Sunil Nadakkal

നീണ്ട പതിനഞ്ചു വർഷത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിയതായിരുന്നു അയാൾ. റാബിറ്റ് എന്ന അധോലോക നായകന്റെ മോഷണ സംഘത്തിലെ പ്രധാനിയായിരുന്നു അയാൾ. റാബിറ്റിന്റെ മകളും തന്റെ കാമുകിയും കൂട്ടാളിയുമായ അനസ്തേസ്യയെ തേടി അയാൾ പെൻസിൽവാനിയയിലെ ബാൻഷി കൗണ്ടിയിൽ എത്തുന്നു.കാരി എന്ന പേര് സ്വീകരിച്ചു അവിടുത്തെ അറ്റോർണിയുടെ ഗോർഡന്റെ ഭാര്യയായി സ്വസ്ഥമായ കുടുംബ ജീവിതം നയിക്കുകയായിരുന്നു അനസ്തേസ്യ. അവസാന മോഷണമുതൽ നഷ്ട്ടപ്പെട്ടുവെന്നും തന്നെ മറക്കണമെന്നും കാരി അയാളോട് ആവശ്യപ്പെടുന്നു.

അവിടുത്തെ ഒരു ലോക്കൽ ബാറിൽ വച്ചു മുൻ ബോക്സിങ് ചാംപ്യനും കുറ്റവാളിയും ബാർ ഉടമയുമായ ഷുഗർ മായി അയാൾ പരിചയപ്പെടുന്നു. അവിടെ വച്ച് ബാൻഷിയിലെ പുതിയ ഷെരീഫ് ആയി ചാർജ്ജ് എടുക്കാൻ എത്തിയ ലൂക്കസ് ഹുഡുമായും അവർ പരിചയപ്പെടുന്നു. ഹുഡിനെ അവിടെ ആർക്കും പരിചയമില്ല,എന്ന് സംഭാഷണത്തിനിടയിൽ അയാൾ മനസ്സിലാക്കുന്നു. അതിനിടയിൽ ബാറിൽ മോഷണത്തിന് എത്തിയ രണ്ടു പേരും ഹുഡും തമ്മിൽ നടന്ന സംഘർഷത്തിനിടയിൽ മോഷ്ടാക്കളും ഹുഡും കൊല്ലപ്പെടുന്നു. മൃതശരീരം മറവു ചെയ്യുന്നതിനിടയിൽ ഹുഡിന്റെ ഫോണും മറ്റു വസ്തുക്കളും കൈക്കലാക്കിയ അയാൾ ലൂക്കസ് ഹുഡിന്റെ വ്യക്തിത്വം സ്വീകരിച്ചു ബാൻഷിയിലെ പുതിയ ഷെരീഫ് ആയി ചാർജ്ജ് എടുക്കുന്നു.

നാല് സീസണുകളിലായി മുപ്പത്തി എട്ട് എപ്പിസോഡുകൾ അടങ്ങിയ ബാൻഷി എന്ന മാസ് മസാല വെബ് സീരിസിന്റെ തുടക്കമാണ് മുകളിൽ പറഞ്ഞത്. കായ് പ്രോക്ടർ എന്ന അധോലോക നായകന്റെ നിയന്ത്രണത്തിലാണ് ബാൻഷി. കൂടെ കിനാഹോ ഗോത്രവർഗ്ഗം ഭരണ കൂടത്തിന് എതിരെ ഉയർത്തുന്ന വെല്ലുവിളിയും കൂടി ചേരുന്ന സംഘർഷഭരിതമായ അന്തരൂക്ഷത്തിലേക്കാണ് ലൂക്കസ് ഹുഡ് ഷരീഫ് ആയി എത്തുന്നത്.

ആവശ്യത്തിലേറെ വെടിയും പുകയും നിറഞ്ഞ എപ്പിസോഡുകൾ ഒരു നിമിഷം പോലും ബോറടിപ്പിക്കില്ല. പ്രധാന കഥാപത്രങ്ങളെ ക്കാളും മാസ് കാണിക്കുന്ന സൈഡ് റോളുകൾ ആണ് ബാൻഷിയുടെ സവിശേഷത. കഥാപാത്ര രൂപീകരണത്തിലും അനുയോജ്യരായ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിൽ കാണിച്ച സൂഷ്മതയും ആണ് ഹൈലെറ്റ്. സീരീസിൽ ഏത് കഥാപാത്രമാണ് മികച്ചത് എന്ന് ചോദിച്ചാൽ ഒരെണ്ണം തിരഞ്ഞെടുക്കുക അൽപ്പം ബുദ്ധിമുട്ടാണ് എങ്കിലും എന്റെ ചോയ്സ് ക്ലെ ബട്ടൺ ആണ്. അങ്ങേര് കണ്ണട ഊരിയാൽ പിന്നെ അങ്ങോട്ട് പൊളിയാണ്. മൂന്നാം സീസണിലെ മൂന്നാം എപ്പിസോഡിൽ ബട്ടണും നോള ലോങ്ഷാഡോയും നേർക്ക് നേർ വരുമ്പോൾ എന്റെ പൊന്നോ.ലോജിക്ക് ചികഞ്ഞു നോക്കാൻ നേരം കിട്ടാത്ത വിധതിലുള്ള മാസ് മസാല സീരീസുകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടു നോക്കേണ്ട സീരീസാണ് ബാൻഷി. വെടിയും പുകയും ഒക്കെ ആവശ്യത്തിൽ കൂടുതൽ ഉണ്ട്. അത് കൊണ്ട് കുടുംബാംഗങ്ങളുടെ കൂടെ കാണുവാൻ ശ്രമിക്കരുത്

You May Also Like

13 എന്ന സംഖ്യയെ ഭയക്കാൻ കാരണമെന്ത് ?

13 എന്ന സംഖ്യയെ ഭയക്കാൻ കാരണമെന്ത് ? അറിവ് തേടുന്ന പാവം പ്രവാസി 👉 13…

താലി കത്തിച്ച് രൂപേഷ് മുരുകനും കൂട്ടുകാരും,’ ദ്രൗപതി’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

താലി കത്തിച്ച് രൂപേഷ് മുരുകനും കൂട്ടുകാരും,’ദ്രൗപതി’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, പി.ആർ.സുമേരൻ. നവാഗതനായ രൂപേഷ് മുരുകൻ…

തെലുങ്ക് സിനിമാ ലോകത്ത് സെന്‍സേഷണലായ സിനിമയാണ് ഇറോട്ടിക് ത്രില്ലർ ‘ഡേര്‍ട്ടി ഹരി’

‘തുനേഗാ തുനേഗാ’ സിനിമയ്ക്ക് എട്ട് വർഷങ്ങൾക്കപ്പുറം എം.എസ്. രാജു സംവിധാനം ചെയ്ത ചിത്രമാണ് ‘ഡേർട്ടി ഹരി’…

ഓപ്പണിംഗ് ഡേ കളക്ഷനിൽ വിക്രത്തിനെ പിന്നിലാക്കി പൊന്നിയിൻ സെൽവൻ

പൊന്നിയിൻ സെൽവൻ മികച്ച കളക്ഷൻ നേടുകയാണ്. മണിരത്നത്തിന്റെ ഈ സ്വപ്ന ചിത്രം ഓപ്പണിംഗ് ഡേ കളക്ഷനിൽ…