ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
26 SHARES
313 VIEWS

നടൻ ബാല ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ട താരമാണ്. അമൃത സുരേഷിനെ വിവാഹം കഴിച്ചതും ദാമ്പത്യ ബന്ധം തകർന്നതും അങ്ങനെ അതുമായി ബന്ധപ്പെട്ട അനവധി പരിഹാസങ്ങൾ ആണ് തരാം നേരിടേണ്ടി വന്നത്. സഹപ്രവർത്തകരിൽ നിന്നുപോലും പരിഹാസം ഏറ്റുവാങ്ങാൻ ആണ് അദ്ദേഹത്തിന്റെ വിധി. ആദ്യ വിവാഹ ബന്ധം തകർന്നതിനു ശേഷം ഒറ്റയ്ക്ക് ജീവിക്കുകയായിരുന്നു ബാല. പിന്നീടാണ് ഡോക്ടർ എലിസബത്തിനെ ബാല വിവാഹം കഴിച്ചത്. എലിസബത്തിനൊപ്പമുള്ള ഓരോ നിമിഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പങ്കുവയ്ക്കുമായിരുന്നു.

ഇക്കഴിഞ്ഞ സെപ്തംബറിൽ അവരുടെ വിവാഹ വാർഷികവും ആയിരുന്നു. എന്നാല്‍ അന്നും ആശംസകള്‍ പറഞ്ഞുള്ള പോസ്റ്റോ ചിത്രങ്ങളോ ഒന്നും വന്നിരുന്നില്ല. ഇതോടെയാണ് ബാലയുടെ രണ്ടാം വിവാഹവും അവസാനിച്ചോ എന്ന ചോദ്യം ഉയര്‍ന്നു വരുന്നത്. ബാലയുടെ ഒരു പോസ്റ്റിൽ ഇങ്ങനെയാണ് പറഞ്ഞിരുന്നത് ”എനിക്കിപ്പോള്‍ നല്ല സമയമാണ്. ഒരു മാസത്തോളമായി ഞാന്‍ കേരളത്തില്‍ ഇല്ല. അമ്മയ്ക്കൊപ്പമാണ്. ഓണത്തിന് കേരളത്തിലേക്ക് വന്നിരുന്നു. പക്ഷെ രണ്ട് ദിവസം കൊണ്ട് തിരിച്ചു പോകേണ്ട അത്യാവശ്യം ഉണ്ടായി. അമ്മയോടൊപ്പം സന്തോഷത്തോടെ കഴിയുകയാണ് ഞാനിപ്പോള്‍” . അമ്മയ്ക്ക് വേണ്ടി ഫ്ലാറ്റ് ഒക്കെ മേടിച്ചു എന്നും അവിടെയാണ് താമസിക്കുന്നതെന്നുമ്മ ഒക്കെ പറഞ്ഞ ബാല ഭാര്യ എലിസബത്തിനെ കുറിച്ച് മാത്രം ഒന്നും പറഞ്ഞില്ല. ഇതൊക്കെയാണ് അഭ്യൂഹങ്ങൾ ശക്തിപ്പെടാൻ കാരണം.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

തുനിവിൽ അജിത്തിന് നായികയില്ല, പിന്നെ മഞ്ജു ചിത്രത്തിൽ ആരാണ് ? സംവിധായകൻ ആദ്യമായി ഇക്കാര്യം വെളിപ്പെടുത്തുന്നു

അജിത്തിനൊപ്പം നേർക്കൊണ്ട പാർവൈ , വലിമൈ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത എച്ച്.വിനോദ്

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ