“അധ്വാനിയെ രഥയാത്ര നടത്താനുപയോഗിച്ച രാമകഥ, എന്റെ അമ്മൂമ്മ, എന്റെ അച്ഛന്റെ അമ്മ മരിക്കാൻ പോകുമ്പോൾ അവരുടെ മരണഭയം മാറ്റാൻ ഞാൻ വായിച്ചു കൊടുത്ത രാമായണം, പരീക്ഷയ്ക്ക് പഠിക്കാൻ വേണ്ടിയോ ബിരുദത്തിനു വേണ്ടിയോ വായിച്ചതല്ല.അതേ രാമകഥ തന്നെയാണ് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുപ്പിക്കാൻ, ഒരു ജനതയെ ഒന്നിപ്പിക്കാൻ വേണ്ടി മഹാത്മാഗാന്ധി ഉപയോഗിച്ചത്. അതേ രാമകഥ തന്നെയാണ് ബി.ജെ.പി ഒരു ജനതയെ ഭിന്നിപ്പിക്കാൻ വേണ്ടി ഉപയോഗിച്ചത്. നമ്മുടെ ലളിതമായ സൂത്രവാക്യങ്ങൾ കൊണ്ട് പിടിച്ചെടുക്കാൻ കഴിയാത്ത സങ്കീർണമായ പ്രവർത്തനമായാണ് ഓരോ പുരാവൃത്തവും ജനതയിൽ പ്രവർത്തിക്കുന്നത്. ഇതിന്റെ ധർമങ്ങൾ നമുക്കു പിടിതരുന്ന ഒന്നല്ല. ഞാനൊരു അനുഭവം പറയാം. 40 വർഷം മുമ്പ് ആന്ധ്രയിൽ ഒരു കവിസമ്മേളനത്തിനു പോയപ്പോൾ രാമകുണ്ഠ് എന്ന സ്ഥലത്തു പോയി. Hyderabad University യിലെ മലയാളിവിദ്യാർഥികളുമൊത്ത്. അവിടെ ഒരു കരിങ്കൽമലയുണ്ട്. ബ്രട്ടീഷുകാരുടെ കാലം തൊട്ട് കരിങ്കൽമല പൊട്ടിച്ചുകൊണ്ടിരിക്കുന്നു. മൂന്നാല് തലമുറകൾ ഇതേ ജോലി ചെയ്യുന്നവരുണ്ട്. അവിടെ ഒരു വൃദ്ധനെ കണ്ടു. തീ ചൊരിയുന്ന വെയിലാണ്. നമുക്കു സങ്കൽപ്പിക്കാൻ കഴിയില്ല. (ദ്വിഭാഷിയുടെ സഹായത്താൽ) ഞാൻ ചോദിച്ചു “ഈ അടുത്ത തലമുറ ഈ കല്ലുടച്ച് തീ പൊള്ളുന്ന വെയിലത്ത് ജീവിച്ചാൽ മതിയോ? ഭാവിതലമുറയെങ്കിലും സുഖമായി ജീവിക്കണ്ടേ?” അപ്പോൾ ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞതുകേട്ട് സുഹൃത്ത് പറഞ്ഞു “ഇവറ്റകൾ ഒരു കാലത്തും രക്ഷപ്പെടില്ല’എന്ന്. വൃദ്ധൻ പറഞ്ഞു”സാക്ഷാൽ ശ്രീരാമചന്ദ്രൻ സുഖമെന്തെന്നറിഞ്ഞിട്ടില്ല. പിന്നെ ഞാനെന്തിനാണ് സുഖമറിയുന്നത്?” അതാണ് പുരാവൃത്തത്തിന്റെ ശക്തി. അത് രാഷ്ട്രീയനേതാക്കന്മാർ മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ഗാന്ധിയും രാജഗോപാലാചാരിയും മുതൽ അധ്വാനി വരെയുള്ളവർ രാമൻ രാമൻ എന്ന് പറഞ്ഞിറങ്ങുന്നത്. നമ്മൾ പുരോഗമനവാദികളാണല്ലോ, കേരളത്തിൽ അതൊക്കെ അന്ധവിശ്വാസമായിട്ട് നമ്മൾ പണ്ടേ തള്ളിക്കളഞ്ഞിട്ടുണ്ട്. അതുകൊണ്ട് നമുക്കു അതൊന്നും ബാധകമല്ല. പക്ഷേ, കുമാരനാശാൻ തള്ളിക്കളഞ്ഞിരുന്നില്ല. ആ മിത്തിൽ സ്പർശിച്ചാൽ ജനതയുടെ മർമത്തിൽ സ്പർശിക്കാൻ കഴിയും എന്നദ്ദേഹത്തിനറിയാമായിരുന്നു”

ഞാൻ രജനികാന്തിനൊപ്പം ആ സിനിമയിൽ അഭിനയിച്ചു അതോടെ എന്റെ കരിയർ അവസാനിച്ചു, മനീഷ കൊയ്‌രാളയുടെ തുറന്നുപറച്ചിൽ
രജനികാന്തിന്റെ ബാബ ചിത്രം പരാജയമല്ല, ദുരന്തമായിരുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ മനീഷ കൊയ്‌രാള