താലിചരടിലെ പെൺജീവിതത്തെ അതിന്റെ തനിമ ഒട്ടും ചോരാതെ നർമ്മത്തിലുടെ അവതരിപ്പിക്കുകയാണ് ഈ ചിത്രം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
15 SHARES
181 VIEWS

Balaprasad S

കലാമൂല്യമുള്ള ചിത്രങ്ങൾ പിറവിയെടുക്കുന്നതിൽ എക്കാലവും ഏറെ മുന്നിൽ തന്നെയാണ് മലയാള സിനിമാലോകം. അത്തരം സൃഷ്ടിക്കളെ അനുകരിച്ചും, പുനർസൃഷ്ടിച്ചും ഇതരഭാഷകളിലേക്ക് ചേകേറുന്നത് പലപ്പോഴും കാണാൻ സാധിക്കുന്നതാണ്. ഇപ്പോഴിതാ ചിരിയിൽ ചാലിച്ച് ചുറ്റുപാടുകളിലെ കാഴ്ചകളെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചിരിക്കുകയാണ് ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിലൂടെ…

താലിചരടിലെ പെൺജീവിതത്തെ അതിന്റെ തനിമ ഒട്ടും ചോരാതെ നർമ്മത്തിലുടെ അവതരിപ്പിക്കുകയാണ് ഈ ചിത്രം. അതോടൊപ്പം അവയോട് ഇണങ്ങി ചേരുന്ന സമകാലി പ്രശ്നങ്ങളേയും അത്തരം ചിന്തകളേയും കക്ഷി രാഷ്ട്രീയ, ജാതി മത, ലീംഗം എന്നീ ഒരുതരം വേർതിരിവുകൾക്കും ഇടം നൽകാതെ ചിരിയിലൂടെ വിമർശിക്കാനും മടിക്കുന്നില്ല ഈ സിനിമ. എന്നാൽ ചിരിക്കപ്പുറം ചിലയിടങ്ങളിൽ ഏറെ ചിന്തിപ്പിക്കുന്ന രംഗങ്ങളും ഏച്ചുകെട്ടലുകളില്ലാതെ ഉൾപ്പെടുത്താൻ സാധിച്ചു എന്നത് തിരക്കഥയുടെ മികവായി മാറുന്നുണ്ട്.

ഓരോ സിനിമകൾ കഴിഞ്ഞ് മുന്നേറുമ്പോഴും തന്നിലെ നടനെ കൂടുതൽ പാകപ്പെടുത്തി എടുക്കുന്ന ബേസിൽ വരും നാളുകളിൽ മടുപ്പില്ലാത്ത അഭിനയ കാഴ്ചകൾ സമ്മാനിക്കുമെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. ഒരേ സമയം ചിരിപ്പിച്ചും ചിലയിടങ്ങളിൽ ക്രുരനായും ചിലപ്പോഴൊക്കെ നിസഹായവസ്ഥയിലൂടെയുളള രാജേഷ് എന്ന കഥാപാത്രത്തിന്റെ സഞ്ചാരം തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ മികവുളളതാക്കി മാറ്റാൻ ബേസിലിനു സാധിച്ചിട്ടുണ്ട്.

മറ്റൊന്ന് ജയയായി കടന്നുവരുന്ന ദർശനയാണ് വെല്ലുവിളികളേതുമില്ലാതെ ജയയെ അത്രമേൽ മനോഹരമാക്കിയിരിക്കുകയാണ് ദർശനയും. ചെറിയ വേഷങ്ങളിലൂടെ മിന്നിമറയുന്ന ഒരുപിടി കഥാപാത്രങ്ങൾ ചിത്രത്തിലുണ്ടെങ്കിലും ആരുംതന്നെ ചിരിയുടെ രസചൂടിനെ മങ്ങലേൽപ്പിക്കാതെ കടന്നുപോകുന്നതും ചിത്രത്തിന് ഏറെ സഹായകരമായിട്ടുണ്ട്. അഭിനയ പ്രകടനത്തോടൊപ്പം കൈയ്യടി അർഹിക്കുന്ന മറ്റൊന്ന് പശ്ചാത്തല സംഗീതമാണ്.ചെറിയ പാട്ടുകളും, ഉയർന്നു താഴുന്ന ചിത്രത്തിന്റെ ഗ്രാഫിനൊപ്പം പാകപ്പെടുത്തിയ ഈണങ്ങളും ചിലയിടങ്ങളിലെ നിശബ്ദതയെ പോലും കൈകാര്യം ചെയ്ത കൃതതേ പോലും Music വിഭാഗത്തെ മികവുളളതാക്കുന്നു.

പോരായ്മയോ അതോ ചെറിയൊരു കല്ലുകടിക്കോ സമാനമായി തോന്നിയത് ഒന്ന് രണ്ട് സീനുകളിലെ അച്ഛൻ അമ്മ കഥാപാത്രങ്ങളുടെ സംഭാഷണത്തിലെ നാടകീയതയാണ്. അച്ചടിച്ച ഭാഷ അതുപോലെ ഭാവഭേതമില്ലാതെ പകർന്നാടിയതു പോലെ ഒരുതോന്നൽ. അതുപോലെ ക്ലൈമാസ് രംഗത്തിലെ ഹീറോയിസം തൊല്ലൊന്ന് കൂടി പോയിലേ എന്നതും.ഒരു പക്ഷേ മേൽ സൂചിപ്പിച്ച അത്തരം ചിന്തകൾ അതെല്ലാം എന്റേതു മാത്രമാവാം.വളരെ നാളുകൾക്കു ശേഷം മതിമറന്ന് ചിരിച്ചും അതിലേറെ ചിന്തിപ്പിച്ചും നിറഞ്ഞ സംതൃപ്തി സമ്മാനിച്ച ഒരു ചിരി ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

‘താമരകുമ്പിളല്ലോ…’ പി ഭാസ്കരൻ രചിച്ച് എസ് ജാനകി പാടിയ ഗാനങ്ങളിലൂടെ കടന്നുപോവുമ്പോൾ നമ്മൾ അതിശയപ്പെടും

താമരകുമ്പിളല്ലോ… ഗിരീഷ് വർമ്മ ബാലുശ്ശേരി ഓർമ്മകൾ നഷ്ടപ്പെട്ട ഒരു ജീവിതം സുഖമാണോ ദുരിതമാണോ?

തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചാൽ ആ പുരുഷനെ കൊല്ലാനോ, അയാളുടെ ലൈംഗികാവയവത്തിൽ മുറിവേൽപ്പിക്കാനോ പെണ്ണിന് അവകാശമുണ്ടെന്ന പ്രചരണം, സത്യാവസ്ഥയെന്ത് ?

മാനഭംഗത്തിനിരയായ പെൺകുട്ടിക്ക് അക്രമിയെ കൊല്ലാൻ പറ്റുമോ?⭐ ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

സ്ഫടികം റീ റിലീസിന് ഒരുങ്ങുമ്പോൾ, അതിന് മുൻപും, പിൻപും ഉണ്ടായേക്കാവുന്ന വാർത്തകളിലേക്ക് ഒരു എത്തിനോട്ടം

1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ