ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്ന് എൻറെ അച്ഛനെ വരെ പുറത്താക്കി, ഉണ്ണി മുകുന്ദൻ ചിത്രത്തിൻറെ അണിയറ പ്രവർത്തകർക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി ബാലയും ഭാര്യയും
ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ നിർമാതാക്കൾ ബാലയെ പറ്റിച്ചു എന്ന ആരോപണം ബാലയുടെ ഭാര്യ ഡോ. എലിസബത്തും ആവർത്തിച്ചു. അഡ്വാൻസ് മേടിച്ചിട്ടവേണം അഭിനയിക്കാനെന്നും അല്ലെങ്കിൽ അവർ പറ്റിക്കുമെന്നും പറഞ്ഞ തന്റെ വാക്ക് അവഗണിച്ചതാണ് ബാല അഭിനയിച്ചതെന്നും എല്ലാരേയും വിശ്വാസമുള്ള വ്യക്തിയായതിനാൽ ബാലയെ എല്ലാരും പറ്റിക്കുമെന്നും എലിസബത്ത് പറഞ്ഞു. അവർ തന്റെ അച്ഛനെ ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നും ഇറക്കിവിടാൻ ശ്രമിച്ചതായും എലിസബത്ത് ആരോപിക്കുന്നു. എലിസബത്തിന്റെ വാക്കുകൾ ഇങ്ങനെ ..
‘സിനിമയുടെ ചിത്രീകരണം കഴിഞ്ഞ സമയത്തും പ്രതിഫലം പിന്നീട് തന്നാൽ മതി, തിരക്കുപിടിക്കേണ്ടെന്നാണ് അവരോട് പറഞ്ഞിരുന്നത്. അതിനുശേഷം ഡബ്ബിങിന്റെ സമയത്തും ചോദിച്ചു. അവിടെ വച്ചാണ് ലൈൻ പ്രൊഡ്യൂസർ ആയ വിനോദ് മംഗലത്തുമായി വഴക്കാകുന്നത്. അങ്ങനെ ഡബ്ബിങിന് പോകാതിരുന്നു. പക്ഷേ സിനിമയല്ലേ, ദൈവമല്ലേ എന്നു പറഞ്ഞ് ഡബ്ബിങ് പൂർത്തിയാക്കി കൊടുത്തു.അതിനു ശേഷം വിളിച്ചിട്ടും ഒരു തീരുമാനവുമില്ല. ബാലയ്ക്ക് തന്നെ നാണക്കേടായിട്ടാണ് പിന്നീട് വിളിക്കാതിരുന്നത്. ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്ന് എന്റെ അച്ഛനെ ഇറക്കിവിടാൻ നോക്കി. പത്ത് ലക്ഷം കിട്ടിയാലും 25 ലക്ഷം കിട്ടിയാലും ഇദ്ദേഹത്തിനൊന്നുമില്ല. അദ്ദേഹത്തെ വച്ച് തന്നെ സിനിമയെടുക്കാനുള്ള പൈസ സ്വന്തമായുണ്ട്. ഇദ്ദേഹത്തെ എല്ലാവരും പറ്റിക്കും. കാരണം എല്ലാവരെയും വിശ്വാസമാണ്. അതുകൊണ്ടാണ് ഒരു എഗ്രിമെന്റും ഇല്ലാതെ അഭിനയിക്കാൻ പോയത്.’’– എലിസബത്ത് പറഞ്ഞു.