ബാല പ്രധാനകഥാപാത്രങ്ങളിൽ ഒന്ന് അവതരിപ്പിച്ച ‘ഷെഫീക്കിന്റെ സന്തോഷം റിലീസ് ചെയ്തപ്പോൾ ചിത്രം കാണാൻ ബാലയും ജീവിതപങ്കാളി എലിസബത്തും എത്തിയിരുന്നു. അവിടെ വച്ച് ബാല നടത്തിയ ചില പരാമർശങ്ങൾ വിവാദമാകുകയാണ്. പ്രധാനമായും ബാല തന്റെ മകളെ കുറിച്ച് നടത്തിയ പരാമർശമാണ് വിവാദമായിരിക്കുന്നത്. ബാലയുടെ ആദ്യവിവാഹത്തിൽ ഉണ്ടായ കുട്ടിയെ കുറിച്ചാണ് ബാല പരാമർശിച്ചത്. ഇപ്പോൾ ഇതിനെതിരെ കുട്ടിയുടെ അമ്മയും ഗായികയുമായ അമൃത സുരേഷ് രംഗത്തുവന്നിരിക്കുകയാണ്. ഷെഫീക്കിന്റെ സന്തോഷം കാണാൻ മകളും തനിക്കൊപ്പം ഉണ്ടാകണം എന്നായിരുന്നു ആഗ്രഹമെന്നും എന്നാൽ ചിലർ അതിനു അനുവദിച്ചില്ല എന്നും മകള്‍ നന്നായി ജീവിക്കണമെന്നും അച്ഛനെന്ന നിലയിലെ ആഗ്രഹമാണ് അതെന്നുമാണ് ബാല പറഞ്ഞത്. അതിനിടയിൽ അമൃതയുടെ ഇപ്പോഴത്തെ ജീവിത പങ്കാളിയായ ഗോപിസുന്ദറെയും ബാല അവഹേളിച്ചിരുന്നു.
ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ മകളുമായി ബന്ധപ്പെട്ട് ഒരു ചോദ്യത്തിന് ഉത്തരം നല്‍കവേയാണ് അമൃത ബാലയുടെ വാക്കുകളോട് പ്രതികരിച്ചത്. മകള്‍ പപ്പുവിനെ എന്തുകൊണ്ട് അവളുടെ അച്ഛനായ ബാലയുടെ അടുത്തേക്ക് വിടുന്നില്ല എന്നൊരാള്‍ ചോദിച്ചതിനുള്ള മറുപടി നല്‍കിയത് അമൃതയുടെ അനുജത്തി അഭിരാമിയായിരുന്നു .”പപ്പുവിനോട് ചോദിച്ചു. അവള്‍ക്കു താത്പര്യമില്ല. ഇക്കാര്യം അവള് അച്ഛനോട് ഫോണിലൂടെ പറഞ്ഞു”- എന്ന് അഭിരാമി വ്യക്തമാക്കി. തുടര്‍ന്ന് അമൃതയും പ്രതികരണവുമായി രംഗത്ത് വന്നു.
“ഈ വിഷയത്തെക്കുറിച്ച് ബഹുമാനപ്പെട്ട കോടതിയുടെ ഉത്തരവ് താന്‍ അനുസരിക്കുകയാണ്. മകള്‍ സന്തോഷത്തോടെയിരിക്കണം , അവളെ അനാവശ്യമായി ഇതിലേക്ക് വലിച്ചിഴക്കരുത്. മാധ്യമ ശ്രദ്ധ ലഭിക്കാന്‍ മകളെ വാര്‍ത്തകളില്‍ വലിച്ചിഴക്കരുത് മകള്‍ വിദ്യാര്‍ത്ഥിയാണ്, പഠിക്കാനുണ്ട്, അവളുടെ സന്തോഷമാണ് മുഖ്യം” – ഇതായിരുന്നു അമൃതയുടെ പ്രതികരണം