ഇനി വംശഹത്യകൾ നേരിൽ കണ്ടാലും വേട്ടക്കാർക്കു അനുകൂലമായി വാർത്തകൾ ഉണ്ടാക്കണം എന്നതാണ് ഈ നിരോധനത്തിന്റെ ലക്ഷ്യം

462

ക്ലാസിൽ സാറിന് ഇഷ്ടപ്പെടാത്ത ചുറ്റുപാടുള്ള ഒരു കുട്ടിയെ ക്ലാസിന് പുറത്താക്കുമ്പോൾ കൂടെ അവൻ്റെ കൂട്ടുകാരനെ കൂടി പുറത്താക്കും. കുറച്ച് കഴിഞ്ഞ് കൂട്ടുകാരനെ മാത്രം വിളിച്ച് രണ്ട് അടി കൊടുത്തിട്ട് ക്ലാസിൽ കയറാൻ പറയും. കൂടെ ഒരു ഡയലോഗും. ” മേലാൽ അവനോട് കൂട്ട് കൂടരുത് “ഇത് തന്നെയല്ലേ ഇവിടെയും സംഭവിച്ചത്. 48 മണിക്കൂർ വിലക്കിയിട്ട് മൂന്നോ നാലോ മണിക്കൂറിനുള്ളിൽ ഏഷ്യാനെറ്റിൻ്റെ വിലക്ക് മാത്രം നീക്കുകയും മീഡിയവണ്ണിൻ്റെ വിലക്ക് തുടരുകയും ചെയ്യുന്നതിൻ്റെ പിന്നിലെ ലക്ഷ്യം പിന്നെ എന്താണ്? (ഈ ഖണ്ഡികയ്ക്ക് കടപ്പാട് :Rahul Humble Sanal)

കേന്ദ്രസംഘികളുടെ നോട്ടപ്പുള്ളി ശരിക്കും മീഡിയവൺ ആയിരുന്നു, കേരളത്തിലെ സംഘികൾ പണ്ടുമുതലേ ‘ജിഹാദി’ ചാനൽ എന്നാണു അതിനെ വിളിച്ചിരുന്നത് (അങ്ങേയറ്റം നുണയും കുത്തിത്തിരിപ്പിക്കലും വർഗ്ഗീയമായ വാർത്തകൾ ഉളുപ്പില്ലാതെ സംപ്രേക്ഷണം ചെയുകയും ചെയുന്ന ജനംടീവി ദേശ സ്‌നേഹി ചാനലും) മീഡിയ വണിനെതിരെ ഒരു അവസരം കിട്ടാൻ തക്കം പാർത്തിരിക്കുകയായിരുന്നു അവർ. അപ്പോഴാണ് ഡൽഹിയിൽ സംഘപരിവാർ ആസൂത്രിതമായി നടത്തിയ കലാപം ഉണ്ടായതു. സ്വാഭാവികമായി അവിടെ ഇരകളോട് ചേർന്ന് നിന്ന് മീഡിയ വൺ വാർത്തകൾ വിടുമെന്നും ഏവർക്കും അറിയാം. കിട്ടിയ അവസരം കേന്ദ്രസംഘികൾ വിനിയോഗിച്ചു. കൂടെ ഏഷ്യാനെറ്റിന് ഒരു ചെറിയ താക്കീതും.

ഇതിന്റെ പ്രത്യാഘാതം വളരെ വലുതാണ്. എന്തെന്നാൽ, ഭാവിയിൽ ന്യൂനപക്ഷങ്ങൾക്കെതിരെയും മറ്റും ആസൂത്രിതമായി ഉണ്ടാക്കുന്ന കലാപങ്ങൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്യരുത് എന്ന ആജ്ഞയാണ് ഈ നിരോധനം. എന്നുമാത്രമല്ല, വംശഹത്യകൾ നേരിൽ കണ്ടാലും വേട്ടക്കാർക്കു അനുകൂലമായി വേണം വാർത്തകൾ ഉണ്ടാക്കാൻ. അല്ലാത്തവർക്ക് സ്റ്റുഡിയോകൾ അടച്ചുപൂട്ടി ശിഷ്ടകാലം ചിലവഴിക്കാം. അവരുടെ താത്വികാചാര്യൻ സവർക്കറേ പോലെയുള്ള ഷൂനക്കികളെ മാത്രം മതി എല്ലാ മേഖലയിലും. ഈ രാജ്യത്തു ഫാസിസം പതിയെപ്പതിയെ പിടിമുറുക്കുന്നു എന്നതിന് ഇതിനപ്പുറം തെളിവുകൾ വേണോ ? ഈ ഡൽഹി കലാപം കേന്ദ്രസർക്കാർ കൂടി അറിഞ്ഞുകൊണ്ടാണ്, അവയുടെ അനുഗ്രഹത്തോടെ ആയിരുന്നു എന്നതിനും ?