BANEL & ADAMA

സെനഗലീസ് തിരക്കഥാകൃത്തായ Ramata-Toulay Sy ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബാനൽ & അദാമ . ഫ്രഞ്ച്-മാലിയൻ-സെനഗലീസ് റൊമാന്റിക് ഡ്രാമ. 87 മിനിട്ട്. ഈ ചിത്രം 2023 ൽ കാൻ ഫിലിം ഫെസ്റ്റിവലിലും ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചു.

ആഫ്രിക്കയിലെ വടക്കൻ സെനഗളിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ബാനലും അദാമയും കടുത്ത പ്രണയത്തിലാണ്. സ്വന്തമായി ഒരു വീടിനായി കൊതിക്കുന്ന അവർ തങ്ങളുടെ കുടുംബങ്ങളിൽ നിന്ന് വേറിട്ട് ജീവിക്കാൻ തീരുമാനിക്കുന്നു.

എന്നാൽ ആ ഗ്രാമത്തിലെ ഒരു കുടുംബത്തിന്റെ ജന്മവകാശമായി ലഭിക്കുന്ന ഭാവി മേധാവിയായി അദാമ തന്റെ ചുമതല നിർവഹിച്ച് ആചാരങ്ങൾ പിന്തുടരണമെന്നും അയാളുടെ അമ്മയും ഗ്രാമത്തലവന്മാരും ആവശ്യപ്പെടുന്നു. എന്നാൽ ആ ഗ്രാമത്തിലെ മേധാവിയായി ചുമതലയേറ്റാൽ ആചാരമനുസരിച്ചു തനിക്കു ബാനലിനെ നഷ്ടപ്പെടുമെന്ന് അദാമ മനസ്സിലാക്കുന്നു. മാത്രമല്ല സ്വന്തമായി ഒരു വീടും ബാനലിനോടൊപ്പമുള്ള സ്വസ്ഥമായ ഒരു കുടുംബ ജീവിതവും മാത്രം ആഗ്രഹിക്കുന്ന ആളാണ് അദാമ. ഈ കാര്യം ഗ്രാമസഭയെ അയാൾ അറിയിക്കുമ്പോൾ, സമൂഹം മുഴുവൻ അസ്വസ്ഥരാകുന്നു. ആചാരങ്ങൾക്കു തടസ്സം വന്നാൽ കടുത്ത വില കൊടുക്കേണ്ടി വരുമെന്ന് അവർ അദാമിന് മുന്നറിയിപ്പ് കൊടുക്കുന്നു.

അങ്ങനെ ജീവിതം മുന്നോട്ടു പോകവേ ഗ്രാമത്തിൽ അനിഷ്ടങ്ങൾ കണ്ടുതുടങ്ങുന്നു. മഴ പെയ്യുന്നില്ല. കൃഷിക്ക് നാശം സംഭവിക്കുന്നു. കന്നുകാലികൾ ഒന്നാകെ ചത്തൊടുങ്ങുന്നു. ഇതിനെല്ലാം കാരണം അദാമയുടെ പ്രണയം കൊണ്ടുണ്ടായ തിക്തഫലമാണെന്ന് ശ്രുതി പരക്കുന്നു. ഇതറിഞ്ഞു മനം മടുത്ത അദാമ തന്റെ കർത്തവ്യം ചെയ്യാൻ നിർബന്ധിതനായി . ബാനലിന് കൊടുത്ത വാക്ക് പാലിക്കാൻ കഴിയാതെ വന്നതോടെ അവർ തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണു. അദാമ ഗ്രാമത്തിലെ കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതോടെ ബാനൽ തീർത്തും ഒറ്റപ്പെടുന്നു.

 

എന്നാൽ ആചാരമനുസരിച്ചുള്ള കാര്യങ്ങൾ ചെയ്തിട്ടും പ്രകൃതി അതിന്റെ സംഹാര നാടകം തുടർന്നു കൊണ്ടിരുന്നു. ശക്തമായ കൊടുംകാറ്റിനെ നേരിടാൻ ബാനൽ വീട്ടിൽ നിന്നും പുറത്തേക്കു ഓടുകയും അവിടെ അലിഞ്ഞില്ലാതാവുകയും ചെയ്യുന്നതോടുകൂടി ഈ ചിത്രം അവസാനിക്കുന്നു. Khady Mane എന്ന നടിയാണ് ബാനൽ എന്ന വികാര തീവ്രതയുള്ള കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചത്. പ്രണയരംഗങ്ങൾ എല്ലാം ആകർഷണീയം. സ്ക്രിപ്റ്റ്, വീഡിയോഗ്രാഫി, മ്യൂസിക്, ലൊക്കേഷൻ എന്നിവയെല്ലാം മികവുറ്റത് . IFFK- 2023 ലെ Female Gaze എന്ന വിഭാഗത്തിൽ ഉൾപെടുത്താൻ അർഹതയുള്ള ചിത്രം.

You May Also Like

നേരിനെ ഏറ്റെടുത്തതിൽ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സംവിധായകൻ ജിത്തു ജോസഫ്

നേരിനെ ഏറ്റെടുത്തതിൽ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സംവിധായകൻ ജിത്തു ജോസഫ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ആദ്യ…

ഫെഫ്ക ആർട്ട്‌ ഡയറക്ടർസ് യൂണിയൻ

ഫെഫ്ക ആർട്ട്‌ ഡയറക്ടർസ് യൂണിയൻ ഫെഫ്ക ആർട്ട്‌ ഡയറക്ടർസ് യൂണിയന്റെ വാർഷിക പൊതുയോഗം എറണാകുളം കച്ചേരിപ്പടി…

ഞാൻ മദ്യപാനം നിർത്തിയത് ആ കാരണം കൊണ്ടാണ്. വെളിപ്പെടുത്തലുമായി ഗായത്രി സുരേഷ്.

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളായ ഗായത്രി സുരേഷിൻറെ ഏറ്റവും പുതിയ ചിത്രമാണ് മാഹി. യുവതലമുറയുടെ ജീവിതം പറയുന്ന മാഹി എന്ന ചിത്രത്തിൽ ഗായത്രിയുടെ ജോഡിയായി എത്തുന്നത് അനീഷ് ജി മേനോൻ ആണ്.

ഹേരാ ഫേരി 3’യിൽ നിന്ന് കാർത്തിക് ആര്യൻ പുറത്ത്, വീണ്ടും അക്ഷയ് കുമാറിന്റെ പ്രവേശനം? ആശയക്കുഴപ്പത്തിൽ സംവിധായകൻ മൗനം വെടിഞ്ഞു

വരാനിരിക്കുന്ന കോമഡി ഫ്രാഞ്ചൈസിയായ ‘ഹേരാ ഫേരി 3’ യുടെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന വിവാദം .…