മകന്റെ നിക്കാഹിന് തള്ളിക്കയറി ബിരിയാണി കഴിച്ച ;കോളനിക്കാരെ’ കുറിച്ച് നസീർ പറഞ്ഞത്

0
1142

പ്രശസ്ത സംവിധായകൻ ബാലു കിരിയത്ത് പറയുന്നു
👇👇
ഞാൻ സംവിധാനം ചെയ്യുന്ന ‘വെണ്ടർ ഡാനിയൽ സ്റ്റേറ്റ് ലൈസൻസി’ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയം.ഈയടുത്ത് അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് വി.ആർ.ഗോപാലകൃഷ്ണൻ ഷൂട്ടിങ്ങിനിടെ എന്നെ കാണാൻ വേണ്ടി സെറ്റിൽ വന്നു.ഇടയ്ക്ക് അദ്ദേഹത്തിന് വൈറൽപനി പിടിപെടുകയും ഞങ്ങൾ ഉടനടി അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു

Prem Nazir - A life in Images (@PremNazirology) | Twitterഅന്ന് രാത്രി ഗോപാലകൃഷ്ണനെ കാണാൻ വേണ്ടി ഞാനും തിലകൻ ചേട്ടനും ജഗതി ശ്രീകുമാറും അദ്ദേഹത്തെ അഡ്മിറ്റ് ചെയ്‌ത ഹോസ്പിറ്റലിൽ പോയി..അവിടെ അദ്ദേഹത്തിന്റെ അടുത്ത് ഒരു പെൺകുട്ടി ഉണ്ടായിരുന്നു
അവൾ അവിടത്തെ ഡോക്ടറാണ്. അവരുമായി ഞാൻ സംസാരിച്ചു

ഞാൻ സംവിധായകൻ ആണെന്ന് അറിഞ്ഞപ്പോൾ ആ പെൺകുട്ടി എന്നോട് ചോദിച്ചു
“സാർ..നസീർ സാറിനെ വച്ച് സിനിമ ചെയ്തിട്ടുണ്ടോ”
ഞാൻ “ഉണ്ട്” എന്ന് മറുപടി പറഞ്ഞു
എന്നിട്ട് ഞാൻ തിരിച്ച് അവളോട് ചോദിച്ചു
“കുട്ടി,നസീർ സാറിനെ കണ്ടിട്ടുണ്ടോ”
ഒരു തവണ കണ്ടിട്ടുണ്ട് എന്ന് ആ പെൺകുട്ടി എന്നോട് പറഞ്ഞു. അവൾ പ്രീ ഡിഗ്രി ഒൻപതാം റാങ്കോട് കൂടി പാസ്സായ പെൺകുട്ടിയാണ്..അവളുടെ അമ്മ വാരസ്യാരാണ്,അമ്പലങ്ങളിൽ പൂ കെട്ടുന്ന ജോലിയാണ് അവരുടേത്..അവളുടെ അച്ഛൻ അവൾക്ക് ഒന്നര വയസ്സുള്ളപ്പോൾ മരിച്ചു പോയി

പഠിക്കാൻ മിടുക്കിയാണെങ്കിലും തുടർന്ന് പഠിക്കണമെങ്കിൽ അവളുടെ മുൻപിൽ ഒരു മാർഗവും ഇല്ല. അവളുടെ വീടിനോട് ചേർന്ന് ഒരു പഴയ ഓലപ്പുരയുണ്ട്..അത് അന്നാട്ടിലെ തീയേറ്റർ ആണ്.  പെൺകുട്ടിയുടെ കാര്യം അറിഞ്ഞതും ആ തീയേറ്ററിലെ ഓപ്പറേറ്റർ അവൾക്ക് ഒരു അഡ്രസ്സ് സമ്മാനിച്ച് കൊണ്ട് പറഞ്ഞു
“നിന്റെ പഠിക്കാനുള്ള ആഗ്രഹം,ദേ ഈ അഡ്രസ്സിൽ ഒന്ന് എഴുതി അയച്ചേക്ക്”
അത് പ്രേംനസീറിന്റെ മേൽവിലാസം ആയിരുന്നു…!!!!

ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞുകാണും..നസീർ സാറിന്റെ മാനേജർ ശ്രീമാൻ ചിറയിൻകീഴ് രാമകൃഷ്ണൻ ഈ പെൺകുട്ടിയുടെ വീട്ടിലേക്ക് വന്നു..അവൾക്ക് വേണ്ട വസ്ത്രം,ഹോസ്റ്റൽ ഫീസ്,പുസ്തകങ്ങൾ തുടങ്ങി സകലമാനചിലവുകൾക്കുമുള്ള പണം അദ്ദേഹം അവളെ ഏൽപ്പിച്ചു. ആ പെൺകുട്ടി MBBS പാസ്സായി,അതും രണ്ടാം റാങ്കോട് കൂടി. അപ്പോൾ ആ കുട്ടിക്ക് ഒരു ആഗ്രഹം .നസീർ സാറിനെ ഒന്ന് പോയി കാണണം

അങ്ങനെ അവളും അമ്മയും അമ്മാവനും ഒപ്പം ആ തീയേറ്റർ ഓപ്പറേറ്ററും കൂടി മദ്രാസിൽ ചെന്നു നസീർ സാറിനെ കണ്ടു. പെൺകുട്ടി സ്വയം പരിചയപ്പെടുത്തിയതും നസീർ സാറിന് അവളെ മനസ്സിലായില്ല
കാരണം.അദ്ദേഹം അവളെ മാത്രമല്ല,,വേറെ ഒരുപാട് പേരെയും ഇങ്ങനെ സഹായിക്കുന്നുണ്ട്. അതിന് വേണ്ടി മാത്രം,ഒരു പ്രത്യേക Department തന്നെ അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നു. പെൺകുട്ടി ഉടൻ അവളുടെ സർട്ടിഫിക്കറ്റ് എടുത്ത് അദ്ദേഹത്തെ കാണിച്ചു

അത് കണ്ട ശേഷം അദ്ദേഹം അവളോട് ചോദിച്ചു
“ഇനിയെന്താ ചെയ്യാൻ പോകുന്നത്..MDക്ക് പോകണ്ടേ”
അവൾ പറഞ്ഞു
“ഇല്ല..സാർ..ഇനി എന്തെങ്കിലും ജോലി ചെയ്ത് കുറച്ച് കാശുണ്ടാക്കി….”
നസീർ സാർ ചിരിച്ചു കൊണ്ട് പറഞ്ഞു
“അത് എന്തായാലും വേണ്ട..ഞാൻ പഠിപ്പിക്കാം..ഇത്ര മിടുക്കിയായ ഒരു പെൺകുട്ടിയെ പഠിപ്പിക്കുന്നു എന്നത് എനിക്ക് വലിയ സന്തോഷം നൽകുന്ന കാര്യമല്ലേ…!!!


നസീർ സാറിന്റെ മകൻ ഷാനവാസിന്റെ കല്യാണം നടക്കുന്ന ദിവസം സി.എച്ച്.മുഹമ്മദ് കോയ സാഹിബ്,കരുണാകരൻ സാർ തുടങ്ങി പ്രഗത്ഭരായ ആളുകളെല്ലാം വിവാഹത്തിൽ പങ്കെടുക്കാൻ വന്നിട്ടുണ്ട്
ജനം നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. അതിനിടയിൽ നസീർ സാറിന്റെ അടുത്ത് Evershine Productionന്റെ മാനേജർ ഒരാൾ വന്നു പറഞ്ഞു

“സാർ..തിരുവനന്തപുരത്തെ വിവിധ കോളനികളിൽ നിന്നായി 1500ഓളം പേര് ഇതിനകത്ത് കയറിയിട്ടുണ്ട്..അവർ അകത്ത് കയറി ഇരുന്ന് ബിരിയാണി കഴിക്കുകയാണ്”
അപ്പോൾ നസീർ സാർ പറഞ്ഞു
“ഞാൻ ഒരു 4000 ബിരിയാണി കൂടി അവർക്ക് കരുതി വച്ചിട്ടുണ്ട്..അത് അവർക്ക് വേണ്ടി മാത്രമാണ്..അവർ കഷ്ടപ്പെട്ട്..അധ്വാനിച്ചെടുത്ത ടിക്കറ്റ് കാശിൽ നിന്നല്ലേ ഞാനൊരു താരമായി മാറിയത്”
“പിന്നെ അവർ കഴിക്കാനല്ല വന്നിരിക്കുന്നത്..ഞങ്ങളെയൊക്കെ കാണാൻ വേണ്ടിയാണ് വന്നിരിക്കുന്നത്..അതിനിടയിൽ അവർ ഭക്ഷണം കഴിച്ചു പോകുന്നുവെന്ന് മാത്രം”
❤️
അറിയുംതോറും ആദരവ് കൂടി വരുന്നൊരു മനുഷ്യൻ

❤️ പ്രേം നസീർ ❤️

NB : കൗമുദി ടി.വിയിൽ സംപ്രേഷണം ചെയ്‌ത താരപ്പകിട്ട് എന്ന പരിപാടിയിൽ നിന്നുമുള്ള പ്രസക്ത ഭാഗങ്ങൾ