നടൻ ബാല ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് ഐസിയു വാർഡിൽ ചികിത്സയിലാണെന്ന വാർത്ത സിനിമാലോകത്തും ആരാധകരിലും ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
മലയാളത്തിലും തമിഴിലും നായക- പ്രതിനായക കഥാപാത്രങ്ങൾ ചെയ്ത ബാല പ്രശസ്തനാണ്. പ്രശസ്ത സംവിധായകന്‍ ജയകുമാറിന്റെ മകനായ ബാല ‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് 2006ല്‍ ‘കളഭം’ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. 2007ല്‍ പുറത്തിറങ്ങിയ ‘ബിഗ് ബി’ എന്ന ചിത്രത്തിലെ മുരുഗന്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തിലൂടെയാണ് ബാല മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് ചെമ്പട, ആയുധം, സൗണ്ട് ഓഫ് ബൂട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ ബാല മലയാളത്തില്‍ സജീവമാകുകയായിരുന്നു.
ബിഗ് ബിക്ക് ശേഷം 2009ല്‍ പുറത്തിറങ്ങിയ പുതിയ മുഖം എന്ന ചിത്രത്തിലൂടെ വീണ്ടും ബാല മലയാളത്തില്‍ തന്റേതായ സ്ഥാനം നേടിയെടുത്തു. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രത്തില്‍ ദീപന്‍ എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയായിരുന്നു ബാല അവതരിപ്പിച്ചത്. പുതിയ മുഖം ശ്രദ്ധിക്കപ്പെട്ടതോടെ ചെറുതും വലുതുമായി നിരവധി മലയാള ചിത്രങ്ങളില്‍ ബാല അഭിനയിച്ചു. എന്നു നിന്റെ മൊയ്തീന്‍, ലൂസിഫര്‍, പുലിമുരുകന്‍ എന്നിവയാണ് ബാല അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.
നാല്‍പതിധലികം ചിത്രങ്ങളില്‍ നടനായി തിളങ്ങിയ ബാല സംവിധായകനായും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 2012ല്‍ പുറത്തിറങ്ങിയ ഹിറ്റ് ലിസ്റ്റ് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ചിത്രത്തിന്റെ തിരക്കഥ എഴുതിയതും ബാല തന്നെയായിരുന്നു. ഉണ്ണി മുകുന്ദന്‍, ബാല, നരേന്‍, ടിനി ടോം, സന്ധ്യ എന്നിവര്‍ പ്രധാന താരങ്ങളായി എത്തിയ ചിത്രം പക്ഷേ ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു.
2000 ലായിരുന്നു ബാലയുടെ ആദ്യ വിവാഹം. പ്രശസ്ത ഗായിത അമൃതയാണ് താരത്തിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ അവന്തിക എന്നു പേരുള്ള ഒരു മകള്‍ കൂടി ബാലയ്ക്കുണ്ട്. എന്നാല്‍ 2019ല്‍ ബാലയും അമൃതയും വിവാഹമോചിതരായി. 2021ലായിരുന്നു ബാലയുടെ രണ്ടാമത്തെ വിവാഹം. ഡോ.എലിസബത്താണ് ബാലയുടെ രണ്ടാമത്തെ ഭാര്യ.
2022ല്‍ പുറത്തിറങ്ങിയ ഷെഫീക്കിന്റെ സന്തോഷവുമായി ബന്ധപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദനെതിരെ ബാല രംഗത്ത് വന്നിരുന്നു. ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്കും, ചില അണിയറ പ്രവര്‍ത്തകര്‍ക്കും ഉണ്ണി മുകുന്ദന്‍ പ്രതിഫലം തന്നില്ലെന്നായിരുന്നു ബാലയുടെ പ്രധാന ആരോപണം. തുടര്‍ന്ന് വിഷയം വലിയ വിവാദങ്ങള്‍ ഉണ്ടാക്കുകയും ബാല പ്രസ്മീറ്റ് വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് താരത്തിന് പെട്ടെന്ന് അസുഖം ബാധിച്ചതെന്നാണ് സൂചന. ഇതേതുടർന്ന് കൊച്ചിയിലെ പ്രശസ്തമായ സ്വകാര്യ ആശുപത്രിയിലെത്തിയ ബാലയെ പരിശോധിച്ച ഡോക്ടര്മാർ കരളിന് പ്രശ്നമുണ്ടെന്ന് പറഞ്ഞതിനെ തുടര്ന്ന് ഉടന് തന്നെ അഡ്മിറ്റ് ചെയ്യുകയായിരുന്നു.
ബാല ഇപ്പോൾ ചികിത്സയിലാണ്. കൂടാതെ, ബാലയുടെ മുൻ ഭാര്യ അമൃതയും മകളും ഇപ്പോൾ ആശുപത്രിയിലെത്തി ബാലയെ സന്ദർശിച്ചിരുന്നു .അമൃതയും മകളും അമൃതയുടെ സഹോദരി അഭിരാമിയും ആശുപത്രിയിൽ ബാലയെ സന്ദർശിക്കാൻ എത്തിയിരുന്നു. അഭിരാമിയും ബാലയുടെ മകൾ അവന്തികയും ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങിയെങ്കിലും അമൃത സുരേഷ് ഇപ്പോഴും ആശുപത്രിയിൽ തന്നെയാണ്.
‘‘ബാലയുടെ സഹോദരനും മുൻഭാര്യ അമൃതയും മകളും ബാലയെ കണ്ടു സംസാരിച്ചു. ഏകദേശം മുക്കാൽ മണിക്കൂറോളം ബാല അമൃതയോടും മകളോടും സംസാരിച്ചു. ആശുപത്രിയിൽ ബാലയ്ക്ക് വേണ്ട ചികിത്സ നൽകുന്നുണ്ട്.ബാല സുഖം പ്രാപിച്ചു വരുമെന്നാണ് വിശ്വസിക്കുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അസംബന്ധമാണ്. ഞാൻ അടക്കം ആശുപത്രിയിൽ എത്തിയത് ബാലയുടെ അവസ്ഥ ഗുരുതരമാണെന്ന് ഓൺലൈൻ ന്യൂസിൽ വായിച്ചിട്ടാണ്. ഓൺലൈൻ ന്യൂസിൽ പറഞ്ഞതിൽ നിന്നും രാപ്പകൽ വ്യത്യാസമുള്ള ബാലയെ ആണ് ആശുപത്രിയിൽ കണ്ടത്. ബാലയുടെ അവസ്ഥ ഗുരുതരമാണെന്ന് പറയാൻ കഴിയില്ല, ബാല സംസാരിക്കുന്നുണ്ട്. ഇവിടെ നിന്നും ചെന്നൈയിലേക്ക് മാറ്റണോ എന്നൊക്കെ അദ്ദേഹത്തിന്റെ കുടുംബവും ആശുപത്രി അധികൃതരും ചേർന്ന് തീരുമാനിക്കും’’. – അമൃതയുടെ സുഹൃത്ത് പറയുന്നു. ബാലയുടെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രിയിൽ നിന്ന് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയാണ് ആരാധകർ.
**