അന്ന് മകളെയും ഭാര്യയെയും ഓര്‍ത്തു കരഞ്ഞ ആ ബംഗാളി പ്രവാസി
ബങ്കാളിയുടെ ടാക്സിയില്‍ അജ്മാന് സനാഇയയില്‍ നിന്നും അജ്മാന് കരാമയിലേക്ക് ഞാന്‍ വന്നുകൊണ്ടിരിക്കുകയാണ് മധുവിധു തീരുന്നതുനു മിന്പ് തിരിച്ച് വന്ന എന്നിലേ ദുക്ഖം മറ്റെതൊക്കെയോ ആയി ബങ്കാളിയിലേക്ക് ഞാന്‍ പകര്‍ന്നുകൊണ്ടിരിക്കുന്നു ,എന്റെ വാക്കുകള്കിടയില് പറഞ്ഞ ഏതിലോ തടഞ്ഞ് അവന് അവന്റെ ലോകത്തേക്ക് പോയതൊന്നുമറിയാതെ ഞാന്‍ തുടര്‍ന്ന് കൊണ്ടിരുന്നു.
111 total views

ബങ്കാളിയുടെ ടാക്സിയില്‍ അജ്മാന് സനാഇയയില്‍ നിന്നും അജ്മാന് കരാമയിലേക്ക് ഞാന്‍ വന്നുകൊണ്ടിരിക്കുകയാണ് മധുവിധു തീരുന്നതുനു മിന്പ് തിരിച്ച് വന്ന എന്നിലേ ദുക്ഖം മറ്റെതൊക്കെയോ ആയി ബങ്കാളിയിലേക്ക് ഞാന്‍ പകര്‍ന്നുകൊണ്ടിരിക്കുന്നു ,എന്റെ വാക്കുകള്കിടയില് പറഞ്ഞ ഏതിലോ തടഞ്ഞ് അവന് അവന്റെ ലോകത്തേക്ക് പോയതൊന്നുമറിയാതെ ഞാന്‍ തുടര്‍ന്ന് കൊണ്ടിരുന്നു.
വാഹനം ഇന്ന് മനാമയും ലുലു ഹൈപ്പര്‍ മാര്കറ്റുമുള്ള സിഗ്നലില്‍ ഉണ്ടായിരുന്ന വലിയ റൗണ്ട്എബൗട്ടിന് നേറെ പിടിച്ച് അകത്തെ റൗണ്ടിലെ കല്ലില്‍ ചെന്നിടിച്ചതും എന്റെ തല മുന്നിലെ ഗ്ലാസില്‍ ചെന്നിടിച്ചതും ഇതാ പറയുന്നതിനുമുന്പ് ,വാഹനങ്ങള്‍ കൂട്ട നിലവിളി തുടങ്ങിയിട്ടും ബങ്കാളി വാഹനമെടുക്കാതെ സ്റ്റേറിങ്ങില്‍ തല ചായ്ച്ച് എന്നെ നോക്കി പറയുന്നു ബായ് ആപ് ജൊ ബോലാ സഹീഹെ(നീ പറഞ്ഞത് ശരിയാണെന്ന്)ഞാന്‍ വണ്ടിയെടുക്കാന്‍ പലവട്ടം പറഞ്ഞിട്ടും അവന് എന്നെതന്നെ നോക്കികൊണ്ട് പറഞ്ഞത് തന്നെ പറയുന്നു.
മറ്റൊരു വാഹനത്തില്‍ നിന്നും ഇറങ്ങി വന്ന ഒരാള്‍ ആക്രോഷത്തോടെ മാറ്റാന്‍ പറഞ്ഞതിനു ശേഷമാണ് ബങ്കാളി വാഹനം നേരേയാക്കി മുന്നോട്ടെടുത്തത് ,വാഹനം കറാമകൊള്ളെ നീങ്ങിയപ്പോള്‍ ഞാന്‍ ചോദിച്ചു ക്യാ ഹോഗയാ തുംകൊ(നിനക്കെന്ത് പറ്റി)അവന് വാഹനം റോഡ്സൈഡാക്കി എന്നെ നോക്കി പറഞ്ഞു ജൊ ആപ് ബോലാ ഓ ബില്കുല് സഹീഹെ,ക്യാ ഹംനെ ക്യാബൊലാ തുംസെ ബതാഓ(നീ പറഞ്ഞത് തികച്ചും ശരി, ഞാനെന്തുപറഞ്ഞെന്നാ പറ്യൂ)നോക്ക് ഞാന്‍ എവിടെ എത്തിയിട്ട് ഏഴുകൊല്ലമായി അവന് പറഞ്ഞുതൊടങ്ങി ഞാന്‍ കാതില്‍ സ്വീകരിക്കാനും,ആദ്യ മൂനു വര്‍ഷം കഴുതയേ പോലെ പണിചൈയ്തു,സമ്പാദ്യം കൊണ്ട് ടാക്സിയിലൊരു സ്വയംതൊഴില്‍ കണ്ടെത്തി, രണ്റ്റുവര്ഷം വീണ്ടും നിന്നു, നാട്ടില്‍ ചെന്ന് വിവാഹിതനായി ,രണ്ട് മാസം ഭാര്യയോടൊത്ത് കഴിഞ്ഞു തിരിച്ച് വന്നു, അവള് പ്രസവിച്ചു ഒരു പെണ്‍കുഞ്ഞ് ,ഞാന്‍ പിന്നെ സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി ,എന്റെ തളര്‍ച്ച മകളുടെ ഒര്മകള് നല്കുന്ന കരുത്തില്‍ സുഖകരമായെനിക്ക് തോന്നി അവള്‍ക്ക് ഒരുവയസ്സാവുന്നതിനു മുന്‍പ് ഒരുപ്പയായി അവളെ ഞാന്‍ കോരിയെടുത്തുമ്മവച്ചു ,ഒരു പ്രവാസിയുടെ നൊമ്പരത്തോടെ വീണ്ടും തിരിച്ചു വന്നു ഞാന്‍ ഒരുള്‍നാടന്‍ ഗ്രാമത്തിലായതിനഅല് അവള്‍ക്ക് കളിപ്പാട്ടങ്ങളും ഉടുപ്പുകളും നാട്ടില്‍ പോകുന്ന ആളെ കണ്ടെത്തി എത്തിച്ചുകൊടുക്കാന്‍ വല്ലാതെ കഷ്ട്ടപ്പെട്ടിട്ടുണ്ട് അതിലൊക്കെ ഞാനൊരു സുഖം കണ്ടെത്തി ഏതസുകത്തിനും ദാ ഈ ഫോട്ടോയിലൊന്ന് നോക്കിയാല്‍ എനിക്കുള്ള മരുന്നാവുമായിരുന്നു,അവള്‍ക്ക് മൂന്നു വയസായപ്പോള്‍ ഒരുപാട് കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മിഠായികളുമായി ഞാന്‍ വീണ്ടും ചെന്നു ,അവള് എന്നില്‍ നിന്നും കിട്ടുന്നത സാദനങ്ങള് സന്തോഷത്തോടെ സ്വീകരിക്കും തനിയെ എന്റടുക്കല്‍ ഒരിക്കലും അവള് ഇരുന്നില്ല എന്റെ മുത്തം അവള്‍ക്ക് വിമ്മിട്ടമുണ്ടാക്കുന്നതായ് എനിക്ക് മനസിലായി , രാത്രി ഭാര്യ മകളുമായി റൂമിലേക്ക് വന്നപ്പോള്‍ മകളില്‍ ഞാന്‍ കണ്ടത് ഒരു ഭീഗര ജീവിയെ കണ്ടത് പോലെ അവളെന്നെതന്നെ നോക്കുകയാണ് പതിയേ അവള് വിതുമ്പാന്‍ തുടങ്ങി പിന്നേടതൊരു വാശിയായി അവളൊരവസ്മാര രോഗിയെപോലെ വാതില്‍ ചാരാന്‍ സമ്മതിക്കാതെ , അവസാനം ഞാന്‍ പുറത്തേക്കിറങ്ങി മുറ്റത്തിറങ്ങി ഇരുട്ടിന്റെ തലോടല്‍ പുലരും വരെ എന്റെ കണ്ണൂകളെ നനച്ചുകോണ്ടിരുന്നു ,രാത്രിയില്‍ ഒരിക്കലും അവള്,ഞങ്ങളൊന്നിച്ച് ഉറങ്ങിയില്ല ,നോക്കൂ ഞാന്‍ ആര്‍ക്ക് വേണ്ടിയാണ്ജീവിക്കുന്നത് ഒരിറ്റ് സ്നേഹം നല്കാനാവാതെ സ്വീകരിക്കാനാവാതെ ,ഞാന്‍ ഒന്നും പറയാതെ വാതില്‍ തുറക്കുമ്പോള്‍ ഇരുകൈകളും സ്റ്റേറിഗില് വച്ച് തചേറ്ത്ത് അയാള്‍ ഇരിക്കുകയായിരുന്നു ഒരു കനമുള്ള കണ്ണൂനീര്തുള്ളീ ചാടി താഴേക്ക് പതിക്കുമ്പോള്‍ സൂര്യ രശ്മികളതിനേ നക്ഷത്രം പോലെ തിളക്കി ,
112 total views, 1 views today
