ബാലയുടെ രണ്ടാംവിവാഹബന്ധവും അവതാളത്തിലായി എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു പുറമെ ബാലയും അത് സമ്മതിച്ചുകൊണ്ടു രംഗത്തുവന്നിരുന്നു. നമ്മുടെ രണ്ടാം വിവാഹബന്ധവും ഇല്ലാതാകുമ്പോൾ നമുക്ക് നമ്മളെക്കുറിച്ചു ചില സംശയങ്ങൾ ഉണ്ടാകുമെന്നു ബാല തന്റെ ഫേസ്ബുക്കിൽ പറഞ്ഞരുന്നു. എന്നാലിപ്പോൾ ബാലയുമായി വേര്‍പിരിഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ തിരിച്ചെത്തി എലിസബത്ത്. ഫെയ്‌സ്ബുക്ക് കുറിപ്പാണ് എലിസബത്ത് പങ്കുവച്ചിരിക്കുന്നത്. വീണ്ടും സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ചെത്തുകയാണ് എന്നാണ് കുറിപ്പില്‍ പറയുന്നത്. പോസ്റ്റിന് താഴെ ബാലയുമായുള്ള പ്രശ്‌നത്തെ കുറിച്ച് ചോദിച്ചു കൊണ്ടുള്ള കമന്റുകളും വരുന്നുണ്ട്. എന്നാൽ ബാലയുമായുള്ള ബന്ധം അവസാനിച്ച വിഷയത്തിൽ എലിസബത്ത് ഒന്നും പറഞ്ഞില്ല.

”എന്റെ ഫെയ്‌സ്ബുക്ക് പണ്ടത്തെ പോലെ ആക്ടീവ് അല്ല അല്ലേ, പെട്ടെന്ന് തന്നെ എന്റെ പണ്ടത്തെ പോലെയുള്ള വെറുപ്പീരുള്‍ തുടങ്ങുന്നത് ആയിരിക്കും. എന്തെങ്കിലും വിഷയത്തെപ്പറ്റി ഞാന്‍ ക്ലാസ് എടുക്കണമെന്ന് ഉണ്ടെങ്കില്‍ കമന്റ് ബോക്സില്‍ പറയുക. യൂട്യൂബില്‍ ഇടുന്നതായിരിക്കും” എന്നാണ് എലിസബത്ത് കുറിച്ചിരിക്കുന്നത്.പിന്നാലെ നിരവധി പേരാണ് പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. ഈ വരവ് സ്വാഗതം ചെയ്യുന്നു, ഇനി എപ്പോഴും ആക്ടീവായിരിക്കണം എന്നാണ് ചിലര്‍ പറയുന്നത്. ട്രോള്‍ കിട്ടാനാണോയെന്ന് ചോദിച്ചപ്പോള്‍ അതിനായി അല്ല എന്നായിരുന്നു എലിസബത്തിന്റെ മറുപടി.

എന്നാൽ എലിസബത്തിന്റെ മറ്റൊരു പോസ്റ്റും ശ്രദ്ധ നേടുന്നുണ്ട്. കാര്‍ല ഗ്രിംസിന്റെ വാക്കുകളാണ് താരം പങ്കവുച്ചിരിക്കുന്നത്. ”ഏതുവിധേനയും തങ്ങളെ നിഷ്‌കളങ്കരും ഇരയുമായി ചിത്രീകരിക്കുന്നതാണ് നാര്‍സിസ്റ്റുകളുടെ ശീലം. അവര്‍ക്ക് സത്യത്തെ നേരിടാനാകില്ല.പക്ഷെ ഇരുട്ടത്ത് ചെയ്തത് വെളിച്ചത്ത് വരിക തന്നെ ചെയ്യും. ആളുകളുടെ യഥാര്‍ത്ഥ നിറം കാണിച്ചു തരാന്‍ സമയത്തിന് അതിന്റേതായ മാര്‍ഗ്ഗങ്ങളുണ്ട്” എന്ന വാക്കുകളാണ് എലിസബത്ത് കുറിച്ചിരിക്കുന്നത്.

Leave a Reply
You May Also Like

തന്നെ പാവങ്ങളുടെ ഹണി റോസ് എന്ന് വിളിക്കുന്നുണ്ടെന്ന് സുവൈബത്തുൽ അസ്ലാമിയ

ജയജയജയഹേയിൽ ദർശന അവതരിപ്പിച്ച ജയഭാരതി എന്ന കഥാപാത്രം സത്യത്തിൽ തിരക്കഥാകൃത്തും സംവിധായകനുമായ വിപിൻ ദാസ് രൂപപ്പെടുത്തിയത്…

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽ ഹാസൻ നായകനായ ‘വിക്രം’ ഒഫീഷ്യൽ ട്രെയിലർ. ജൂൺ 3…

ഒരുപാട് പരീക്ഷണങ്ങൾ ഈ ഗാനത്തിൽ അദ്ദേഹം ചെയ്തിരുന്നു, അതിനൊക്കെ ചുക്കാൻ പിടിക്കാൻ ഭരതനെ പോലെ ഒരു സംവിധായകനും

 Sandeep Anand 1985ൽ ഔസേപ്പച്ചന്റെ ആദ്യ സിനിമയായ കാതോട് കാതോരത്തിലെ ഗാനങ്ങൾ പുറത്തിറങ്ങുന്നു .അന്ന് അത്…

കണ്ണിലെ തീനാളം, മനസിനു ചിതയൊരുക്കിയോ ? ഇന്ന് സിൽക്ക് സ്മിത വിടപറഞ്ഞ ദിവസം

കണ്ണിലെ തീനാളം, മനസിനു ചിതയൊരുക്കിയോ ? ആർ. ഗോപാലകൃഷ്ണൻ ‘സിൽക്ക് സ്മിത’ ഒരു അഭിനേത്രിയായി അംഗീകരിക്കപ്പെട്ടത്…