fbpx
Connect with us

ബലിക്കാക്ക – കഥ

വട്ടത്തില്‍ ചാണകം മെഴുകി അതില്‍ വിളക്കും കിണ്ടിയും വയ്ച്ചു. നാക്കില തെക്കോട്ട് തിരിച്ചിട്ട് അതില്‍ നനച്ച അരിയും എള്ളും പഴവും കുഴച്ച് ഉരുളകളാക്കി വയ്ച്ചു. അച്ഛമ്മ കുട്ടിയുടെ കൈ പിടിച്ച് നാക്കിലയില്‍ തിരി കത്തിച്ച് വയ്ച്ചു. കറുകത്തലപ്പുകൊണ്ട് അതില്‍ വെള്ളം തളിച്ചു.

 202 total views,  1 views today

Published

on

3f561cda4bc92579623d7fa3f7f23275

വട്ടത്തില്‍ ചാണകം മെഴുകി അതില്‍ വിളക്കും കിണ്ടിയും വയ്ച്ചു.   നാക്കില  തെക്കോട്ട് തിരിച്ചിട്ട് അതില്‍ നനച്ച അരിയും എള്ളും പഴവും  കുഴച്ച്  ഉരുളകളാക്കി വയ്ച്ചു. അച്ഛമ്മ കുട്ടിയുടെ കൈ പിടിച്ച് നാക്കിലയില്‍  തിരി കത്തിച്ച് വയ്ച്ചു. കറുകത്തലപ്പുകൊണ്ട് അതില്‍ വെള്ളം തളിച്ചു.

മോന്‍ അച്ഛനെ നന്നായി മനസ്സില്‍ ധ്യാനിയ്ക്കണം, ട്ടോ …..  ഇപ്പോള്‍ അച്ഛന്‍ മോനെ സ്വര്‍ഗ്ഗത്തിലിരുന്ന് നോക്കണുണ്ടാവും. അച്ഛനെത്ര സന്തോഷാവുംന്നറിയോ!……

വെള്ളം നനച്ച് കാക്കകളെ കൈകൊട്ടി വിളിച്ചു.

കാക്കകള്‍ ……..

Advertisement



അവ മുജ്ജന്മങ്ങളില്‍ നിന്നും നമ്മളിലേക്കിറങ്ങിവരുന്ന വിരുന്നുകാരാകുന്നു. അവര്‍ നമ്മുടെ വിശേഷങ്ങളറിയാന്‍ വരുന്ന പ്രപിതാമഹാന്മാരാകുന്നു.

അച്ഛമ്മ  പറഞ്ഞിട്ടുണ്ട് എല്ലാവരും ഒരിക്കല്‍ കാക്കകളായി ജന്മമെടുക്കും. എല്ലാ മനുഷ്യരും ബാലിക്കാക്കകളും കാവതിക്കാക്കകളും ആയിത്തീരും. അച്ഛമ്മയും, അമ്മയും, കുട്ടിയും എല്ലാം… പൂര്‍വജന്മങ്ങളില്‍നിന്നും അവര്‍ തങ്ങളുടെ ഉറ്റവരെ കാണാന്‍ വരും.

കുട്ടി കാക്കകളെ കൈകൊട്ടി വിളിച്ചു……

അച്ഛാ വരൂ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിയ്ക്കാന്‍ അച്ഛമ്മ പറഞ്ഞു.

Advertisement



ബലിച്ചോറ് കൊത്താനെന്ന വ്യാജേന കാക്കകള്‍ പറന്നുവന്നു. ഇടം കണ്ണുകൊണ്ടവര്‍ മനുഷ്യന്റെ  മനസ്സിന്‍റെ ഉള്ളറകളില്‍ ചിക്കിചികഞ്ഞുകൊണ്ടിരുന്നു. ഈ ബാലിക്കാക്കകള്‍ക്ക് മുന്നില്‍  നഗ്നരാണ് നമ്മള്‍ ……നമ്മള്‍ അവരുടെ പിറന്നപാടെ ഉള്ള കുട്ടികള്‍ ….  അവരോട് ഒന്നും ഒളിക്കാനാവില്ല നമ്മള്‍ക്ക്…….

കാക്കകള്‍ക്ക് സംസാരിയ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് കുട്ടി ആശിച്ചുപോയി. കൂട്ടത്തില്‍ തന്റെ അച്ഛനേതെന്ന് ചോദിച്ചറിയാമായിരുന്നു. അല്ലെങ്കില്‍ അച്ഛന്‍ ഇനി എന്ന് വരുമെന്ന് ചോദിയ്ക്കാമായിരുന്നു.

കഴിഞ്ഞ മഴക്കാലത്ത് വന്നു പോയതാണ് അച്ഛന്‍. മഴക്കാലമാകുമ്പോഴാണ് എപ്പോഴും അച്ഛന്‍ വരിക. അച്ഛന് മഴ ഇഷ്ടമായിരുന്നു. ഉമ്മറത്ത്‌ ഉത്തരത്തിലേക്ക് നോക്കി അച്ഛനും മോനും കിടക്കും.  ചിതലരിക്കുന്ന കഴുക്കോലുകള്‍ നോക്കി അച്ഛന്‍ കുട്ടിയോട് പറയും.

നമുക്കും വലിയൊരു വീട് വയ്ക്കണം. ചിതലരിക്കാത്ത, ചോര്‍ന്നോലിക്കാത്ത ……….

Advertisement



അത് അച്ഛന്‍റെ സ്വപ്നമായിരുന്നു.

അച്ഛന്‍ വന്നാല്‍ കുട്ടി എപ്പോഴുംകൂടെയുണ്ടാവും.  അച്ഛനും മോനും കൂടെയാണ് കിടത്തവും നടത്തവും എല്ലാം….. ഇണ പിരിയാത്ത ചങ്ങാതിമാരെപ്പോലെ …….

കുട്ടിയ്ക്ക് അച്ഛനെ വലിയ ഇഷ്ടമായിരുന്നു. എല്ലാ വര്‍ഷവും അച്ഛന്‍ ദുബായില്‍ നിന്നും വരുമ്പോള്‍ ഒരുപാട് കളിക്കോപ്പുകള്‍ കൊണ്ടുവരും. പിന്നെ ആരും കാണാത്ത തരം മിഠായികള്‍ ..  പുത്തനുടുപ്പുകള്‍ …….

അച്ഛന്‍  വലിയ ദേഷ്യക്കാരനാണ്.  അമ്മയോട് എപ്പഴും കയര്‍ക്കുന്നത് കേള്‍ക്കാം. പക്ഷെ കുട്ടിയെ വലിയ ഇഷ്ടമാണ്.

Advertisement



ഇത്തവണ അച്ഛന്‍ ആഫ്രിക്കയിലേയ്ക്കാണ് പോയത്.   കണ്മഷിപോലെ കറുത്ത ആള്‍ക്കാരുടെ നാടാണത്രേ ! പുല്‍ച്ചാടികളെയും പാറ്റകളെയുമൊക്കെ വറുത്തുതിന്നുമാത്രേ അവര്‍ !  അവരുടെ സ്പ്രിംഗ്പോലത്തെ മുടി കാണാന്‍ നല്ല രസമുണ്ടാത്രേ! കുട്ടിയുടെ മുടി നല്ല കോലന്‍ മുടിയാണ്. അച്ഛന് അവന്റെ കോലന്‍ മുടി വളരെ ഇഷ്ടമാണ്. എപ്പഴും അതില്‍ തലോടികൊണ്ടിരിക്കും.

ആഫ്രിക്കയിലേക്ക് യാത്ര പുറപ്പെടുമ്പോള്‍ അച്ഛന്‍ വളരെ സന്തോഷവാനായിരുന്നു. നല്ല ശമ്പളമുള്ള ജോലിയാണ് അച്ഛന്  കിട്ടിയിരിക്കുന്നത് എന്ന് അമ്മ പറഞ്ഞു. എപ്പോഴത്തെയും പോലെ കുട്ടിയുടെ നെറുകയില്‍ ഉമ്മവയ്ച്ചിട്ടാണ് പോയത്. കണ്ണുകളില്‍ സ്വപ്നത്തിന്‍റെ തിളക്കമുണ്ടായിരുന്നത് കുട്ടി ഇപ്പഴും ഓര്‍ക്കുന്നു.

ഇനി നമ്മള്‍ക്ക് നല്ലൊരു വീടൊക്കെ വയ്ക്കണം. ചിതലരിയ്ക്കാത്ത, ചോരാത്ത, നല്ല ഭംഗിയുള്ള വീട്. പിന്നെ വലിയൊരു കോഴിക്കൂട്. കൂട്ടില്‍ നിറയെ കോഴിക്കുഞ്ഞുങ്ങള്‍ ……

കുട്ടിയ്ക്ക് എല്ലാം വലിയ ഇഷ്ടമാണ്.

Advertisement



പിന്നീടോരിയ്ക്കല്‍ അച്ഛന്‍ വന്നത് കുട്ടി നന്നായി ഓര്‍ക്കുന്നു. അന്ന് അച്ഛന്‍ കുട്ടിയ്ക്ക് ഒന്നും കൊണ്ടുവന്നിരുന്നില്ല. ആദ്യമായിട്ടാണ് അച്ഛന്‍ വെറും കയ്യോടെ വരുന്നത്. ദിവസങ്ങളോളം അമ്മ കുട്ടിയെ സ്കൂളില്‍ പറഞ്ഞയച്ചില്ല. അച്ഛന്‍ വരും എന്ന് മാത്രം അമ്മ എപ്പഴും പറഞ്ഞുകൊണ്ടിരുന്നു. പറയുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറയുന്നത് കുട്ടി അറിയുന്നുണ്ടായിരുന്നു. അമ്മ കരയുന്നതെന്തിനെന്ന്  ചോദിച്ചപ്പോള്‍ അച്ഛമ്മയും കുട്ടിയെ കെട്ടിപ്പിടിച്ച് തേങ്ങിക്കരഞ്ഞു. കുട്ടിയ്ക്കൊന്നും മനസ്സിലായില്ല.

ആളുകള്‍ അപ്പുറത്തും ഇപ്പുറത്തും നിന്ന് ഓരോന്ന് കുശുകുശുക്കുന്നുണ്ടായിരുന്നു.  കുട്ടിയോട് ആരും ഒന്നും പറയുന്നില്ല. ചെറിയ കുട്ടിയല്ലേ അവന്‍ ! മുതിര്‍ന്നവരുടെ കാര്യത്തില്‍ കുട്ടികള്‍ ഇടപെടാന്‍ പാടില്ല.

പടിയ്ക്കല്‍ ആംബുലന്‍സ് വന്നു നിന്ന ദിവസം കുട്ടി ഇപ്പഴും നടുക്കത്തോടെ ഓര്‍ക്കുന്നു.  മുറ്റം നിറയെ ആള്‍ക്കാരായിരുന്നു. കുറെ ആള്‍ക്കാര്‍ താങ്ങിപ്പിടിച്ച് ഒരു വലിയ പെട്ടി കൊണ്ടുവന്ന് മുറ്റത്ത്‌ വയ്ച്ചു. ആരൊക്കെയോ ചുറ്റികകൊണ്ടടിച്ച് ആ പെട്ടി തുറന്നു.

പെട്ടിയില്‍ അച്ഛന്‍ ഉറങ്ങിക്കിടക്കയായിരുന്നു.

Advertisement



ആരാണ് അച്ഛനെ ഈ പെട്ടിയില്‍ അടച്ചിട്ടത് ?

ആരും ഒന്നുംതന്നെ മിണ്ടുന്നില്ല. എല്ലാവരും കരയുന്നു.

അച്ഛനും ഒന്നും മിണ്ടുന്നില്ല.

ഈറനുടുത്ത് , പൂജാരി ചൊല്ലിക്കൊടുത്ത മന്ത്രങ്ങള്‍ ചൊല്ലി അച്ഛനെ വലം വയ്ക്കുമ്പോഴും കുട്ടി നിര്‍വികാരനായിരുന്നു. അച്ഛന്റെ തലയ്ക്കല്‍ തീ കൊളുത്താന്‍ പൂജാരി പറഞ്ഞപ്പോള്‍ അവന്‍ മടിച്ചുനിന്നു.

Advertisement



അച്ഛന് മോക്ഷം കിട്ടനല്ലേ, കുട്ടാ…….

അച്ഛമ്മയുടെ വാക്കുകള്‍ ഇപ്പോഴും കുട്ടിയുടെ കാതുകളില്‍ മുഴങ്ങുന്നു.

എന്റ അച്ഛനെ തീ വയ്ക്കുന്നതെന്തിനാണ് ? അവന് ചോദിയ്ക്കണമെന്നുണ്ട്….. കഴിയുന്നില്ല…

കുട്ടിയ്ക്ക് ഒന്നിനും കഴിയുന്നില്ല.

Advertisement



ഇപ്പോള്‍ ഈ ബാലിക്കാക്കകളില്‍ ആരാണ് തന്റെ അച്ഛന്‍ എന്ന് തിരയുമ്പോഴും കുട്ടി കൌതുകപ്പെടുകയാണ്. അച്ഛന്‍ എന്തുകൊണ്ടായിരിയ്ക്കും തന്നോട് മിണ്ടാതിരുന്നത്!

കൂട്ടത്തില്‍ വലിയൊരു ബലിക്കാക്ക കുട്ടിയെത്തന്നെ നോക്കി നില്‍ക്കുന്നതായി അവന് തോന്നി. കാക്ക കുട്ടിയെ ചാഞ്ഞും ചരിഞ്ഞും നോക്കി.

എന്റെ അച്ഛനായിരിയ്ക്കുമോ ? കുട്ടിയുടെ വിശേഷങ്ങള്‍ അറിയാന്‍ വന്നതാകുമോ ?

കുട്ടിയ്ക്ക് ഉറക്കെ ചോദിയ്ക്കണമെന്നുണ്ട് …. കഴിയുന്നില്ല….കുട്ടിയ്ക്ക് ഒന്നിനും കഴിയുന്നില്ല. ഓരോ ബാലിക്കാക്കയും പറന്നുപോയി. വര്‍ത്തമാനകാലത്തില്‍നിന്നും അവര്‍ മുജ്ജന്മങ്ങളിലേയ്ക്ക്  ഊളിയിട്ടു പറന്നകന്നു, കുട്ടിയോട് ഒന്നും മിണ്ടാതെ…….

Advertisement



 203 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment24 mins ago

അരങ്ങിൽ തെളിഞ്ഞ ഛായാമുഖി ഓർമിച്ചു കൊണ്ടാവട്ടെ മോഹൻ ലാലിനുള്ള ഇന്നത്തെ പിറന്നാൽ ഓർമ്മകൾ

Entertainment48 mins ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Business2 hours ago

സമ്പത്തും സൗഭാഗ്യവുമുണ്ടായിട്ടും വ്യവസായിയായ രത്തൻ ടാറ്റ എന്തുകൊണ്ട് വിഹാഹംകഴിച്ചില്ല ? അതിനു പിന്നിലെ കഥ

Entertainment2 hours ago

“ഞാനൊരു പുഴുവിനെയും കണ്ടില്ല”, മമ്മൂട്ടിയുടെ ‘പുഴു’വിനെ പരിഹസിച്ചു മേജർ രവി

Entertainment2 hours ago

അയ്യോ ഇത് നമ്മുടെ ഭീമന്‍ രഘുവാണോ ? ചാണയിലെ രഘുവിനെ കണ്ടാല്‍ ആരും മൂക്കത്ത് വിരല്‍വെച്ചുപോകും

Entertainment3 hours ago

‘വിധി അദൃശ്യൻ ആക്കിയ മനുഷ്യൻ’, എന്നാ സിനിമയാ…. ഇത് ഇവിടത്തെ 12TH മാൻ അല്ല കേട്ടോ

Boolokam3 hours ago

ലാലേട്ടന്റെ പിറന്നാൾ, മുഴുവൻ സിനിമകളുടെയും കഥാപാത്രങ്ങളുടെയും ലിസ്റ്റ് പ്രസിദ്ധീകരിച്ച് ആരാധകന്റെ പിറന്നാൾ സമ്മാനം

Entertainment3 hours ago

ഗർഭിണി മൃതദേഹം ഒക്കെ കീറി മുറിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചവരോട് അവൾ നൽകിയ മറുപടി എന്നെ അമ്പരപ്പിച്ചു. ഭാര്യയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ജഗദീഷ്.

Career3 hours ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment3 hours ago

ഈ നാട്ടുകാരനല്ലേ, എത്രനാൾ ഇങ്ങനെ പോകാൻ കഴിയും, നിയമത്തെ വെല്ലുവിളിച്ചാൽ കാര്യങ്ങൾ ബുദ്ധിമുട്ടാവും; വിജയ് ബാബുവിന് മുന്നറിയിപ്പുമായി പോലീസ്.

Entertainment4 hours ago

“പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ”മോഹൻലാലിന് പിറന്നാൾ ആശംസകൾ അറിയിച്ച് മമ്മൂട്ടി.

Entertainment4 hours ago

പ്രിയ നടൻ്റെ ജന്മദിനത്തിൽ അവയവദാന സമ്മതപത്രം നൽകാനൊരുങ്ങി ആരാധകർ.

controversy21 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment48 mins ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment1 day ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment5 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment6 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement