ഫഹദ് ഫാസില്‍, വിനയ് ഫോര്‍ട്ട്‌, മുരളി ഗോപി പിന്നെ ഞാനും ! കഷണ്ടി ഒരു കുറവല്ല !

  0
  999

  new

  Re post from 2015

  നിങ്ങളെയും കഷണ്ടി ബാധിച്ചിട്ടുണ്ടോ? നിങ്ങളുടെയും മുടി കൊഴിഞ്ഞു തുടങ്ങിയോ, അതോ കൊഴിഞ്ഞു കൊഴിഞ്ഞു വിഗ് വയ്ക്കുന്നതിനെ പറ്റി നങ്ങള്‍ ശക്തമായി ആലോചിച്ചു തുടങ്ങിയോ? എങ്കില്‍ നിങ്ങളുടെ ചിന്തകള്‍ ഒന്ന് മാറ്റി ചി ചിന്തിച്ചു നോക്കു..

  ഇന്ന് നമ്മുടെ മലയാളികള്‍ക്ക് ഇടയില്‍ നിറഞ്ഞു നില്‍ക്കുന്ന മൂന്ന് പേര്‍ കഷണ്ടികളാണ്, ഫഹദ് ഫാസില്‍, വിനയ് ഫോര്‍ട്ട്‌, മുരളി ഗോപി..ഇത് ഒന്നും പോരെങ്കില്‍ നമ്മുടെ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന എ.കെ ആന്റണിയും കഷണ്ടിയായിരുന്നു. ചുരുക്കി പറഞ്ഞാല്‍ കഷണ്ടി ഇപ്പോള്‍ ഒരു കുറവല്ല, മറിച്ചു ഗ്ലാമര്‍ ആണ്..!

  ഇങ്ങനെയൊക്കെ പറയാം എങ്കിലും നിങ്ങളുടെ ഉള്ളില്‍ ഇപ്പോഴും ആ ചോദ്യം ഉത്തരം കിട്ടാതെ കിടക്കുനുണ്ടാകും, എന്ത് കൊണ്ട് എനിക്ക് കഷണ്ടി വന്നു, ഉത്തരം സിമ്പിളാണ്…

  ചില പ്രോട്ടീനുകളും അതില്‍ നിന്നുണ്ടാകുന്ന മറ്റ് പ്രോട്ടീനുകളുമാണ് കഷണ്ടിക്കു പ്രധാന കാരണം. നല്ല ഭക്ഷണം ആരോഗ്യകരമായ ജീവിതരീതിയുമാണ്‌ കഷണ്ടിക്ക് ഉത്തമായ പ്രതിരോധം.  ഇടക്കിടെ മുടിവെട്ടുന്നതും നല്ല ഗുണമുള്ള ഷാമ്പൂ ഇട്ട് കഴുകുന്നതും മുടി സംരക്ഷിക്കും. മുടിയെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കുക. ഹെര്‍ബല്‍ ആയാല്‍ പോലും കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ ചെയ്യാതിരിക്കുക എന്നതും മുടി സംരക്ഷിക്കാം നിങ്ങളെ സഹായിക്കും.

  ഗ്രീന്‍ ടീ സ്ഥിരമാക്കുക. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. ഇഞ്ചിയുടെ ജ്യൂസ് തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ചാല്‍ കഷണ്ടി വളരെ ഫലപ്രദമായി മാറ്റാന്‍ കഴിയും എന്ന് ചില പഠനങ്ങളില്‍ പറയുന്നു.

  തലയില്‍ തേയ്‌ക്കാന്‍ ഉപയോഗിക്കുന്ന വെളിച്ചെണ്ണ, ബദാം ഓയില്‍, ഒലിവ്‌ ഓയില്‍, അംല ഓയില്‍ തുടങ്ങിയവ കഷണ്ടി ചികിത്സയ്‌ക്ക്‌ ഉപയോഗിക്കുന്നു. ഇവയില്‍ ഏതെങ്കിലും ഒരു എണ്ണയോ ഒന്നിലധികം എണ്ണകളുടെ മിശ്രിതമോ ഉപയോഗിച്ച്‌ ഒന്നിടവിട്ട ദിവസങ്ങളില്‍ തല മസാജ്‌ ചെയ്യുക. ഇത്‌ രോമകൂപങ്ങള്‍ക്ക്‌ പുതുജീവന്‍ നല്‍കുകയും മുടി വളരാന്‍ സഹായിക്കുകയും ചെയ്യും. എണ്ണ ചൂടാക്കി ഉപയോഗിക്കുക. ഇത്‌ എണ്ണ തലയോട്ടില്‍ നന്നായി പിടിക്കാന്‍ സഹായിക്കും.

  ചിരികിയ തേങ്ങ പിഴിഞ്ഞ്‌ പാല്‍ എടുക്കുക. ഇത്‌ തലയോട്ടിയില്‍ എല്ലായിടത്തും ഒരുപോലെ തേച്ച്‌ പിടിപ്പിക്കുക. അതിന്‌ ശേഷം മസാജ്‌ ചെയ്യുക. എത്തും കഷണ്ടിക്ക് നല്ലതാണ്.