… അപ്രതീക്ഷിതമായ ഒരു അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഷാഹിദയെ നാട്ടുകാരുടെ നിർദേശപ്രകാരം സംസാര ശേഷി തിരിച്ചു കിട്ടുന്നതിനായി അമ്മയോടൊപ്പം ദില്ലിയിലെ നിസാമുദിൻ ഔലിയയുടെ ദേവാലയത്തിൽ കൊണ്ടുപോയി വഴിപാടുകൾ നടത്താൻ തീരുമാനമെടുക്കുന്നു.ദില്ലിയിലെ ദേവാലയ സന്ദർശനത്തിന് ശേഷം തിരിച്ചു പോകുന്ന വഴി നിർത്തി ഇട്ടിരിക്കുന്ന ട്രെയിനിൽ നിന്നു ഒരു ആട്ടിൻ കുട്ടിയെ രക്ഷിക്കാൻ താഴെ ഇറങ്ങുന്ന ഷാഹിദ തിരിച്ചു എത്തുന്നതിനു മുൻപ് ട്രെയിൻ യാത്രയാകുന്നു…അമ്മക്കൊപ്പം എത്താനുള്ള ബദ്ധപ്പാടിൽ ഒരു ട്രെയിനിൽ കയറുന്ന ഷാഹിദ ചെന്നെത്തുന്നത് തികച്ചും അപരിചിതമായ സ്ഥലത്തു.
അവിടെ നിന്നും പരിചയപ്പെടുന്ന ഹനുമാൻ ഭക്തനായ പവന് ഷാഹിദയുമായി ഉണ്ടാകുന്ന ആത്മബന്ധവും അവളെ മാതാപിതാക്കളുടെ കൈകളിലെത്തിക്കാൻ സ്വന്തം ജീവൻ പോലും വക വക്കാതെ….. “പവന്റെ മുന്നി”യോടൊപ്പം പാകിസ്താനിലേക്ക് നടത്തുന്ന സാഹസിക യാത്രയും പറയുന്ന സിനിമ. ക്ലൈമാക്സിൽ പോലീസിന്റെ ക്രൂര മർദ്ദനങ്ങൾ ഏറ്റുവാങ്ങി… തുറങ്കിൽ അടക്കപ്പെട്ടുവെങ്കിലും കുട്ടിയെ മാതാപിതാക്കളുടെ കൈകളിൽ എത്താൻ സഹായിച്ച പവന്റെ മനുഷ്യത്വവും കുട്ടിയോടുള്ള സ്നേഹവും കണ്ട് അതിർത്തി വാതിലുകൾ ചവിട്ടി പൊളിച്ചു ഒരു രാജ്യം മുഴുവനായി അദ്ദേഹത്തെ ഇന്ത്യയുടെ മണ്ണിലേക്ക് യാത്രയാക്കുന്ന ആ സീൻ…..എത്ര കണ്ടാലും പിന്നെയും പിന്നെയും കാണാൻ തോന്നുന്ന ആ ക്ലൈമാക്സ്.