അമേരിക്കയിലെ ബാൾട്ടിമോറിൽ കപ്പൽ ഇടിച്ച് കൂറ്റൻ പാലം തകരുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ

അമേരിക്കയിലെ ബാൾട്ടിമോറിൽ കപ്പൽ ഇടിച്ച് ഫ്രാൻസിസ് സ്‌കോട്ട് കീ പാലം തകർന്നു. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. സിനർജി മറൈൻ ഗ്രൂപ്പിന്റെ ചരക്കുകപ്പലായ ഡാലിയാണ് അപകടത്തിൽപ്പെട്ടത്.നദിയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പൽ പാലത്തിന്റെ തൂണുകളിലൊന്നിൽ ഇടിക്കുകയായിരുന്നു. നിരവധി വാഹനങ്ങൾ പാലത്തിലൂടെ പോകുമ്പോഴാണ് അപകടമുണ്ടായത്. പാലം തകർന്നതിന് പിന്നാലെ നിരവധി വാഹനങ്ങൾ നദിയിലേക്ക് വീണു.ഏകദേശം ഇരുപതോളം പേർ വെള്ളത്തിൽ വീണതായി ബാൾട്ടിമോർ സിറ്റി ഫയർ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. കപ്പലിന് ചുറ്റുമുള്ള ജലത്തിൽ ഡീസൽ കലർന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ കപ്പലിന് തീപിടിക്കുകയും ചെയ്തു. 1.6 മൈല്‍(2.5 കിലോമീറ്റര്‍) നീളമുള്ള പാലമാണ് തകര്‍ന്നത്‌.സിനർജി മറൈൻ ഗ്രൂപ്പിനാണ് കപ്പലിന്റെ മേൽനോട്ട ചുമതല. നദിയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പൽ പാലത്തിന്റെ തൂണുകളിലൊന്നിൽ ഇടിക്കുകയായിരുന്നു.പാലം തകർന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു. മേരിലൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവർണർ വെസ് മൂർ അറിയിച്ചു. കപ്പലിടിച്ച് പാലം തകരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 

You May Also Like

വേലി തന്നെ വിളവുതിന്നാല്‍; ഏറ്റുവും പ്രായമേറിയ പിരമിഡിനെ നശിപ്പിക്കുന്നത് അത് നന്നാക്കാനായി എല്പ്പിച്ചവര്‍ !

4600 വര്‍ഷം പ്രായമുള്ള മുത്തശി പിരമിഡിനെ സംരക്ഷിക്കേണ്ടവര്‍ അതിനെ നശിപ്പിക്കുന്നു.

ലോകം അവസാനിക്കാതെ ഇരിക്കാൻ

ജപ്പാനിൽ അമേരിക്കയുടെ ആണവായുധങ്ങൾ വീണശേഷം ലോകം മറ്റൊരു ആണവയുദ്ധത്തിനു സാക്ഷ്യം വഹിച്ചിരുന്നില്ല. ആണവായുധങ്ങൾ എത്രമാത്രം വിനാശകാരമെന്ന്…

വാക്വം ക്ലീനര്‍ പരസ്യത്തിനായി മാനേജര്‍ വൃത്തിഹീനമായ സ്ഥലത്ത് ഭക്ഷണം വിതറി കഴിച്ചു !

ഒരു വാക്വം ക്ലീനര്‍ പരസ്യത്തിനു വേണ്ടി ഇതും ചെയ്യുമോ ? അതും ഒരു ബ്രാന്‍ഡ്‌ മാനേജര്‍ ?

പ്രോത്സാഹിപ്പിച്ച് പ്രോത്സാഹിപ്പിച്ച് ജീവൻ അപകടത്തിലാകുമ്പോൾ ഇവരൊന്നും കൂടെ ഉണ്ടാകില്ല

കഴിഞ്ഞ ആഴ്ച്ച മഹാരാഷ്ട്രയിലോ മറ്റോ ഒരാൾ യൂടൂബ് നോക്കി ഹെലിക്കോപ്റ്റർ ഉണ്ടാക്കി പറത്താൻ ശ്രമിക്കുന്നതിനിടെ അപകടമുണ്ടായി മരണപ്പെട്ട വാർത്ത കണ്ടു. ഇത്തരത്തിലുള്ള