തെന്നിന്ത്യൻ ചലച്ചിത്ര നടനായ ബാല ചെന്നൈയിലാണ് ജനിച്ചത്. പ്രശസ്ത സംവിധായകൻ ജയകുമാറിന്റെ മകനാണ് ബാല. ബാലകുമാർ എന്നായിരുന്നു ബാലയുടെ യഥാർത്ഥ നാമം. ബാലയുടെ മുത്തശ്ശന്റെ ഉടമസ്ഥതയയിലുള്ളതായിരുന്നു അരുണാചലം സ്റ്റുഡിയൊ. ബാലയുടെ സഹോദരൻ ശിവ ചലച്ചിത്ര ഛായാഗ്രാഹകനാണ്. 2003-ൽ Anbu എന്ന തമിഴ് സിനിമയിലൂടെയാണ് ബാല അഭിനയ രംഗത്തേയ്ക്കെത്തുന്നത്. 2006-ൽ കളഭം എന്ന ചിത്രത്തിലൂടെയാണ് ബാല മലയാളത്തിലെത്തുന്നത്. തുടർന്ന് നിരവധി മലയാളസിനിമകളിൽ അദ്ദേഹം അഭിനയിച്ചു. 2009-ൽ പൃഥ്വിരാജ് നായകനായ പുതിയ മുഖം എന്ന ചിത്രത്തിൽ ബാലയുടെ വില്ലൻ വേഷം പ്രേക്ഷക പ്രീതി നേടി. ബിഗ് ബി, എന്നു നിന്റെ മൊയ്തീൻ, പുലിമുരുകൻ, ലൂസിഫർ എന്നീ ചിത്രങ്ങളിലെല്ലാം ബാല ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
ബാല സംവിധായകനായത് 2012-ൽ റിലീസ് ചെയ്ത ദി ഹിറ്റ് ലിസ്റ്റ് എന്ന സിനിമയിലൂടെയാണ്. ആ സിനിമയുടെ കഥയും തിരക്കഥയും രചിച്ചത് ബാലയായിരുന്നു. നാല്പതോളം മലയാള സിനിമകളിൽ ബാല അഭിനയിച്ചിട്ടുണ്ട്. 2010 ഓഗസ്റ്റിലായിരുന്നു ബാലയുടെ വിവാഹം. ഐഡിയ സ്റ്റാർസിംഗർ ഫെയിം ഗായിക അമൃത സുരേഷിനെയാണ് ബാല വിവാഹം ചെയ്തത്. ബാല – അമൃത ദമ്പതികൾക്ക് ഒരു മകളാണുള്ളത്. പേര് അവന്തിക ബാലകുമാർ. 2019-ൽ ബാലയും അമൃതയും വിവാഹ മോചിതരായി.
ഇപ്പോഴിതാ ഷെഫീഖിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ താരം . തന്റെ വ്യക്തി ജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങളും പറയുന്നുണ്ട്. അമൃതയുമായുള്ള വിവാഹത്തെ കുറിച്ച് പറയുന്നത് ആണ് ശ്രദ്ധിക്കപ്പെടുന്നത് . ബാലയുടെ വാക്കുകൾ ഇങ്ങനെ
‘എന്റെ അനുഭവം വേറെ ആർക്കും ഉണ്ടാകരുതെന്നാണ് പ്രാർത്ഥന. പന്ത്രണ്ട് വർഷം മുമ്പ് ഞാനൊരു തെറ്റ് ചെയ്തു. അന്ന് അച്ഛൻ പറഞ്ഞിട്ട് ഞാൻ കേട്ടില്ല. പിന്നെ ദൈവം എന്നെ തിരുത്തി എന്നിട്ടും ഞാൻ പഠിച്ചില്ല. അറിഞ്ഞോ അറിയാതെയോ അത് ഇപ്പോഴും ഒരു കുറ്റബോധമായി എന്റെ മനസിലുണ്ട്. എന്റെ കമ്മിറ്റ്മെന്റ് എപ്പോഴും ദൈവത്തോട് മാത്രമാണ്. മനുഷ്യരോടല്ല.’ – ബാല പറഞ്ഞു.