സ്പാനിഷ് ഫുട്ബാൾ ക്ലബ്ബായ ബാർസിലോണ തങ്ങളുടെ ക്രിപ്റ്റോ കറൻസി തുടങ്ങുന്നതായി പ്രഖ്യാപിച്ചു. അനേകം ക്രിപ്റ്റോ കമ്പനികൾ കറൻസി തുടങ്ങാനുളള സഹായവുമായി എത്തിയെങ്കിലും ക്ലബ്ബിന്റെ ഭാരവാഹികൾ അത് നിരസിച്ചു. തങ്ങൾക്ക് സ്വന്തമായി ഒരു ക്രിപ്റ്റോ കറൻസി തുടങ്ങാൻ കഴിയുമെന്നും മെറ്റാവേഴ്‌സിൽ പുതിയ സാന്നിദ്ധ്യവുമായി മുന്നോട്ടുപോകുവാനാണ് ക്ലബ്ബിന്റെ പ്ലാനെന്നും ക്ലബ്ബ് പ്രസിഡന്റ് ജൊവാൻ ലപ്പോർട്ട അറിയിച്ചു.
ക്ലബ്ബിന്റെ നോൺ ഫഞ്ചബിൾ ടോക്കൺസ് ലോഞ്ചിങ്ങും ഉണ്ടാവും. ബാർസിലോണ ക്ലബ്ബിന്റെ ഓണർഷിപ്പും മാനേജ്‌മെന്റും അതിന്റെ ആരാധകർക്കാണ്. എന്താണ് ബാർസിലോണ ടോക്കണിന്റെ യൂട്ടിലിറ്റി എന്ന് വ്യക്തമല്ല.
**