fbpx
Connect with us

Entertainment

തിമിംഗലം വിഴുങ്ങുന്ന കുട്ടികളുടെ കഥയുമായി ബലെന

Published

on

കലാമണ്ഡലം ഉണ്ണികൃഷ്ണൻ. എ കലയും രചനയും സംവിധാനവും നിർവഹിച്ച ‘ബലെന’ എന്ന ഷോർട്ട് മൂവി ഈ സമീപകാലത്തായി ലോകമെങ്ങും നേരിടുന്നൊരു വെല്ലുവിളിയെ കുറിച്ച് പരാമർശിക്കുന്ന ഷോർട്ട് മൂവിയാണ്. നമ്മുടെ ഈ കൊച്ചുകേരളത്തിലും അതിന്റെ അലയൊലികൾ വളരെ ശക്തമായി തന്നെയുണ്ട് ഇപ്പോഴും. യുവത്വത്തെ കാർന്നുതിന്നുന്ന മയക്കുമരുന്നും മറ്റുശീലങ്ങളും ഒക്കെ ചർച്ച ചെയ്തു മടുത്തു പ്രസക്തി നഷ്ടപ്പെട്ട ലോകത്തിൽ ആധുനിക സാങ്കേതികവിദ്യയുടെ കൈപിടിച്ചുകൊണ്ടു അശ്വനിപാതം പോൽ പെയ്തിറങ്ങുന്ന മൊബൈൽ – കമ്പ്യൂട്ടർ ഗെയിമുകൾ നമ്മുടെ കുട്ടികളെ കുറച്ചൊന്നുമല്ല വഴിതെറ്റിക്കുന്നത്.

ഗെയ്മുകളുടെ ഭ്രാന്തമായ ഒരു കാലമാണ് ഇത്. കുട്ടികളും കൗമാരക്കാരും യുവാക്കളും ഗെയിമുകൾക്ക് പിന്നാലെയാണ്. പബ്ജി എന്ന അക്രമാക്തമായ ഗെയിം നിരോധിച്ചപ്പോൾ ഉള്ള ഭ്രാന്തമായ അലർച്ചകളിലും ആക്രോശങ്ങളിലും നിന്നുതന്നെ ഇത് മനസ്സിലാക്കാം നമ്മുടെ നാട്ടിലെ ഗെയിം ഭ്രാന്തന്മാരുടെ വർദ്ധന. ഇന്റർനെറ്റിൽ ആളുകളെ ആകർഷിച്ചു അഡിക്റ്റ് ആക്കുന്ന അനവധി ഗെയിമുകൾ ഉണ്ട്. എന്നാൽ അതിൽ ചിലവ വളരെയധികം അപകടകാരികൾ തന്നെയാണ്. അത്തരം ഗെയിമുകൾ കാരണം ഒരുപാടുപേർ മരണത്തിലേക്ക് പോയിട്ടുണ്ട്. അതുപോലെതന്നെ ചില ഓൺലൈൻ ടാസ്കുകളും വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്‌. ഇത് പ്രധാനമായും കുട്ടികളെയാണ് ഇരയാകുന്നത് എന്ന് മനസിലാക്കാൻ സാധിക്കും.

ബലെന ബൂലോകം ടീവിയിൽ ആസ്വദിക്കാം 

അവയിൽ ചില ഗെയിമുകൾ ആണ് ഫയർ ഫെയറി, ബ്ലൂ വെയ്ൽ, സിനമൻ ചാലഞ്ച്, ചോക്കിംഗ് ഗെയിം, മരിയംസ് ഗെയിം, ടൈഡ് പോഡ് ചലഞ്ച്, ഫൈവ് ഫിംഗർ ഫില്ലറ്റ്, ഗാലൺ ചലഞ്ച്, കട്ടിംഗ് ചലഞ്ച്, സാൾട്ട് ആന്റ് ഐസ് ചാലഞ്ച്, ചാർലി ചാർലി. ഇവയിൽ എല്ലാം ഗെയിമുകൾ അല്ല. ചിലതു അപകരകടമായ ടാസ്കുകളും വിനോദങ്ങളും ആണ്. വീട്ടിൽ എല്ലാരും ഉറങ്ങുമ്പോൾ ഗ്യാസ് സിലിണ്ടർ തുറന്നിടാനും ഉണരുമ്പോൾ ഫയർ ഫെയറികൾ ആകുമെന്നാണ് ഓൺലൈൻ ഗെയിം ആയ ഫയർ ഫെയറി വാഗ്ദാനം നൽകുന്നത്. ഇത് പ്രവർത്തിച്ചു അനവധി കുട്ടികൾക്ക് പൊള്ളലേറ്റു. അതുപോലെ അപകടരമായ ടാസ്കുകളിലൂടെ നയിച്ച് ഒടുവിൽ മരിക്കാൻ പ്രേരിപ്പിക്കുന്ന ബ്ലൂ വെയിൽ കാരണം നൂറിലേറെ കുട്ടികളാണ് ലോകമെങ്ങും മരിച്ചത്. സിനമൻ ചാലഞ്ച് ആകട്ടെ നിശ്ചിതസമയംകൊണ്ടു ഒരു സ്പൂൺ കറുവപ്പട്ട വിഴുങ്ങാനുള്ള അപകടകമായ ടാസ്ക് ആണ്. പരസ്പരം കഴുത്തു ഞെട്ടിക്കുന്ന ഗെയിം ആണ് ചോക്കിംഗ് ഗെയിം, ഇതുകാരണം തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുമ്പോൾ ഉണ്ടാകുന്ന തലകറക്കവും ബോധംകെടലും ഉണ്ടാകുന്നു. വലിയ വിവാദങ്ങളുണ്ടാക്കിയ മരിയംസ് ഗെയിം ആണ് മറ്റൊന്ന്. സ്വന്തം ശരീരഭാഗങ്ങൾ മുറിക്കാൻ ആവശ്യപ്പെടുന്ന കട്ടിംഗ് ചലഞ്ച് വരെ ഗെയിമുകളിൽ ഉണ്ട്.

ഇവയ്ക്കൊക്കെ പുറമെയാണ് പബ്‌ജി പോലുള്ള രക്തരൂക്ഷിതമായ ഗെയിമുകൾ . ഇതിന്റെ ആദ്യകാല വേർഷൻ ഇന്ത്യയിൽ നിരോധിച്ചിരുന്നു എങ്കിലും ദക്ഷിണ കൊറിയന്‍ ഗെയിം ഡെവലപ്പറായ ക്രാഫ്റ്റണ്‍ അവതരിപ്പിക്കുന്ന ‘പബ്ജി:ന്യൂ സ്റ്റേറ്റ്’എന്ന പുതിയ ഗെയിം ഇന്ത്യയിൽ ലഭിക്കുമെന്നാണ് അറിയുന്നത്. തികച്ചു അക്രമാസക്തമായ ഗെയിം ആണ് ഇത്. മിക്ക ഗെയിമുകളുടെയും സ്വഭാവം ആയുധത്താൽ ശത്രുവിനെ കൊല്ലുക എന്നതാണ്. കുട്ടികളിൽ ഹിംസാ മനോഭാവം വളരുകയും മാനസിക പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്യും. ഒരു അമിതമദ്യപാനിക്കു മദ്യം കിട്ടാതായാൽ സംഭവിക്കുന്നതിന്റെ ഇരട്ടി അനർത്ഥങ്ങൾ ആണ് മൊബൈൽ ഫോൺ വിലക്കിയാൽ ഒരു കുട്ടിയിൽ നിന്നും വീട്ടുകാർക്ക് സംഭവിക്കുക. ആത്മഹത്യാ, അക്രമാസക്തസ്വഭാവം , മനസികവിഭ്രാന്തി ഇവയൊക്കെ കാരണം പലകുട്ടികളുടെയും ഭാവി തന്നെ ചോദ്യചിഹ്നമാകുന്നു. ഡാർക് വെബ് എന്ന ഇന്റർനെറ്റ് അധോലോകം വഴി സാത്താനിക്ക് സേവ പോലുള്ള മറ്റു ചില തിന്മകളും പ്രചരിക്കപ്പെടുന്നു

Advertisementഇതെഴുതുമ്പോൾ എന്റെ പ്രിയ സുഹൃത്തും കവിയും നോവലിസ്റ്റും ഒക്കെയായ ജഗദീഷ് കോവളം എഴുതിയ തിമിംഗലം വിഴുങ്ങുമ്പോൾ എന്ന കവിതയെ വിസ്മരിക്കാൻ ആകില്ല. വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു കവിതയാണ് അത്.

തിമിംഗിലം വിഴുങ്ങുമ്പോൾ

“മണ്ണിലിറങ്ങാത്ത
മരത്തിൽകയറാത്ത
മഴയിൽ നനയാത്ത
മണ്ണപ്പം മെനയാത്ത

പുഴയിൽ കുളിക്കാത്ത
പൂഴിയിൽ കളിക്കാത്ത
പൂമ്പാറ്റയോടൊപ്പം
പൂവനി തേടാത്ത

Advertisementമാവിലെറിയാത്ത
മാമ്പഴം ചപ്പാത്ത
മഴയത്ത് വാഴേലക്കുട
യൊന്നു ചൂടാത്ത

കുട്ടിയും കോലും
കളിക്കുവാനറിയാത്ത
മാനത്തുകണ്ണിയെ
തോർത്തിൽക്കുരുക്കാത്ത

തുമ്പിയെക്കൊണ്ടൊരു
കല്ലെടുപ്പിക്കാത്ത
നാരങ്ങാ മിഠായി
കീശയിൽ കരുതാത്ത

മയിൽ‌പ്പീലിപെറുമെന്നു
കൗതുകം കൂറാത്ത
വളപ്പൊട്ട് കൂട്ടുവാൻ
കൂട്ടരെത്തിരയാത്ത

Advertisementപാറ്റയെ മീശമേൽ
തൂക്കിയെടുക്കാത്ത
പല്ലിവാൽ പിടച്ചിലിൻ
കാരണം തേടാത്ത

കുഴിയാന വരയ്ക്കും
ഭൂപടം കാണാത്ത
പൂജ്യത്തെ വെട്ടി-
ക്കളിക്കുവാനറിയാത്ത

ഉത്‌സവപ്പറമ്പി-
ലാർത്തുവിളിക്കാത്ത
ഉച്ചത്തിൽ കൂക്കു-
വിളിക്കുവാനറിയാത്ത

മുത്തശ്ശിയോടൊപ്പം
കഥകേട്ടുറങ്ങാത്ത
പയ്യിനെ മേയ്ക്കുവാൻ
പാടത്തിറങ്ങാത്ത

Advertisementപട്ടം പറത്തുവാ-
നൊട്ടുമറിയാത്ത
നെല്ലിക്കയുപ്പുചേർ-
ത്തൊന്നു നുണയാത്ത

മുട്ടിലെപ്പൊട്ടലിൽ
തുപ്പലുതേയ്ക്കാത്ത
മൂക്കിളപിഴിഞ്ഞൊരാ
ട്രൗസറിൽ തൂക്കാത്ത

ചൊറിതണം തേച്ചിട്ടു
കൂട്ടുപിണങ്ങാത്ത
കാച്ചിലിൻ വള്ളിയാൽ
ബീഡിവലിക്കാത്ത
ഉത്തമനാമുണ്ണിയെ

തിമിംഗിലം വിഴുങ്ങിപോൽ..!!”

Advertisementഈ കവിതയ്ക്കു അനവധി മാനങ്ങൾ ഉണ്ട്. ഇതിന്റെ വരിയിൽ ഉടനീളവും ഇന്നത്തെ കുട്ടികൾക്ക് നഷ്ടമായ ബാല്യകാലത്തിന്റെ സ്മരണകൾ ആണ് നിറച്ചുവച്ചിട്ടുള്ളത്. നമ്മുടെ കുട്ടികൾക്ക് അവയൊക്കെ വിലക്കി നാം മൊബൈലും കമ്പ്യൂട്ടറും മണ്ണിലിറങ്ങാത്ത ആധുനിക സൗകര്യങ്ങളും കൊടുക്കുമ്പോൾ ആ കുട്ടികളെ തിമിംഗലം വിഴുങ്ങിയില്ലെങ്കിൽ മാത്രമേ അത്ഭുതമുള്ളൂ. ഈ ഷോർട്ട് മൂവി ഒരു മുന്നറിയിപ്പാണ്… നിങ്ങളുടെ കുട്ടികളുടെ കാര്യത്തിൽ നിങ്ങൾക്കുള്ള മുന്നറിയിപ്പ് .

കലാമണ്ഡലം ഉണ്ണികൃഷ്ണൻ. എ ബൂലോകം ടീവിയോട് സംസാരിക്കുന്നു

“ഞാൻ കലാമണ്ഡലത്തിൽ ആണ്. ഞാനൊരു കഥകളിക്കാരൻ ആണ് . ഞാനിപ്പോൾ ഫിലിമിൽ അസോസിയേറ്റ് ആയി വർക്ക് ചെയ്യുന്നുണ്ട്. പരസ്യ സംവിധായകനായും പ്രവർത്തിക്കുകയാണ്. പിന്നെ എനിക്ക് പ്രോഗ്രാംസ് ഒക്കെയുണ്ട്.. അതുമായൊക്കെ മുന്നോട്ടു പോകുകയാണ്. ബലെന റിലീസ് ചെയ്‌തിട്ടു രണ്ടരവർഷം ആയി. ഇത്തരമൊരു സംരംഭം ആദ്യമായിട്ടാണ് ചെയുന്നത്. അതിനുമുൻപ് പരസ്യചിത്രങ്ങൾ ഒക്കെ ആണ് ചെയ്തത്.”

അഭിമുഖം ശബ്‌ദരേഖ

AdvertisementBoolokamTV InterviewKalamandalam Unnikrishnan. A

“വളരെ ഓപ്പണായി തന്നെ ചില കാര്യങ്ങൾ പറയാം… ഒരു 89 -90 കാലഘട്ടങ്ങളിൽ ഉള്ള കുട്ടികൾ എന്തെല്ലാം വിനോദങ്ങളിലൂടെയാണ് കടന്നുപോയത്…പറമ്പിൽ  ഉള്ള കളികളും മാവിൽ എറിയുന്നതും ചെറിയ അടിപിടി കൂടലും കുറെ പേരിൽ നിന്നും ഇങ്ങോട്ടു തല്ലു മേടിക്കലും ചാമ്പക്ക പറിക്കാപോകുന്നതും…ഇങ്ങനെ എല്ലാം നമ്മൾ ഭയങ്കരമായി എന്ജോയ് ചെയ്‌തിട്ടുണ്ട്, ഭയങ്കരമായി സ്വാധീനിച്ചിട്ടുമുണ്ട്. ചെരുപ്പിടാതെ മണ്ണിൽ ചവിട്ടി നടക്കുമ്പോൾ നമ്മൾ അനുഭവിച്ച ഫീലുകൾ ഉണ്ടല്ലോ..ഇതൊന്നും ഇപ്പോഴത്തെ തലമുറയ്ക്ക് കിട്ടുന്നില്ല. അവർ ഫ്‌ളാറ്റുകളിലെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടുന്ന അവസ്ഥയാണ്. അവർ അപ്പോൾ വിവിധ ഗെയിമുകൾക്കു അഡിക്റ്റ് ആകുന്നു.”

“ഇത് ഗോവ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പോയിരുന്നു. അവിടെ നിന്ന് പ്രോത്സാഹന സമ്മാനം ലഭിച്ചു. ക്യാപ്റ്റൻ രാജു ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് പോയി…അങ്ങനെ കുറെ ഫെസ്റ്റിവലുകൾക്കു പോയിരുന്നു..പ്രോത്സാഹനസമ്മാനവും ലഭിച്ചിരുന്നു. അടുത്ത പ്രോജക്റ്റ് ആയി ഞാനൊരു സിനിമ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അതിനുള്ള പരിപാടികൾ ആവിഷ്കരിച്ചുകൊണ്ടു ഇരിക്കുന്നു.”

ബലെന ബൂലോകം ടീവിയിൽ ആസ്വദിക്കാം > https://boolokam.tv/watch/balena_aoMV4LHJfLBXKkY248.html

Production Company: Nest Entertainment
Short Film Description: This shortfilm contains contents of social relevence, it explains the nature of child hood at early times, how they differ from present times.
Producers (,): Althaf jehangir
Directors (,): Kalamandalam Unnikrishnan. A
Editors (,): Sarath Lal
Music Credits (,): Shiyad kabeer
Cast Names (,): Balu krishnan
Ranjitha
Abhijith
Abhirami
Durga
Ranjith
Year of Completion: 2019-06-08

Advertisement 2,466 total views,  9 views today

Continue Reading
Advertisement
Comments
Advertisement
Entertainment3 mins ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

accident14 mins ago

ചിത്രീകരണത്തിനിടെ കാർ തടാകത്തിലേക്ക് മറിഞ്ഞ് സാമന്തയും വിജയ് ദേവർകൊണ്ടയ്ക്കും പരിക്ക്.

Science19 mins ago

ഭാരമില്ലാത്ത അവസ്ഥയിൽ മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കും ?

Entertainment21 mins ago

തനിക്ക് സിനിമയിൽ അവസരം കിട്ടാത്തതിന്റെ കാരണം വെളിപ്പെടുത്തി മഞ്ജിമ

Entertainment25 mins ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Kerala1 hour ago

വിസ്മയ നല്കുന്ന പാഠം

Entertainment2 hours ago

കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള മെഗാസീരിയലുകളുടെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്

Entertainment3 hours ago

ശരീര തൃഷ്ണയുടെയും, കാമനയുടെയും മാത്രം കഥയല്ല ഉടൽ

controversy4 hours ago

ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും

social media4 hours ago

നിങ്ങൾ പെണ്ണിന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്

Entertainment4 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന തൻറെ വിവാഹകാര്യം വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ.

Entertainment4 hours ago

“അടിച്ചാൽ ചാവണം.. ചതച്ചാൽ പോരാ” – അമ്പാടി മോഹൻ, എന്തൊരു എനെർജിറ്റിക് പെർഫോമൻസ് ആയിരുന്നു

controversy4 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment3 mins ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment25 mins ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment24 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment2 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment3 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment3 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment4 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment5 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment5 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment5 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Advertisement