മരിച്ചു മണ്ണടിഞ്ഞ മോനിഷയെ ഇനിയും പരിഹസിക്കുന്നത് എന്തിനാണ് ?

92

Balu Krishna

ഇന്ന് ഫേസ്ബുക്കിൽ വന്ന ഒരു വാർത്ത വായിക്കുവാൻ ഇടയായി.അകാലത്തിൽ അന്തരിച്ച നടി മോനിഷയെ കുറിച്ച് ശാരദകുട്ടി നടത്തിയിരിക്കുന്ന ഒരു വിമർശനമാണ് ഈ കുറുപ്പിന് ആധാരം.വിമർശനം ഇതാണ്:
(ഉദ്ധരണി)
“യാതൊരു ചലനങ്ങളുമില്ലാത്ത ഒരു മുഖം മലയാളത്തില്‍ മറ്റൊരു നടിയിലും കണ്ടിട്ടില്ല. പിന്നീടും എല്ലാ സിനിമകളിലും ആ നിര്‍ജ്ജീവത അവര്‍ പുലർത്തിയിരുന്നു .പിന്നെ മോനിഷ എന്ന നടിക്ക് എന്തിനാണ് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കിട്ടിയതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല … ആരോടൊക്കെ ആയിരിക്കും അന്നവര്‍ മത്സരിച്ചിരിക്കുക?ആരൊക്കെ ആയിരുന്നിരിക്കും ജൂറി അംഗങ്ങള്‍?മലയാളത്തില്‍ നിന്നുള്ള ജൂറി അംഗം ആരായിരുന്നിരിക്കണം ? ”
(ഉദ്ധരണി അവസാനിച്ചു )

1986 ലാണ് “നഖക്ഷതങ്ങൾ” എന്ന ചിത്രത്തിലെ അഭിനയത്തിന് പതിനഞ്ചു വയസ്സ് മാത്രമുള്ള മോനിഷയ്ക്കു അന്ന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത് ..1992ൽ ഒരു വാഹനാപകടത്തിൽ അനുഗ്രഹീതയായ ഈ കലാകാരി മരണപെട്ടു.മരിച്ചു മണ്ണോടു ചേർന്ന ഒരു അനുഗ്രഹീത കലാകാരിക്ക് മുപ്പത്തിനാല് വർഷം മുൻപ് നൽകിയ ഒരു പുരസ്കാരത്തിന്റെ
ശരി-തെറ്റുകൾ വിലയിരുത്തി ഇപ്പോൾ യാതൊരു പ്രത്യേക കാരണവും ഇല്ലാതെ വിമർശിക്കുന്നതും, അവരെ വ്യക്തിപരമായി അവഹേളിക്കുന്നതും എന്തിന്റെ പേരിലായാലും അത് തീർത്തും ബാലിശമായി പോയി ശാരദക്കുട്ടിടീച്ചറെ.പിന്നെ അവാർഡിന്റെ കാര്യം പറഞ്ഞാൽ അഭിനയത്തിന്റെ മേന്മ കണ്ടറിഞ്ഞു അർഹതപ്പെട്ടവർക്ക് മാത്രമാണല്ലോ ഇപ്പോൾ അവാർഡുകൾ ലഭിക്കുന്നത് എന്ന് ഓർക്കുമ്പോഴാ ഒരു ആശ്വാസം…!!

പ്രതികരിക്കുവാനും, പ്രതിക്ഷേധിക്കുവാനും നിരവധി വിഷയങ്ങൾ നമ്മുക്ക് മുൻപിൽ നിര നിരയായി നിൽക്കുമ്പോൾ, അതൊന്നും കാണാതെയും അതിൽ അഭിപ്രായം പറയാതെ മാറി നിന്നു അവസരവാദ രാഷ്ട്രീയം കളിക്കുന്ന സാമൂഹികപ്രവർത്തകരായ എഴുത്തുകാരോട് , “ലേലത്തിലെ” തിരുമേനി രണ്ടാമത് പറഞ്ഞ അതാണ് “Irreverance”…അതേ ബഹുമാനക്കുറവ്…!ഒഴിവാക്കാമായിരുന്നു ടീച്ചറെ അനവസരത്തിൽ തീർത്തും അനാവശ്യമായ ഈ വിമർശനം…മോശമായിപ്പോയി…!!