നടൻ ബാലയ്ക്കെതിരെ പൊലീസിൽ പരാതിയുമായി ചെകുത്താൻ എന്ന് വിളിക്കുന്ന യൂട്യൂബർ അജു അലക്സ്, പരാതിയിന്മേൽ പോലീസ് ബാലക്കെതിരെ കേസെടുത്തു.തോക്കുമായി തന്റെ ഫ്ലാറ്റിൽ കയറി ബാല ഭീഷണിപ്പെടുത്തിയെന്നാണ് യൂട്യൂബർ ആരോപിക്കുന്നത്. അജുവിന്റെ സുഹൃത്ത് മുഹമ്മദ്‌ അബ്ദുൽ ഖാദർ ആണ് തൃക്കാക്കര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. ബാലയ്ക്കെതിരെ താൻ ചെയ്ത ഒരു വൈറൽ വിഡിയോയാണ് സംഭവത്തിനു കാരണമായതെന്നും യൂട്യൂബർ പറയുന്നു. സോഷ്യൽമീഡിയയിൽ ചെകുത്താൻ എന്ന പേരിൽ വിഡിയോ ചെയ്യുന്ന അജു അലക്സ് എന്ന യൂട്യൂബറാണ് പരാതിക്കാരൻ.ആറാട്ട് അണ്ണന്‍ എന്ന് വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയെയും കൊണ്ടാണ് ബാല തന്‍റെ റൂമില്‍ വന്നതെന്നും ഒപ്പം രണ്ട് ഗുണ്ടകള്‍ ഉണ്ടായിരുന്നുവെന്നും സന്തോഷ് വഴി കാണിച്ച് കൊടുക്കാന്‍ വന്നതാണെന്നും അജു അലക്സ് പ്രതികരിച്ചു.

മോഹൻലാലിനെതിരെ സംസാരിച്ചതിന് ആറാട്ട് അണ്ണൻ എന്ന് വിളിപ്പേരുള്ള സന്തോഷ് വർക്കിയെ മാപ്പുപറയിച്ചുകൊണ്ടുള്ള ഒരു വീഡിയോ ബാല പോസ്റ്റ് ചെയ്തിരുന്നു. ഇതിനെ പരിഹസിച്ച് താൻ ഫെയ്സ്ബുക്കിൽ ട്രോൾ വീഡിയോ പോസ്റ്റുചെയ്തിരുന്നു. അതിൽ ബാലയേക്കുറിച്ച് പറയുന്നുണ്ടെന്നാണ് ബാല പറയുന്നത്.ആ വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് പറഞ്ഞാണ് ഇപ്പോള്‍ ബാല ഈ കയ്യാങ്കളിയൊക്കെ കാണിക്കുന്നത്. എന്നെ ഫോണിൽ വിളിച്ചിട്ടുമില്ല, പെട്ടന്ന് ആളുകൾ ഇടിച്ചുകയറി വരുകയായിരുന്നു. തോക്കുമായി വന്നെന്ന് പറയുമ്പോൾ അയാൾക്ക് എന്തെങ്കിലും പ്രശ്നം കാണും. ആറാട്ടണ്ണനെ കഴിഞ്ഞ ദിവസം മാപ്പ് പറഞ്ഞതും ഇങ്ങനെ തോക്കു ചൂണ്ടിയാണോ എന്ന് സംശയമുണ്ട്.വീട്ടിൽക്കയറിവന്ന് ഭീഷണിപ്പെടുത്തുകയും വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം വലിച്ചുവാരിയറിയുകയും ചെയ്യേണ്ട ഒരാവശ്യവുമുണ്ടായിരുന്നില്ല’’–അജു അലക്സ് പ്രതികരിച്ചു.’

അവർ വന്നപ്പോൾ ഫ്‌ളാറ്റിന്റെ കുറ്റി ഇട്ടിട്ടില്ലായിരുന്നു. അതുകൊണ്ട് പെട്ടെന്ന് കേറി വന്നു. എനിക്ക് ആരാണെന്ന് മനസിലായില്ല. ഞാന്‍ ഒരു വീഡിയോ എഡിറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. എഡിറ്റ് ചെയ്യുന്ന സമയത്താണ് കേറി വന്നത്. ബാലയുടെ ധാരണ ഞാന്‍ തന്റെ അസിസ്റ്റന്റ് ആണെന്നും തന്റെ വീഡിയോസ് ഞാന്‍ ആണ് എഡിറ്റ് ചെയ്യുന്നത് എന്നുമാണ്.

“ബാല ആരാ ഇവിടുത്തെ? ബാല ഗുണ്ട വിളയാട്ടുമായി നടക്കേണ്ട ആവശ്യം എന്താ? അതും തോക്ക് കാണിച്ച് ഭീഷണിപ്പെടുത്താന്‍? ഇപ്പോ ഞങ്ങള്‍ തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ കംപ്ലെയ്ന്റ് കൊടുക്കാന്‍ വന്നതാണ്.വധഭീഷണിയുണ്ട്, ഭവനഭേദനം ഉണ്ട്. ബാലയുടെ കൈയ്യില്‍ ലൈസന്‍സ് ഗണ്‍ ആണ് ഇരിക്കുന്നതെങ്കില്‍ ആ ഗണ്‍ തിരിച്ച് എടുക്കേണ്ട ആവശ്യമുണ്ട്. ഇങ്ങനെയുള്ള മാനസികനില തെറ്റിയവനൊക്കെ ഗണ്ണും എടുത്ത് ഇറങ്ങിയാല്‍ ഇവിടെ പ്രശ്‌നമാകും. ഇത് എന്താണെന്ന് പൊലീസ് സീരിസ് ആയി നടപടി എടുക്കണം. ഒരു നടന്‍ ഇങ്ങനെ കാണിക്കേണ്ട ധൈര്യം എന്താ? ഇവന്‍ ആരാ ഈ ബാല?”

“മാത്രമല്ല ആറാട്ടണ്ണനെയും കൂട്ടി കൊണ്ടാണ് ഇവന്‍ വന്നത്. ആറാട്ടണ്ണനെ ഇവന്‍ അവിടെ പിടിച്ചു വച്ചേക്കുവാണ്. ആറാട്ടണ്ണന്റെ ഫോണില്‍ നിന്നാണ് എന്നെ വിളിച്ചു കൊണ്ടിരിക്കുന്നത്. വല്ല തോക്കും കാണിച്ച് ആറാട്ടണ്ണനെ പിടിച്ചു വച്ചിരിക്കുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്. ആറാട്ടണ്ണന്‍ എന്നോട് പറയുന്നത് വീഡിയോ ഡിലീറ്റ് ചെയ്യണം എന്നാണ്. തോക്കും പിടിച്ച് വന്ന് ഭീഷണിപ്പെടുത്തുന്ന ബാലയെ അങ്ങനെ വിടാന്‍ പറ്റില്ല.” -അജു അലക്സ് പ്രതികരിച്ചു.

സന്തോഷ് വർക്കിയുടെ ഫോണിൽ നിന്നാണ് അവർ ഇപ്പോഴും തന്നെ വിളിക്കുന്നത്. സന്തോഷ് ഇപ്പോഴും അവരുടെ കൈയിലാണെന്ന് തോന്നുന്നു. ഇയാളെ തോക്കുകാണിച്ചാണോ മാപ്പുപറയിച്ചതെന്ന് അറിയില്ല. ട്രോൾ വീഡിയോ ഡിലീറ്റ് ചെയ്യണമെന്നാണ് സന്തോഷ് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും അജു പറയുന്നു.

എന്നാൽ അജുവിന്റെ ആരോപണങ്ങൾ ബാല നിഷേധിച്ചു. അജു പോലീസ് സ്റ്റേഷനിൽ പോകുമെന്ന് ഉറപ്പായിരുന്നതുകൊണ്ട് അവിടെനടന്ന സംഭവങ്ങളുടെയെല്ലാം വീഡിയോ താനെടുത്തിട്ടുണ്ടെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് വീഡിയോയിൽ പറഞ്ഞു. അജു അലക്സ് വിഡിയോകളില്‍ ഉപയോഗിക്കുന്ന മോശം ഭാഷയ്ക്കെതിരായാണ് താൻ പ്രതികരിച്ചതെന്നും മനുഷ്യരായവർ ഇവിടെ ഉണ്ടെങ്കിൽ നിങ്ങളുടെ സ്വഭാവം അവർ മനസിലാക്കുമെന്നും ബാല പറഞ്ഞു . അജുവിന്‍റെ മുറിയില്‍ എത്തിയ തന്‍റെ വിഡിയോയും സോഷ്യല്‍ മീഡിയയിലൂടെ ബാല പങ്കുവച്ചു. ബാല വിഡിയോയില്‍ പറയുന്നു. വിമര്‍ശിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ ചീത്ത വാക്കുകള്‍ ഉപയോ​ഗിക്കാന്‍ പാടില്ലെന്നും ഇതോടെ ഇത് നിർത്തണമെന്നും ബാല, അജുവിന്‍റെ മുറിയില്‍ ഉണ്ടായിരുന്ന സുഹൃത്തിനോട് പറയുന്നതും വിഡിയോയില്‍ കേൾക്കാം.

Leave a Reply
You May Also Like

സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്‌സിന്റെ (SIIMA) പത്താം പതിപ്പ് ബെംഗളൂരുവിൽ വച്ച്

ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും ഏറ്റവുമധികം ആളുകൾ കണ്ടതുമായ ചലച്ചിത്ര അവാർഡ് ഷോയായ സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ…

ഇലവീഴാ പൂഞ്ചിറ’യെ മികച്ചൊരു സിനിമയാക്കുന്ന കാരണങ്ങൾ

ഇലവീഴാ പൂഞ്ചിറ (Spolier ഒന്നുമില്ല, പക്ഷെ സിനിമ കാണുന്നതിന് മുൻപ് അതേ പറ്റി വരുന്ന എഴുത്തുകളൊന്നും…

ടൊവിനോ ചിത്രം ‘നടികർ തിലകം’ ചിത്രീകരണം പൂർത്തിയായി ! സന്തോഷം പങ്കുവെച്ച് അണിയറ പ്രവർത്തകർ

ടൊവിനോ ചിത്രം ‘നടികർ തിലകം’ ചിത്രീകരണം പൂർത്തിയായി ! സന്തോഷം പങ്കുവെച്ച് അണിയറ പ്രവർത്തകർ ടൊവിനോ…

ഹൃദയം മേടിച്ചു കരൺ ജോഹർ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്തു പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ദർശനയും അഭിനയിച്ച ഹൃദയം മലയാളത്തിൽ…